Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം ലഭിക്കും, കൈ നിറയെ സ്വര്‍ണം; നാളെ മുതല്‍ ഇവര്‍ക്ക് രാജയോഗം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം വലിയ ഭാഗ്യമായിരിക്കും സമ്മാനിക്കുക.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. പുതുവര്‍ഷം പിറന്നതോടെ നിരവധി രാജയോഗങ്ങളും ആരംഭിക്കാന്‍ പോകുകയാണ്. ഇതിനോടകം തന്നെ മൂന്ന് ശുഭ യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാളെ മുതല്‍ മറ്റൊരു രാജയോഗം കൂടി ആരംഭിക്കാന്‍ പോകുകയാണ്. സൂര്യനും ബുധനും ധനു രാശിയില്‍ എത്തുന്നതോടെ ബുധാദിത്യ രാജയോഗത്തിന് തുടക്കമാകും.

astrology

നേരത്തെ തന്നെ ധനു രാശിയില്‍ ആണ് സൂര്യന്‍ ഉള്ളത്. നാളെ ബുധന്‍ കൂടി ധനു രാശിയില്‍ എത്തുന്നതാണ് ഈ രാജയോഗത്തിന് കാരണമാകുന്നത്. ജനുവരി 14 വരെ ഈ രാജയോഗം നീണ്ടുനില്‍ക്കും. മൂന്ന് രാശിക്കാര്‍ക്ക് ഈ രാജയോഗം വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധാദിത്യ രാജയോഗം മൂലം ശുഭകരമായ ഫലങ്ങള്‍ ലഭിക്കുക എന്ന് നോക്കാം.

മേടം

ധനു രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ കരിയറില്‍ കാര്യമായ പുരോഗതിയുണ്ടാകും. പുതിയ ജോലി ഓഫര്‍ നിങ്ങളെ തേടി വന്നേക്കാം. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. അവിവാഹിതര്‍ക്ക് അനുകൂല സമയമായിരിക്കും.

ഇടവം

ധനു രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.

ധനു

ധനു രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാമ്പത്തിക നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. അപ്രതീക്ഷിതമായി സ്വര്‍ണം പോലുള്ള വിലപിടിപ്പുളള സമ്മാനങ്ങള്‍ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+