വരുമാന വര്‍ദ്ധനവ്, സൗഭാഗ്യം, ജോലിയില്‍ പ്രമോഷന്‍; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ രാജയോഗം
ഓരോ ഗ്രഹങ്ങളുടെയും നിശ്ചിത സമയത്തെ രാശിമാറ്റം ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ലതും ചീത്തതുമായ കാര്യങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും. ഈ വരുന്ന ഏപ്രില്‍ 14ന് ആണ് സൂര്യന്‍ മീന രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ മാറ്റം ശുഭവും അശുഭവുമായ യോഗങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും.
സൂര്യന്‍ മേട രാശിയിലേക്ക് പ്രവേശിക്കുന്നതോടെ നിലവില്‍ അവിടെയുള്ള ബുധന്‍ സൂര്യനുമായി കൂടിച്ചേരുന്നതോടെ ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ കാരണമാകും. ഇതിന്റ ഫലം എല്ലാ രാശിക്കാരിലും രൂപപ്പെടും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഈ മാറ്റത്തിന്റെ ഗുണങ്ങള്‍ ലഭിക്കുക. എതൊക്കെയാണ് ആ ഭാഗ്യരാശിക്കാരെന്ന് നോക്കാം.

ഈ സമയം ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഫലപ്രദവും ശുഭകരമായിരിക്കും. ചിങ്ങ രാശിയുടെ ഭാഗ്യസ്ഥലത്താണ് ഈ സംയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭാഗ്യം നിങ്ങളെ തേടിയെത്തും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. നിങ്ങളുടെ അധ്വാനത്തെ മറ്റുള്ളവര്‍ അഭിനന്ദിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം നിങ്ങള്‍ക്ക് ലഭിക്കും.
കോടതി വ്യവഹാരങ്ങളില്‍ വിജയം കണ്ടെത്താന്‍ നിങ്ങളെ കൊണ്ട് സാധിക്കും. സമ്പത്തിന്റെയും വരുമാനത്തിന്റെയും അധിപനെന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും ഈ സമയത്ത് കാണുന്നുണ്ട്. പുതിയ വരുമാന മാര്‍ഗങ്ങള്‍ നിങ്ങളിലേക്ക് തുറക്കപ്പെടും.
കര്‍ക്കിടക രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ഏറ്റവും അനുകൂലമായ സമയമാണ്. ഈ രാശിക്കാരുടെ കര്‍മ ഗൃഹത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. സൂര്യന്‍ ഈ രാശിക്കാരുടെ സമ്പത്തിന്റെ ഭാവത്തിലും ബുധന്‍ ഈ രാശിയുടെ 12ാം ഭാവത്തിന്റെയും മൂന്നാം ഭാവത്തിന്റെയും അധിപനാണ്. ഈ സമയത്ത് നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.
തൊഴില്‍ രംഗത്ത് പുരോഗതി നേടിയെടുക്കാന്‍ ഈ സമയത്ത് സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. വിജയം കൈവരിക്കാന്‍ സാധിക്കും. പാഴ് ചെലവുകള്‍ക്ക് വിലക്കുണ്ടാകും. വ്യാപാരികളുടെ വരുമാനം വര്‍ദ്ധിക്കാന്‍ ഈ സമയത്ത് സാധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ ഇത് കാരണമാകും.
ജ്യോതിഷ പ്രകാരം മേടം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ഈ രാശിയുടെ ലഗ്നത്തിലാണ് ബുധാദിത്യ യോഗം രൂപപ്പെടുന്നത്. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താന്‍ ഈ സമയത്ത് സാധിക്കും. സന്താനങ്ങളില്‍ നിന്ന് മികച്ച വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ്. അവിവാഹിതകര്‍ക്ക് വിവാഹം ഉടന്‍ തന്നെ നടക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications