Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി നാലിരട്ടി വരെ കൂടാം... പുതിയ വാഹനം വീട്ടുമുറ്റത്ത് ഉടനെത്തും; ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം വലിയ ദോഷം ചെയ്യും എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വലിയ ഭാഗ്യം കൊണ്ടുവരും.

ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍ എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തിലെ മാറ്റം വലിയ മാറ്റമാണ് ചില രാശിക്കാര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത്. മേയ് 15 ന് സൂര്യന്‍ ഇടവം രാശിയിലേക്ക് മാറിയിരുന്നു. ഇനി ജൂണ്‍ 7 ന് സൂര്യനും ഇടവം രാശിയിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ബുധനും സൂര്യനും ഇടവം രാശിയില്‍ സംക്രമിക്കുന്നത് ബുധാദിത്യയോഗം രൂപീകരിക്കുന്നു.

astro

ജ്യോതിഷത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട യോഗമാണിത്. ബുധാദിത്യരാജയോഗം അനിതര സാധാരണമായ ഫലങ്ങള്‍ സമ്മാനിക്കുന്നു ജ്യോതിഷികള്‍ അവകാശപ്പെടുന്നത്. മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടമാണ് ബുധാദിത്യരാജയോഗം വഴി ഉണ്ടാകുക. ഏതൊക്കെയാണ് ആ രാശികള്‍ എന്നും എന്തൊക്കെ ഭാഗ്യനേട്ടങ്ങള്‍ ആണ് ഈ രാശിക്കാര്‍ക്ക് ലഭിക്കുക എന്നതും നമുക്കൊന്ന് നോക്കാം.

ഇടവം

ബുധനും സൂര്യനും ഇടവം രാശിയില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് വലിയ ഭാഗ്യനേട്ടമാണ് സമ്മാനിക്കുക. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പളത്തോടെ മെച്ചപ്പെട്ട ജോലി ലഭിക്കും. വിദേശയാത്രക്ക് സാധ്യത വളരെ കൂടുതലാണ്.

ബിസിനസില്‍ വലിയ നേട്ടം കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൈവരിക്കാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തിലെ സന്തോഷവും സമാധാനവും കൂടുതല്‍ ശക്തമായി നിലനില്‍ക്കും. സുഹൃത്തുക്കളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും.

ചിങ്ങം

ബുധനും സൂര്യനും ഇടവം രാശിയില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് വലിയ നേട്ടം സമ്മാനിക്കും. ബിസിനസ് രംഗത്തെ പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് ശൈലി മാറ്റാനുള്ള പരീക്ഷണം വിജയം കാണും. വിലപിടിപ്പുള്ള വസ്തുക്കള്‍ വീട്ടിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. മെച്ചപ്പെട്ട ജീവിതം നയിക്കാനാകും.

കര്‍ക്കടകം

ബുധനും സൂര്യനും ഇടവം രാശിയില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. വരുമാനം കുമിഞ്ഞ് കൂടും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+