പുതിയ രാജയോഗം ഉദിച്ചു... ഈ രാശിക്കാര്‍ക്കിനി വെറുതെയിരുന്നാലും പണം പോക്കറ്റിലെത്തും!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങൡ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനകൂലമായ ഫലം പ്രദാനം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംഗമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരം മൂലവും പരസ്പരം മുഖാമുഖം വരുമ്പോഴുമെല്ലാം രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഇത്തരത്തില്‍ ഇന്നലെ ജ്യോതിഷത്തിലെ അപൂര്‍വമായ ഒരു രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. സുനഭയോഗം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ജ്യോതിഷത്തിലെ ഒരു ശുഭയോഗമാണെന്ന് ജ്യോതിഷികള്‍ വ്യക്തമാക്കുന്നു.
ഒരു വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിക്ക് തൊട്ടടുത്ത ഭാവത്തില്‍ സൂര്യന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ എന്നിവയില്‍ ഏതെങ്കിലും ഒരു ഗ്രഹം വരികയാണെങ്കില്‍ സുനഭയോഗം രൂപപ്പെടും എന്നാണ് പറയുന്നത്. ഈ യോഗത്തിന് കീഴില്‍ ഭാഗ്യം, സമ്പത്ത്, സന്തോഷം എന്നിവ കൈവരും എന്നാണ് വിശ്വാസം. ഏതൊക്കെ രാശിക്കാര്‍ക്കാണ് സുനഭയോഗം ഗുണം ചെയ്യുക എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് സുനഭ യോഗം കാരണം ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് ലാഭം ഉണ്ടാകും
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സുനഭ യോഗം ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ഉണ്ടാകും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സുനഭ രാജയോഗം വഴി വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും.












Click it and Unblock the Notifications