കൈ നിറയെ സ്വര്‍ണവും പണവും ലഭിക്കും... തൊടുന്നതെല്ലാം പൊന്നാകും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ദോഷകരമായേക്കാം.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും 12 രാശികളെയും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നു. എല്ലാ മാസത്തിലും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍. നിലവില്‍ സൂര്യന്‍ മിഥുനം രാശിയിലൂടെയാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ജൂലൈ 15 വരെ സൂര്യന്‍ ഈ രാശിയില്‍ ഉണ്ടാകും.

ജൂലൈ 16 ന് സൂര്യന്‍ കര്‍ക്കടകം രാശിയില്‍ പ്രവേശിക്കും. ചന്ദ്രന്റെ രാശിയാണ് ഇത്. ഓഗസ്റ്റ് 15 വരെ കര്‍ക്കടകം രാശിയില്‍ ആയിരിക്കും സൂര്യന്റെ സഞ്ചാരം. കര്‍ക്കടകം രാശിയിലെ സൂര്യന്റെ സംക്രമം മൂന്ന് രാശിക്കാര്‍ക്ക് അമൂല്യമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.
ചിങ്ങം
കര്‍ക്കടകം രാശിയിലെ സൂര്യന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ ആത്മവിശ്വാസം വര്‍ധിക്കും. ഇത് ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. വിദേശത്ത് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ കൈയിലെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.
മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏതൊരു കാര്യത്തിനും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പിന്തുണയുണ്ടാകും. കൃഷി, വ്യാപാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് കൈയില്‍ പണമെത്തും.
വൃശ്ചികം
കര്‍ക്കടകം രാശിയിലെ സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാര്‍ക്ക് വളരെ ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷകരമായ ദിവസം ചെലവഴിക്കാന്‍ സാധിക്കും.
ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. തര്‍ക്കങ്ങളേതുമില്ലാതെ പിതൃ സ്വത്ത് കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘ യാത്ര വേണ്ടി വന്നേക്കും. ഇത് പുതിയ ബന്ധങ്ങള്‍ക്ക് കാരണമാകും. കരിയറിലുടനീളം വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
മീനം
കര്‍ക്കടകം രാശിയിലെ സൂര്യന്റെ സംക്രമണം മീനം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ ഉയരങ്ങളില്‍ എത്താന്‍ സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ബംപര്‍ സമ്മാനം ലഭിക്കാന്‍ സാധ്യത കാണുന്നു. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പങ്കാളിയോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാം.
ബിസിനസില്‍ രണ്ടിരട്ടി വരെ ലാഭം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളായി മുടങ്ങി കിടക്കുന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. കലാ - കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. സന്താന ഭാഗ്യമില്ലാത്തവര്‍ക്ക് ശുഭ വാര്‍ത്ത കേള്‍ക്കാം.












Click it and Unblock the Notifications