Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം വര്‍ധിക്കും, പ്രൊമോഷനും ഉറപ്പ്; ഇന്ന് മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ തെളിയും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തെയാകെ ബാധിക്കുന്നതിനൊപ്പം വ്യക്തികളുടെ ജീവിതത്തേയും സ്വാധീനിക്കും.

'പിഎം ശ്രീ റെഡി! വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ'; പരിഹസിച്ച് ജലീൽ
'പിഎം ശ്രീ റെഡി! വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ'; പരിഹസിച്ച് ജലീൽ

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇതില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Sun Venus Transit 2026

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. രാശികള്‍ 12 എണ്ണമാണ്. മേടം, മീനം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ശുക്രനാകട്ടെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് അറിയപ്പെടുന്നത്. ജൂണ്‍ 22-ന് അതായത് ഇന്ന് സൂര്യനും ശുക്രനും തങ്ങളുടെ നക്ഷത്രങ്ങളില്‍ ഒരേസമയം മാറ്റം വരുത്താന്‍ പോകുകയാണ്. സൂര്യന്‍ രാഹുവിന്റെ അധീനതയിലുള്ള തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും.

അമ്മയെ രമേഷ് പിഷാരടി നയിക്കും; ശ്വേത ഒറ്റപ്പെട്ടു, ജനറല്‍ ബോഡിയില്‍ മിക്കവരും അന്‍സിബയ്‌ക്കൊപ്പം
അമ്മയെ രമേഷ് പിഷാരടി നയിക്കും; ശ്വേത ഒറ്റപ്പെട്ടു, ജനറല്‍ ബോഡിയില്‍ മിക്കവരും അന്‍സിബയ്‌ക്കൊപ്പം

അതേസമയം തന്നെ ശുക്രന്‍ ബുധന്റെ അധീനതയിലുള്ള ആയില്യം നക്ഷത്രസമൂഹത്തിലേക്കാണ് സംക്രമിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളുടെ ഒരേ ദിവസത്തെ നക്ഷത്രമാറ്റം വളരെ അപൂര്‍വമായ ഒരു ജ്യോതിഷ യാദൃശ്ചികതയാണ് സൃഷ്ടിക്കുന്നത്. അതുവഴി ധനയോഗവും രൂപപ്പെടും. ഈ അപൂര്‍വ ജ്യോതിഷ പ്രതിഭാസം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് വലിയ സുവര്‍ണാവസരമായിരിക്കും സമ്മാനിക്കുക.

തുലാം

സൂര്യന്റേയും ശുക്രന്റേയും നക്ഷത്രമാറ്റം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത സ്രോതസുകളില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പല പദ്ധതികളും പുനരാരംഭിക്കുന്നത് വഴി സമ്പത്തിന്റെ വരവ് സ്ഥിരമാക്കാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ പിന്തുണ ലഭിക്കും.

തമിഴ്‌നാടിനെ നടുക്കി ഫാക്ടറി ദുരന്തം; 7 മരണം, 60-ലധികം പേർ ആശുപത്രിയിൽ
തമിഴ്‌നാടിനെ നടുക്കി ഫാക്ടറി ദുരന്തം; 7 മരണം, 60-ലധികം പേർ ആശുപത്രിയിൽ

മകരം

മകരം രാശിക്കാര്‍ക്ക് സൂര്യന്റേയും ശുക്രന്റേയും നക്ഷത്രമാറ്റം ഗുണം ചെയ്യും. ദീര്‍ഘനാളായി ഇവര്‍ അനുഭവിച്ചിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഈ കാലയളവില്‍ ശാശ്വതമായ പരിഹാരമുണ്ടാകും. മുന്‍കാല നിക്ഷേപം വഴി അളവറ്റ ധനം കൈയിലെത്തും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി സ്ഥിരതയുള്ളവനാക്കി തീര്‍ക്കും.

ബിസിനസ് വിപുലീകരണത്തിന് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്ന യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ വന്നെത്തും. കുടുംബത്തില്‍ സമാധാനവും സന്തോഷവും കെട്ടുറപ്പും വര്‍ധിക്കും. ദാമ്പത്യ ബന്ധം കൂടുതല്‍ ദൃഢമാകും.

കുംഭം

സൂര്യന്റേയും ശുക്രന്റേയും നക്ഷത്രമാറ്റം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തൊഴിലന്വേഷകര്‍ക്ക് തങ്ങള്‍ ആഗ്രഹിച്ച മേഖലകളില്‍ നിന്ന് വളരെ നല്ല ജോലി വാഗ്ദാനങ്ങള്‍ ലഭിക്കും. ഭാഗ്യത്തിന്റെ പിന്തുണയോടെ മുടങ്ങിക്കിടന്ന വലിയ പദ്ധതികള്‍ വളരെ പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുന്നത് നിങ്ങളുടെ ജീവിതനിലവാരം വര്‍ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+