Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം പണമഴ ചൊരിയും, ആഡംബത്തില്‍ മുങ്ങിക്കുളിക്കും ജീവിതം, ഈ രാശിക്കാരെ പിടിച്ചാല്‍ കിട്ടില്ല

ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയംകഴിയുമ്പോള്‍ രാശിമാറാറുണ്ട്. ഓഗസ്റ്റില്‍ അത്തരമൊരു വലിയ രാശിമാറ്റം നടക്കാനിരിക്കുകയാണ്. സൂര്യന്റെ സംക്രമണമാണിത്. ഗ്രഹങ്ഹളുടെ രാജാവായ സൂര്യന്‍ നിലവില്‍ ചന്ദ്രദേവന്റെ രാശിയായ കര്‍ക്കടകത്തിലാണ് സഞ്ചരിക്കുന്നത്.

ഓഗസ്റ്റ് പതിനാറിന് സൂര്യന്‍ അതിന്റെ രാശി ചിഹ്നം മാറും. സൂര്യന്റെ സംക്രമണം മേടം രാശി ഉള്‍പ്പെടെ 11 രാശി ചിഹ്നങ്ങളെയും സ്വാധീനിക്കും. സൂര്യഭഗവന്റെ അനുഗ്രഹം ഇതിലൂടെ അവര്‍ക്ക് ലഭിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. അവരുടെ ഭാഗ്യം സൂര്യനെ പോലെ തിളങ്ങും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ഈ രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണത്താല്‍ അത്ഭുതകരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. കൈനിറയെ പൊന്നും പണവും ഇവര്‍ക്ക് വന്ന് ചേരും. ഏറ്റവും നല്ല നാളുകള്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ജോലിസ്ഥലത്തെ എല്ലാ ബുദ്ധിമുട്ടുകളും മാറിക്കിട്ടും. അതുപോലെ സമൂഹത്തില്‍ വലിയ ബഹുമാനവും ലഭിക്കും. കുടുംബത്തില്‍ നിന്ന് എല്ലാ കാര്യങ്ങള്‍ക്കും പിന്തുണ ലഭിക്കും.

സന്തോഷവും സമാധാനവും കുടുംബത്തില്‍ നിറഞ്ഞുനില്‍ക്കും. സുവര്‍ണകാലത്തിന്റെ സ്വാധീനം ഇടവം രപാശിക്കാരുടെ ജീവിതത്തിലുണ്ടാവും. അതേ തുടര്‍ന്ന് ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. അതുപോലെ നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും.

മിഥുനം: സൂര്യന്റെ സംക്രമണത്താല്‍ മിഥുനം രാശിക്കാര്‍ക്ക് ചെയ്യുന്നതെല്ലാം ശുഭകരമായി മാറും. ഇവരുടെ ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ജീവിതത്തിലേക്ക് കടന്നുവരും. വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കും. പലവഴിക്ക് പണം മിഥുനം രാശിക്കാരിലേക്ക് എത്തും. ഇതിലൂടെ സാമ്പത്തിക പുരോഗതിയും കൈവരിക്കാനാവും.

ബിസിനസില്‍ ആകെ പ്രശ്‌നങ്ങള്‍ വന്ന് തകര്‍ന്ന് തുടങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം മാറിക്കിട്ടും. അത്ഭുതകരമായ കുതിപ്പ് ബിസിനസിലുണ്ടാവും. വലിയ ലാഭം തന്നെ അതില്‍ നിന്ന് ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്യാനാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ശുഭകരമായ കാലയളവാണിത്. വലിയ വിജയങ്ങള്‍ പരീക്ഷയില്‍ നിന്നടക്കം ലഭിക്കും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് അത്യപൂര്‍വമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. സൂര്യന്റെ സംക്രമണം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ ധനനേട്ടങ്ങളുടെ പെരുമഴ സമ്മാനിക്കും. ഏറ്റവും നല്ല കാര്യങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ടാവും. ഈ രാശിക്കാരുടെ ആത്മവിശ്വാസവും വര്‍ധിക്കും. ചെയ്യുന്ന ജോലിയില്‍ പൂര്‍ണമായും ശ്രദ്ധിക്കാനാവും. അത് വലിയ നേട്ടങ്ങള്‍ ജോലിയില്‍ നിന്ന് ലഭിക്കാന്‍ കാരണമാകും.

ആഗ്രഹിച്ച സ്ഥാനക്കയറ്റം ജോലിയില്‍ നിന്ന് ലഭിക്കും ശമ്പളവര്‍ധനവുമുണ്ടാകും. നിയമപരമായ കാര്യങ്ങളിലും വിജയിക്കും. ബിസിനസില്‍ നിന്ന് വലിയ ധനനേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സുവര്‍ണകാലം ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ എല്ലാ കാര്യവും ശുഭകരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+