Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതെയിരുന്നാലും പണം വന്ന് നിറയും... എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

astro

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനത്തിനും അവയുടെ സ്ഥാന ചലനത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് വരുന്നത്. ഓരോ ആള്‍ക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത് ഗ്രഹങ്ങളുടെ രാശി മാറ്റവും നക്ഷത്രങ്ങളും അടിസ്ഥാനമാക്കിയാണ്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട് എന്ന് അറിയാമല്ലോ. ഈ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യമാണ് സമ്മാനിക്കുക.

ഗ്രഹങ്ങളുടെ രാശി മാറ്റം സ്ഥിരമായി സംഭവിക്കുന്നതാണെങ്കിലും അപൂര്‍വമായാണ് ഒരു രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുന്നത്. അപ്പോഴാണ് ഒരോരുത്തര്‍ക്കും പല വിധത്തിലുള്ള രാജയോഗങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇപ്പോള്‍ ജ്യോതിഷത്തിലെ തന്നെ അപൂര്‍വമായ സംക്രമണത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 16 മുതല്‍ മൂന്ന് ഗ്രഹങ്ങളാണ് ഒരേ രാശിയില്‍ സംക്രമണം നടത്തി കൊണ്ടിരിക്കുന്നത്.

ജ്യോതിഷത്തിലെ അപൂര്‍വ പ്രതിഭാസം

ജ്യോതിഷത്തിലെ അപൂര്‍വ പ്രതിഭാസം

ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളിലെ രാജകുമാരനായ ബുധനും ദേവഗുരു വ്യാഴവും ആണ് ഒരേ രാശിയില്‍ സഞ്ചരിക്കുന്നത്. മീനം രാശിയിലാണ് മൂന്ന് ഗ്രഹങ്ങളുടേയും സഞ്ചാരം. ത്രിഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ഇത് വഴി പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഭാഗ്യങ്ങളാണ് വന്ന് ചേരുക. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

വൃശ്ചികം രാശിക്കാര്‍ ജീവിത വിജയം നേടും

വൃശ്ചികം രാശിക്കാര്‍ ജീവിത വിജയം നേടും

സൂര്യനും ബുധനും വ്യാഴവും മീനം രാശിയില്‍ സഞ്ചരിക്കുന്നത് വഴി വൃശ്ചിക രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് വരാന്‍ പോകുന്നത്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ വിജയം തേടിയെത്തും. പുതിയ പരീക്ഷണങ്ങള്‍ ഫലവത്താകും. ബിസിനസ് വിപുലപ്പെടുത്താനും സാധ്യത കാണുന്നു. വ്യാപാര രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ചെറുകിട വ്യാപാരത്തില്‍ നിന്ന് ശാഖകള്‍ ആരംഭിക്കാന്‍ സാധ്യത കാണുന്നു.

അപ്രതീക്ഷിത ധനലാഭം

അപ്രതീക്ഷിത ധനലാഭം

ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജില്‍ ആകര്‍ഷകമായ ജോലി ലഭിക്കും. മത്സരപരീക്ഷകളില്‍ വിജയം തേടിയെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുയോജ്യ സമയം. ഇതുവഴി സമൂഹത്തിലെ ആദരവും പ്രശസ്തിയും വര്‍ധിക്കും. നിക്ഷേപങ്ങല്‍ നിന്ന് കൂടുതല്‍ ധനം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം രാശിക്കാര്‍ക്ക് പിതൃസ്വത്ത് കൈയിലെത്തും

മിഥുനം രാശിക്കാര്‍ക്ക് പിതൃസ്വത്ത് കൈയിലെത്തും

സൂര്യനും ബുധനും വ്യാഴവും മീനം രാശിയില്‍ സഞ്ചരിക്കുന്നത് വഴി മിഥുനം രാശിക്കാര്‍ക്കും ജീവിതത്തില്‍ വലിയ ഭാഗ്യം ലഭിക്കും. മിഥുനം രാശിക്കാരുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണ് ബുധന്‍. അതിനാല്‍ തന്നെ സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പിതൃസ്വത്ത് കൈയില്‍ വന്ന് ചേരും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി നേടാനാകും.

വിവാഹം പെട്ടെന്ന് നടക്കും

വിവാഹം പെട്ടെന്ന് നടക്കും

ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് മംഗള വാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. വീട്ടില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യത കാണുന്നു. കലാകാരന്‍മാരെ തേടി പുതിയ അവസരങ്ങള്‍ വന്നെത്തും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ സമയമാണ്. പങ്കാളിയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും. ഏറെ നാളായുള്ള ഒരു ആഗ്രഹം പൂര്‍ത്തീകരിക്കും. കഠിനാധ്വാനം വിജയത്തിലെത്തും.

ഇടവം രാശിക്കാര്‍ക്ക് ഭാഗ്യപ്പെരുമഴ

ഇടവം രാശിക്കാര്‍ക്ക് ഭാഗ്യപ്പെരുമഴ

സൂര്യനും ബുധനും വ്യാഴവും മീനം രാശിയില്‍ സഞ്ചരിക്കുന്നത് വഴി ഇടവം രാശിക്കാര്‍ക്കും വലിയ നേട്ടം കൈവരിക്കാനാകും. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ധനലാഭം കൈവരിക്കാന്‍ സാധിക്കും. ബിസിനസില്‍ നാലിരട്ടി വരെ ലാഭം കൊയ്യാന്‍ സാധ്യത കാണുന്നുണ്ട്. പുതിയ പരീക്ഷണങ്ങളില്‍ ധൈര്യത്തോടെ ഏര്‍പ്പെടാം.

കൈ നിറയെ പണം ലഭിക്കും

കൈ നിറയെ പണം ലഭിക്കും

പൂര്‍വ്വിക സ്വത്ത് കൈയില്‍ വന്ന് ചേരും. വില പിടിപ്പുള്ള വസ്തുക്കള്‍ വീട്ടിലെത്തും. വസ്തു ഇടപാടില്‍ നല്ലൊരു തുക കൈയിലെത്തും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും കുടിയിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം വിനോദ യാത്രക്ക് സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+