കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രഹണമാണ്, അതും സൂപ്പര്‍ ബ്ലഡ് മൂൺ.. ഇന്ന് ഞാഞ്ഞൂലും തലപൊക്കും... ഈ നക്ഷത്രക്കാർ സൂക്ഷിച്ചോളൂ!!

  • By Desk
Google Oneindia Malayalam News

ഗ്രഹണസമയത്ത് ഞാഞ്ഞൂലും തല പൊക്കും എന്നാണ് പഴമൊഴി. എന്താണ് ഈ ചൊല്ലിന് പിന്നിലെ കഥ. അങ്ങനെയും ഒരു കഥയുണ്ട്. ജനുവരി 31ലെ സൂപ്പർ മൂൺ ബ്ലഡ് മൂൺ എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട് നേരത്തെ പറ‍ഞ്ഞതും അല്ലാത്തതുമായി എന്തൊക്കെ കഥകളാണെന്നോ സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

<strong>ചന്ദ്രനെ നോക്കിയാൽ പെൺകുട്ടികൾ ഗർഭിണികളാവും, 9 തവണ നോക്കിയാൽ നരകം... സൂപ്പർ ബ്ലഡ് ബ്ലൂ മൂണിനെ പറ്റി!</strong>ചന്ദ്രനെ നോക്കിയാൽ പെൺകുട്ടികൾ ഗർഭിണികളാവും, 9 തവണ നോക്കിയാൽ നരകം... സൂപ്പർ ബ്ലഡ് ബ്ലൂ മൂണിനെ പറ്റി!

സൂപ്പര്‍ മൂണും ബ്ലഡ് മൂണും ബ്ലൂ മൂണും ഒരുമിച്ച് വരുമ്പോൾ ആർക്കൊക്കെ എന്തൊക്കെ സംഭവിക്കും എന്നതാണ് ഒരു പ്രധാന ചർച്ച. ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലിന്റെ കഥ മുതൽ ഗ്രഹണ സമയത്ത് സൂക്ഷിക്കേണ്ട നക്ഷത്രക്കാർ വരെ പോകുന്ന ചില കാര്യങ്ങൾ നോക്കൂ...

ഏതാണാ ‍ഞാഞ്ഞൂൽ

ഏതാണാ ‍ഞാഞ്ഞൂൽ

ശക്തനായ വ്യക്തിക്ക് കഷ്ടപ്പാടുണ്ടാകുന്ന സമയത്ത് ദുര്‍ബലൻ വരെ കേറി ആളാകും എന്നതാണ് ഗ്രഹണസമയത്ത് ഞാഞ്ഞൂലും തല പൊക്കും എന്നതിന്റെ ഒരു സാമാന്യരൂപം. ചന്ദ്രനെ രാഹു എന്ന സര്‍പ്പം വിഴുങ്ങുന്നതുകൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത് എന്നാണല്ലോ വിശ്വാസം. ഈ സമയത്ത് താനും സർപ്പമാണ് എന്ന് കരുതി ഞാഞ്ഞൂൽ അഹങ്കരിക്കുന്നതിൽ നിന്നാണ് ഈ പ്രയോഗം ഉണ്ടായിരിക്കുന്നത്.

ഗ്രഹണസമയത്ത് എന്ത് ചെയ്യണം

ഗ്രഹണസമയത്ത് എന്ത് ചെയ്യണം

ഗ്രഹണ സമയത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. ശുഭകാര്യങ്ങൾക്ക് പറ്റിയതല്ല ഗ്രഹണ സമയം എന്നത് തന്നെ കാരണം. ഗ്രഹണത്തിന്റെ അന്ന് മാത്രമല്ല മൂന്ന് ദിവസത്തേക്ക് ശുഭകാര്യങ്ങൾക്ക് പറ്റിയതല്ല എന്നാണ് വിശ്വാസം. ജനുവരി 31 ബുധനാഴ്ച ഏകദേശം മൂന്നര മണിക്കൂറാണ് കേരളത്തിൽ ഗ്രഹണം അനുഭവപ്പെടുക.

മണിക്കൂറുകൾ മാത്രം

മണിക്കൂറുകൾ മാത്രം

വൈകിട്ട് അഞ്ചേകാലിന് തുടങ്ങുന്ന ഗ്രഹണം എട്ടേമുക്കാലോടെ അവസാനിക്കും. ജനുവരി 31 പൂയ്യത്തിൽ തുടങ്ങി ആയില്യം നക്ഷത്രത്തിലാണ് ഗ്രഹണം. ആയില്യം നക്ഷത്രക്കാരും ആയില്യത്തിന്റെ അനുജന്മ നക്ഷത്രങ്ങളായ തൃക്കേട്ട, രേവതി എന്നീ നക്ഷത്രക്കാരും സൽക്കർമങ്ങൾ ചെയ്ത് പ്രാർഥനകളിൽ മുഴുവുന്നത് നല്ലതാണ്.

ദോഷങ്ങൾ ഉണ്ടാകില്ല

ദോഷങ്ങൾ ഉണ്ടാകില്ല

ഗ്രഹനിലയിൽ ചന്ദ്രൻ അനുകുലമായവർക്ക് ചന്ദ്രഗ്രഹണ സമയത്ത് ദോഷങ്ങൾ ഉണ്ടാകില്ല എന്നാണ് വിശ്വാസം. എന്നാൽ പൗർണമി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഗ്രഹണം അനൂകൂലമല്ലത്രെ. പുണർതം പൂയ്യം ആയില്യം നക്ഷത്രക്കാർ ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതും നല്ലതാണ്.

പ്രാർഥനകൾ

പ്രാർഥനകൾ

ശാസ്ത്രം എന്ത് പറഞ്ഞാലും വിശ്വാസം അതിന്റെ വഴിക്ക് തന്നെ പോകും. ഗ്രഹണസമയത്ത് വിശ്വാസികൾ പ്രാർത്ഥനകളും മന്ത്രങ്ങളുമായി സമയം ചെലവഴിക്കുകയാണ് പതിവ്. ലളിതസഹസ്രനാമം, ദേവീ സ്തുതികൾ, കീർത്തനങ്ങൾ, മന്ത്രങ്ങൾ ഇങ്ങനെ പോകും. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ അടക്കും അതുകൊണ്ട് അന്നേ ദിവസം രാവിലെ തന്നെ ക്ഷേത്രദർശനം നടത്തുന്നതാണ് പതിവ്.

English summary
Super Blue Blood moon in January 31.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X