ഗ്രഹണമാണ്, അതും സൂപ്പര്‍ ബ്ലഡ് മൂൺ.. ഇന്ന് ഞാഞ്ഞൂലും തലപൊക്കും... ഈ നക്ഷത്രക്കാർ സൂക്ഷിച്ചോളൂ!!
ഗ്രഹണസമയത്ത് ഞാഞ്ഞൂലും തല പൊക്കും എന്നാണ് പഴമൊഴി. എന്താണ് ഈ ചൊല്ലിന് പിന്നിലെ കഥ. അങ്ങനെയും ഒരു കഥയുണ്ട്. ജനുവരി 31ലെ സൂപ്പർ മൂൺ ബ്ലഡ് മൂൺ എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട് നേരത്തെ പറഞ്ഞതും അല്ലാത്തതുമായി എന്തൊക്കെ കഥകളാണെന്നോ സോഷ്യൽ മീഡിയയിൽ പരക്കുന്നത്.
സൂപ്പര്‍ മൂണും ബ്ലഡ് മൂണും ബ്ലൂ മൂണും ഒരുമിച്ച് വരുമ്പോൾ ആർക്കൊക്കെ എന്തൊക്കെ സംഭവിക്കും എന്നതാണ് ഒരു പ്രധാന ചർച്ച. ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലിന്റെ കഥ മുതൽ ഗ്രഹണ സമയത്ത് സൂക്ഷിക്കേണ്ട നക്ഷത്രക്കാർ വരെ പോകുന്ന ചില കാര്യങ്ങൾ നോക്കൂ...

ഏതാണാ ഞാഞ്ഞൂൽ
ശക്തനായ വ്യക്തിക്ക് കഷ്ടപ്പാടുണ്ടാകുന്ന സമയത്ത് ദുര്‍ബലൻ വരെ കേറി ആളാകും എന്നതാണ് ഗ്രഹണസമയത്ത് ഞാഞ്ഞൂലും തല പൊക്കും എന്നതിന്റെ ഒരു സാമാന്യരൂപം. ചന്ദ്രനെ രാഹു എന്ന സര്‍പ്പം വിഴുങ്ങുന്നതുകൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത് എന്നാണല്ലോ വിശ്വാസം. ഈ സമയത്ത് താനും സർപ്പമാണ് എന്ന് കരുതി ഞാഞ്ഞൂൽ അഹങ്കരിക്കുന്നതിൽ നിന്നാണ് ഈ പ്രയോഗം ഉണ്ടായിരിക്കുന്നത്.

ഗ്രഹണസമയത്ത് എന്ത് ചെയ്യണം
ഗ്രഹണ സമയത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. ശുഭകാര്യങ്ങൾക്ക് പറ്റിയതല്ല ഗ്രഹണ സമയം എന്നത് തന്നെ കാരണം. ഗ്രഹണത്തിന്റെ അന്ന് മാത്രമല്ല മൂന്ന് ദിവസത്തേക്ക് ശുഭകാര്യങ്ങൾക്ക് പറ്റിയതല്ല എന്നാണ് വിശ്വാസം. ജനുവരി 31 ബുധനാഴ്ച ഏകദേശം മൂന്നര മണിക്കൂറാണ് കേരളത്തിൽ ഗ്രഹണം അനുഭവപ്പെടുക.

മണിക്കൂറുകൾ മാത്രം
വൈകിട്ട് അഞ്ചേകാലിന് തുടങ്ങുന്ന ഗ്രഹണം എട്ടേമുക്കാലോടെ അവസാനിക്കും. ജനുവരി 31 പൂയ്യത്തിൽ തുടങ്ങി ആയില്യം നക്ഷത്രത്തിലാണ് ഗ്രഹണം. ആയില്യം നക്ഷത്രക്കാരും ആയില്യത്തിന്റെ അനുജന്മ നക്ഷത്രങ്ങളായ തൃക്കേട്ട, രേവതി എന്നീ നക്ഷത്രക്കാരും സൽക്കർമങ്ങൾ ചെയ്ത് പ്രാർഥനകളിൽ മുഴുവുന്നത് നല്ലതാണ്.

ദോഷങ്ങൾ ഉണ്ടാകില്ല
ഗ്രഹനിലയിൽ ചന്ദ്രൻ അനുകുലമായവർക്ക് ചന്ദ്രഗ്രഹണ സമയത്ത് ദോഷങ്ങൾ ഉണ്ടാകില്ല എന്നാണ് വിശ്വാസം. എന്നാൽ പൗർണമി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഗ്രഹണം അനൂകൂലമല്ലത്രെ. പുണർതം പൂയ്യം ആയില്യം നക്ഷത്രക്കാർ ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതും നല്ലതാണ്.

പ്രാർഥനകൾ
ശാസ്ത്രം എന്ത് പറഞ്ഞാലും വിശ്വാസം അതിന്റെ വഴിക്ക് തന്നെ പോകും. ഗ്രഹണസമയത്ത് വിശ്വാസികൾ പ്രാർത്ഥനകളും മന്ത്രങ്ങളുമായി സമയം ചെലവഴിക്കുകയാണ് പതിവ്. ലളിതസഹസ്രനാമം, ദേവീ സ്തുതികൾ, കീർത്തനങ്ങൾ, മന്ത്രങ്ങൾ ഇങ്ങനെ പോകും. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ അടക്കും അതുകൊണ്ട് അന്നേ ദിവസം രാവിലെ തന്നെ ക്ഷേത്രദർശനം നടത്തുന്നതാണ് പതിവ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications