Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? അടിപൊളി നേട്ടങ്ങള്‍ തേടിയെത്തും, സമ്പത്തും ഐശ്വര്യവും ഭാഗ്യവും വിട്ടുപോകില്ല

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലത്തിന് ശേഷം രാശികളും നക്ഷത്രങ്ങളും മാറാറുണ്ട്. അത് പല രാശിക്കാരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. ജ്യോതിഷ പ്രകാരം ഈ ജൂണ്‍ മാസം വളരെ പ്രാധാന്യം ഉള്ള മാസമാണ്. സൂര്യന്‍ അടക്കമുള്ള ഗ്രഹങ്ങളുടെ ചലനം മാറുകയാണ്.

ജൂണ്‍ പതിനഞ്ചിന് സൂര്യന്‍ മിഥുന രാശിയില്‍ സംക്രമിക്കാന്‍ പോവുകയാണ്. ഇതേ മാസത്തില്‍ മിഥുന രാശിയില്‍ സൂര്യന്‍, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംയോജനവും സംഭവിക്കാന്‍ ഇരിക്കുകയാണ്. ജൂണ്‍ മുപ്പതിന് കുംഭ രാശിയില്‍ ശനി വിപരീത ദിശയില്‍ നീങ്ങും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

astrology-today

മേടം: കൈനിറയെ സൗഭാഗ്യങ്ങള്‍ മേടം രാശിക്കാരെ ജൂണ്‍ മാസത്തില്‍ തേടിയെത്തും. അഞ്ച് വലിയ ഗ്രഹങ്ങളുടെ ചലനം മാറുന്നതിനാല്‍ അത് വളരെയധികം ഗുണം ചെയ്യും. മുടങ്ങി കിടക്കുന്ന എല്ലാ ജോലികളും ഈ സൗഭാഗ്യത്താല്‍ പൂര്‍ത്തിയാക്കാനാവും. പുതിയ വരുമാന സ്രോതസ്സുകള്‍ ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും.

അതില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ധാരാളമുണ്ടാകും. ഏത് ജോലിയിലും നേട്ടങ്ങള്‍ ലഭിക്കും. പുരോഗതിയും തൊഴിലില്‍ ഉണ്ടാവും. മുമ്പുള്ള നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി കൂടുതല്‍ വരുമാനം ലഭിക്കും. ബാധ്യതകളെല്ലാം മാറി കിട്ടും. അതേസമയം പുതിയ നിക്ഷേപങ്ങള്‍ തല്‍ക്കാലം ഒഴിവാക്കുന്നത് നല്ലതായിരിക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായ കാലയളവാണ് വരാന്‍ പോകുന്നത്. നേട്ടങ്ങള്‍ അപ്രതീക്ഷിതമായി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. സ്ഥാനമാനങ്ങളെല്ലാം സമൂഹത്തില്‍ നിന്ന് ലഭിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ഉണ്ടാവും. അതിലൂടെ സമ്പത്തില്‍ വലിയ കുതിച്ച് കയറ്റമുണ്ടാവും.

ജോലിയില്‍ നിന്ന് പ്രമോഷന്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. ബിസിനസുകാരാണെങ്കില്‍ അതില്‍ പുരോഗതിയുണ്ടാവും. നിക്ഷേപങ്ങളില്‍ നിന്നും വലിയ ധനനേട്ടങ്ങള്‍ ലഭിക്കും. ഓദ്യോഗിക ജീവിതത്തിലും വലിയ നേട്ടങ്ങളുണ്ടാവും. ആഗ്രഹിച്ചത് പോലെ പുതിയ വീടോ വാഹനമോ വാങ്ങാന്‍ സാധിക്കും.

കന്നി: ജൂണ്‍ മാസത്തില്‍ ഈ രാശിക്കാര്‍ക്ക് വെച്ചടി കയറ്റമായിരിക്കും. ഭാഗ്യം എന്തുകാര്യത്തിലും ഇവര്‍ക്കൊപ്പമുണ്ടാവും. അതുകൊണ്ട് ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസുകാരാണെങ്കില്‍ അതില്‍ നിന്ന് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവും. സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും.

ധനനേട്ടങ്ങള്‍ ധാരാളമായി ജീവിതത്തിലേക്ക് കടന്നുവരും. എല്ലാ മേഖലയിലും വലിയ വിജയം ലഭിക്കും. അപ്രതീക്ഷിതമായ വരുമാന സ്രോതസ്സുകളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഏറ്റവും ശുഭകരമായ സമയം കൂടിയായിരിക്കും കന്നി രാശിക്കാര്‍ക്കിത്. എന്തുകാര്യത്തിലും ഇവര്‍ക്ക് നേട്ടങ്ങള്‍ മാത്രം ലഭിക്കും.

കുംഭം: ഈ രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ ശനിദേവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. അതിലൂടെ തൊഴില്‍ മേഖലയിലെ തടസ്സങ്ങല്‍ എല്ലാം നീങ്ങി കിട്ടും. വരുമാനം ലഭിക്കുന്ന പുതിയ സ്രോതസ്സുകള്‍ നിങ്ങള്‍ കണ്ടെത്തും. കടബാധ്യതകളെല്ലാം നീങ്ങി കിട്ടും.

പുതിയ ജോലിയും ഈ രാശിക്കാരെ തേടിയെത്തും. തൊഴില്‍ രംഗത്ത് ധാരാളം ഉയര്‍ച്ചകളുണ്ടാവും. വലിയ അവസരങ്ങളും ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാനാവും. എല്ലാ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ മാറി കിട്ടും. ജീവിതം ഏറ്റവും സുന്ദരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+