രാജയോഗം സമ്പത്ത് നിറയ്ക്കും, ബമ്പര്‍ നേട്ടങ്ങള്‍ ഉറപ്പ്; ഈ രാശിക്കാര്‍ക്ക് ധനത്തില്‍ ആറാടാം
ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു നിശ്ചിത ഇടവേളകളില്‍ സംഭവിക്കുന്ന കാര്യമാണ്. ജ്യോതിഷത്തില്‍ ഇത്തരം രാശിമാറ്റങ്ങള്‍ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ സമ്മാനിക്കുമെന്ന് പറയുന്നുണ്ട്. വീണ്ടുമൊരു രാശിമാറ്റം കൂടി സംഭവിക്കാന്‍ പോവുക. സൂര്യനും ബുധനും തമ്മിലുള്ള സംയോജനമാണിത്.
സൂര്യന്‍ ഇതിനോടകം ജനുവരി പതിനഞ്ചിന് മകരം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഫെബ്രുവരി പതിമൂന്ന് വരെ ഈ രാശിയില്‍ തന്നെ സൂര്യന്‍ തുടരും. ഫെബ്രുവരി ഒന്നിന് ബുധനും മകരം രാശിയിലേക്ക് പ്രവേശിക്കും. ഇതോടെ ബുധാദിത്യ രാജയോഗം രൂപപ്പെടും. അതിലൂടെ ഏറ്റവും മികച്ച കാര്യങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും. ആരൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

കുംഭം: ഈ രാശിക്കാര്‍ക്കാണ് സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെ നേട്ടങ്ങളുണ്ടാവും. കാരണം കുംഭ രാശിയിലാണ് ഈ സംഗമം ഉണ്ടാകാന്‍ പോകുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന അന്തസ്സും ബഹുമാനവുമെല്ലാം വര്‍ധിക്കും.
തൊഴില്‍ മേഖലയില്‍ ഏറ്റവും നല്ല കാര്യങ്ങളായിരിക്കും സംഭവിക്കുക. കരിയറില്‍ സ്ഥാനക്കയറ്റം അടക്കം തേടിയെത്തുക. വിവാഹിതരാണെങ്കില്‍ ദാമ്പത്യ ജീവിതം സന്തോഷകരമായി മാറും.
മേടം: ഈ രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും പുരോഗതിയുണ്ടാവും. അക്കാദമിക സംബന്ധമായ ജോലികളില്‍ വലിയ വിജയം കൈവരിക്കാനാവും. സാമ്പത്തികമായ വളര്‍ച്ച ജോലിയിലും ബിസിനസിലും ഉണ്ടാവും. പുതിയ അവസരങ്ങളും ഉണ്ടാവും.
അതുപോലെ ജോലിയില്ലാത്തവരാണെങ്കില്‍ പുതിയ ജോലി നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതവും അതുപോലെ സന്തോഷകരമായിരിക്കും. ബുധന്റെ അനുകൂല സ്വാധീനം മേടം രാശിക്കാരുടെ ജീവിതം പോസിറ്റീവ് ആയ രീതിയില്‍ മാറ്റി മറിക്കും.
മിഥുനം: ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായി മാറും. സൂര്യന്റെയും ബുധന്റെയും സംയോജനം മിഥുന രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്ത് നിറയ്ക്കും. ഇവരുടെ സംക്രമ ജാതകത്തിന്റെ ഒന്‍പതാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുക. ഭാഗ്യം നിങ്ങളില്‍ നിറഞ്ഞ് നില്‍ക്കും.
ജോലിക്കോ ബിസിനസോ വേണ്ടിയുള്ള യാത്രയ്ക്കുള്ള അവസരവുമുണ്ടാവും. ബിസിനസില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. കുടുംബത്തിലെ അന്തരീക്ഷം മെച്ചപ്പെടുകയും, എല്ലാവരുമായും നല്ല ബന്ധവുമുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ അടക്കം വിജയം നേടാന്‍ സാധിക്കുന്ന അനുകൂല സമയമാണിത്.
ചിങ്ങം: ഭാഗ്യം ഇവരുടെ ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ സമ്മാനിക്കും. കരിയറില്‍ വലിയ വിജയങ്ങള്‍ ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച് മുന്‍കാല നിക്ഷേപങ്ങളാണെങ്കില്‍ ധാരാളം പണം ലഭിക്കും.
വിചാരിച്ചിട്ട് ലഭിക്കാതെ പോയതും. തടസപ്പെട്ട് കിടക്കുന്നതുമായ സമ്പത്ത് നമ്മളെ തേടിയെത്തും. ജോലിയിലെ തടസ്സങ്ങളും നീങ്ങും. ഇതിനായി സുഹൃത്തുക്കളുടെ സഹായവും ഉണ്ടാവും. പങ്കാളിത്ത ജോലികളിലും മികച്ച വിജയം നേടാനാവും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് സൂര്യന്റെയും ബുധന്റെയും സംയോഗം.
ധനു: ഈ രാശിക്കാരുടെ വരുമാനം ബുധന്റെ സംക്രമണം കാരണം വന്‍ തോതില്‍ വര്‍ധിക്കും. സന്തോഷവും സമാധാനവുമെല്ലാം കുടുംബത്തിലുണ്ടാവും. അപ്രതീക്ഷിത ധനലാഭം ഈ രാശിക്കാര്‍ക്കുണ്ടാവും.
മുടങ്ങി കിടന്ന പല പദ്ധതികളും നല്ല രീതിയില്‍ പുരോഗമിക്കും. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള സാധ്യതകളും ഈ രാശിക്കാരുടെ മുന്നില്‍ തെളിയും ബിസിനസ് വിജയങ്ങളും ലഭിക്കും.












Click it and Unblock the Notifications