കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് കാത് കുത്തുന്നത്? കാതുകുത്ത് ആര്‍ത്തവ വേദന കുറയ്ക്കുമോ? കാതുകുത്തലിനു പിന്നിലെ ശാസ്ത്രം...

  • By Muralidharan
Google Oneindia Malayalam News

ഇന്ത്യൻ സംസ്‌ക്കാരത്തില്‍ വളരെയധികം പ്രധാന്യമുണ്ട് കാതുകുത്തല്‍ ചടങ്ങിന്. സംസ്‌കൃതത്തില്‍ ഇത് കര്‍ണ്ണവേധ എന്ന് അറിയപ്പെടുന്നു. ഷോഡഷസംസ്‌ക്കാരത്തില്‍ ഉള്‍പ്പെടുന്നതാണ് കാതുകുത്തല്‍. ജനനം മുതല്‍ മരണം വരെ അനുഷ്ഠിക്കപ്പെടേണ്ട പതിനാറ് ഇനം ചടങ്ങുകളാണ് ഷോഡഷസംസ്‌ക്കാരത്തില്‍ ഉള്‍പ്പെടുന്നത്.

ഗര്‍ഭം, ജനനം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുന്ന ഷോഡഷസംസ്‌ക്കാരങ്ങളില്‍പ്പെടുന്നതും അത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണ് കാതുകുത്തലും. വേദിക്ക്ചടങ്ങുകളിലും വലിയപ്രാധാന്യം കര്‍ണ്ണവേധത്തിനു നല്‍കിപ്പോന്നിരുന്നു. ഒരുകാലത്ത് സ്ത്രികളും പുരുഷന്‍മാരും ഒരേപോലെ ആചരിച്ചിരുന്ന ആചാരമായിരുന്നു കാതുകുത്തല്‍. എന്താണ് ഈ കാതുകുത്തലിനു പിന്നിലെ ശാസ്ത്രം, വായിക്കൂ...

സ്ത്രീകള്‍ക്ക് ഇടതുകാത്, പുരുഷന്മാര്‍ക്ക് വലതുകാത്

സ്ത്രീകള്‍ക്ക് ഇടതുകാത്, പുരുഷന്മാര്‍ക്ക് വലതുകാത്

സ്ത്രികള്‍ ആദ്യംഇടതുകാതും പുരുഷന്മാര്‍ വലതുകാതും കുത്തുക എന്നതും പഴയകാലത്ത് പതിവായിരുന്നു. കുട്ടിജനിച്ച് ആറോ ഏഴോ മാസം ആകുമ്പോള്‍ കാതുകുത്തുന്നത് ഉത്തമമെന്നാണ് ആയുര്‍വേദആചാര്യന്‍ സുശ്രുതന്‍ എഴുതിവെച്ചിട്ടുളളത്. വൃഷണവീക്കവും ഹെര്‍ണ്ണിയയും തടയാന്‍ കാതുകുത്തുന്നത് സഹായിക്കും എന്നും സുശ്രുതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാതുകുത്തിയിരുന്ന രീതിയും പഴയകാലത്ത് നിലനിന്നിരുന്നു. വേദങ്ങളിലും പഴയകാല ഗ്രന്ഥങ്ങളിലും കര്‍ണ്ണവേധത്തിന്റെ പ്രാധാന്യം പറയുന്നുണ്ട്. ഒറ്റസംഖ്യാവര്‍ഷങ്ങളാണ് ചടങ്ങിന് അഭികാമ്യമെന്നും മൂന്നുവയസിനു മുമ്പേ കാതുകുത്തണം എന്നുമാണ് പറയപ്പെടുന്നത്.

എന്തിനാണ് കാത് കുത്തുന്നത്?

എന്തിനാണ് കാത് കുത്തുന്നത്?

കാതുകുത്തല്‍ചടങ്ങിലൂടെ ചില ആത്മിയഗുണങ്ങളും ലക്ഷ്യമാക്കുന്നുണ്ട്. കുട്ടിക്ക് വിശുദ്ധശബ്ദങ്ങള്‍ പ്രാപ്തമാക്കുന്ന ഒന്നാണത്രെ കര്‍ണ്ണവേധചടങ്ങ്. ആന്തരികമായ കേള്‍വി ലഭ്യമാകുന്നു എന്നും സങ്കല്‍പ്പിക്കപ്പെടുന്നുണ്ട്. പാപങ്ങളെ കഴുകിക്കളയാനും ആത്മാവിനെ ശുദ്ധമാക്കാനും കാതുകുത്തുന്നതിലൂടെ കഴിയുന്നു എന്നാണ് വേദിക്ക് ആസ്‌ട്രോളജി പറയുന്നത്.

ആത്മിയമായ ഉള്‍ക്കാഴ്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ബുദ്ധിവളര്‍ച്ച, ചിന്താശേഷി, ശരിയായതീരുമാനം എടുക്കാനുളളകഴിവ് എന്നിവയെ പ്രദാനം ചെയ്യാന്‍ കര്‍ണ്ണവേധത്തിലൂടെ കഴിയും എന്നാണ് വിശ്വാസം. അമിതസംസാരം ആന്തരിക ഊര്‍ജ്ജത്തെകെടുത്തും. കാതുകുത്തുന്നതിലൂടെ ഒരാളിലെ അമിതാസംസാരത്തെ കുറക്കാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്.

 കാത് കുത്ത് ആര്‍ത്തവേദന കുറയ്ക്കുമോ?

കാത് കുത്ത് ആര്‍ത്തവേദന കുറയ്ക്കുമോ?

എടുത്തുചാട്ടം, അഹന്ത തുടങ്ങിയ ചീത്തഗുണങ്ങളെ തടുക്കാനും ജീവിത അച്ചടക്കം ലഭ്യമാകാനും കാതുകുത്തുന്നതിലൂടെ കഴിയുന്നു എന്നാണ് വിശാസം. പരിഭ്രമം, ഉത്കണ്ഠ എന്നിവയെകുറക്കാനും, ദഹനവ്യവസ്ഥയെശക്തിപ്പെടുത്താനും ഇതിലൂടെ സാധ്യമാകുന്നു. കാതുകുത്തുന്നതിലൂടെ ആര്‍ത്തവേദന കുറയുമെന്നാണ് പറയപ്പെടുന്നത്. പ്രത്യുല്‍പ്പാദന അവയവങ്ങളുടെ ആരോഗ്യം കൂട്ടാനും ഇതിലൂടെ കഴിയുന്നു.

കാതിനു താഴെയായി കമ്മല്‍ അണിയുന്ന ഭാഗം ഇവയുമായെല്ലാം ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്നും പറയപ്പെടുന്നു. സ്വര്‍ണ്ണവും ചെമ്പുമാണ് കര്‍ണ്ണാഭരണമാക്കേണ്ടത്. ചെവിയുടെ താഴെയായി മധ്യഭാഗത്താണ് കമ്മല്‍ധരിക്കേണ്ടത്. ഈഭാഗത്തെ മൂന്നാംകണ്ണായും കരുതപ്പെടുന്നു. സൈക്കിക്ക് പോയിന്റ് എന്നും ഈഭാഗത്തിന് പേരുണ്ട്.

കാതില്‍ എന്ത് ധരിക്കണം?

കാതില്‍ എന്ത് ധരിക്കണം?

യഥാവിധി കാതുകുത്തി മരതകവും സ്വര്‍ണ്ണവും ചേര്‍ന്ന കമ്മല്‍ധരിച്ചാല്‍ ആന്തര്‍ജ്ഞാനവും ഭൂതോദയവും ഉണ്ടാകും എന്നാണ് വിശ്വാസം. ബ്രെയിന്റെ ഇടത്-വലത് ഹെമിസ്ഫിയര്‍ ഭാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് കാതിലെ മെറിഡിയന്‍പോയിന്റ്. ഈ ഭാഗം കുത്തുന്നത് മസ്തിഷ്ക്കത്തിന് ആരോഗ്യപ്രദവും ഉണര്‍വേകുന്നതുമാണ്.

ബ്രെയിന്റെ വികാസവും ഇതിലൂടെ സാധ്യമാകുന്നു. മനുഷ്യശരീരത്തിന്റെ സൂക്ഷ്മതലത്തെയാണ് ചെവി പ്രതിനിധാനം ചെയ്യുന്നതെന്ന ഒരുസങ്കല്‍പ്പവും നിലനില്‍ക്കുന്നുണ്ട്. ഹിസ്റ്റിരിയരോഗങ്ങളെ നിയന്ത്രിക്കാനും മനസിനെ ശക്തിപ്പെടുത്താനും കര്‍ണ്ണവേധത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. കാഴ്ചശക്തികൂട്ടാനും കാതുകുത്തുന്നതിലൂടെ കഴിയുമത്രെ.

അക്യൂപംങ്ചറും കാത് കുത്തും

അക്യൂപംങ്ചറും കാത് കുത്തും

ചൈനിസ് പാരമ്പര്യചികിത്സയായ അക്യൂപംങ്ചറുമായി ചേര്‍ത്തുവെക്കുമ്പോഴും കാതുകുത്തുന്നതിന്റെ പ്രാധാന്യം മനസിലാക്കാനാവും. കാതിന്റെ പ്രത്യകഭാഗത്ത് പ്രഷര്‍ചെലുത്തുന്നതും തുളക്കുന്നതും ആസ്തമ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ഇല്ലാതാക്കും എന്ന് ഈ ചികിത്സാശാസ്ത്രവും പറയുന്നു.

മനുഷ്യഅവയവങ്ങളിലെ മൃദുഭാഗങ്ങളിലാണ് ചിലരോഗങ്ങളുടെ മൂലകാരണങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് ചൈനീസ് ചകിത്സാവിധിയായ അക്യുപങ്ചറിലെ വിശ്വാസം. ഈഭാഗങ്ങൡ സമ്മര്‍ദ്ദം ചെലുത്തുന്നതും തുളക്കുന്നതും രോഗം മാറാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്.

ഗ്രന്ഥങ്ങളില്‍ കാണുന്നത്

ഗ്രന്ഥങ്ങളില്‍ കാണുന്നത്

പഴയകാല ഗ്രന്ഥങ്ങള്‍ പറയുന്നത് കര്‍ണ്ണവേധ നടത്താത്ത ബ്രാഹ്മണനെ കാണുന്നതുപോലും പാപം ആണെന്നാണ്. അയാള്‍ക്ക് ധനം നല്‍കുന്നവരെ പാപികളായി കാണണം എന്നും പറയുന്നു. ബുദ്ധന്റെ നീണ്ടകാത് ബോധോദയത്തിന്റെയും ബുദ്ധിയുടെയും ചിഹ്നമായാണ് കണക്കാക്കുന്നത്. സൗന്ദര്യലക്ഷണമായും പഴയകാലത്ത് നീണ്ടകാതുകളെ കണക്കാക്കിയിരുന്നു.

ഇപ്പോളുളള തലമുറയില്‍പ്പെട്ട ഏതാണ്ട് എഴുപതുവയസിനുമുകളില്‍ പ്രായമുളള പുരുഷന്മാര്‍ അവരുടെ ചെറുപ്പകാലത്ത് കാതുകുത്തിയിട്ടുളളവരാണ്. മിക്കവരുടെയും കാതുകളില്‍ അതിന്റെ അടയാളങ്ങളും കാണാം. അതായത്് എഴുപതാണ്ടുമുമ്പുവരെയും കാതുകുത്തല്‍ സ്ത്രി-പുരുഷ വ്യത്യാസമില്ലാതെ ഏവരും അനുഷ്ഠിച്ചിരുന്നുവെന്ന് അര്‍ത്ഥം.

കാതുകുത്തല്‍ സ്ത്രികള്‍ക്ക് മാത്രം

കാതുകുത്തല്‍ സ്ത്രികള്‍ക്ക് മാത്രം

പില്‍ക്കാലത്ത് വിദേശ അധിനിവേശവും വിദ്യാഭ്യാസവും നല്‍കിയ അറിവ് കാതുകുത്തുന്നതും ആഭരണം ധരിക്കുന്നതും സ്ത്രികളുമായി ബന്ധപ്പെടുത്തി ചിന്തിക്കാന്‍ തുടങ്ങിയതോടെ പുരുഷന്മാര്‍ കാതുകുത്തുന്നതും ആഭരണം അണിയുന്നതും ഇല്ലാതായി. കാലക്രമേണ കാതുകുത്തല്‍ സ്ത്രികള്‍ക്ക് മാത്രമായി മാറുകയും ചെയ്തു.

എന്നാല്‍ അപ്പോള്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റായി കാതുകുത്തി ഒറ്റക്കാതില്‍ കമ്മലിടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരികയാണ്. വിദേശരാജ്യങ്ങളിലും ഈ ഫാഷന്‍ നിലനില്‍ക്കുന്നു. രസകരമായ ഒരുകാര്യം ഉളളത് ആണുങ്ങള്‍ കാതുകുത്തുന്നതും കമ്മലിടുന്നതും സാമൂഹികവ്യതിചലനമായി പലരും കാണാറുണ്ട് എന്നതാണ്.

ആഭരണങ്ങൾ പലവിധം

ആഭരണങ്ങൾ പലവിധം

ഒരുകാലത്ത് നമ്മുടെ ജീവിതത്തിന്റെയും ആചാരത്തിന്റെ ഭാഗമായിരുന്നു പുരുഷന്മാരുടെ കാതുകുത്തലും കമ്മലിടലും എന്നത് ഇന്ന് എല്ലാവരും മറന്നുകഴിഞ്ഞു. അത്കൊണ്ടുകൂടിയാണ് പൂരുഷന്മാര്‍ കാതുകുത്തുന്നത് സംശയത്തോടുകൂടി പലരും നോക്കിക്കാണുന്നത്.

ബെല്ലി ഡാന്‍സര്‍മാര്‍ പൊക്കിള്‍ചുഴി കുത്തി ആഭരണം ഇടുന്നത് പതിവാണ്. ലൈംഗികതൃഷ്ണയുടെ ഇരിപ്പിടമായാണ് പൊക്കിള്‍ക്കൊടി കണക്കാക്കപ്പെടുന്നത്. പൊക്കിള്‍ഭാഗം തുളക്കുന്നത് ലൈംഗിക ചോദനയെ ഉണര്‍ത്തുന്നു. ബെല്ലിഡാന്‍സ് കാണുന്നവരിലും ഇത് ആകര്‍ഷണം ഉണര്‍ത്തും. ഇതിനു പുറമെ ശരീരത്തിന്റെ പലഭാഗങ്ങളും തുളച്ച് ആഭരണങ്ങള്‍ അണിയുന്ന പതിവും നിലനില്‍ക്കുന്നുണ്ട്.

English summary
Surprising facts about ear piercing that you didn't know.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X