Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്തിന് തുടക്കമായി, പൊന്നും പണവും ഐശ്വര്യവും നിറഞ്ഞ് തുളുമ്പും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം സ്ഥിരമായി സംഭവിക്കാറുള്ളതാണ്. ഒരാളുടെ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറ്റിമറിക്കാന്‍ ഇവയ്ക്ക് സാധിക്കാറുണ്ട്. അതുകൊണ്ട് ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയാം. ഈ സമയം ഗ്രഹങ്ങള്‍ക്ക് മറ്റ് ഗ്രഹങ്ങളുമായി സംയോഗം ഉണ്ടാകാറുണ്ട്.

സെപ്റ്റംബര്‍ 24ന് സൂര്യനും ബുധനും കൂടിച്ചേര്‍ന്നിരിക്കുകയാണ്. അതിലൂടെ രാജയോഗം രൂപപ്പെടും. ഒക്ടോബര്‍ 17 വരെ ഈ രാജയോഗം നിലനില്‍ക്കും. സൂര്യന്‍ നേരത്തെ തന്നെ കന്നി രാശിയില്‍ പ്രവേശിച്ചിരുന്നു. ഇതേ കന്നി രാശിയിലേക്കാണ് ബുധനും എത്തുന്നത്. ഇതേ തുടര്‍ന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ചിങ്ങം: ബുധാദിത്യ രാജയോഗം ഈ രാശിക്കാരുടെ ജീവിതം ആഡംബരപൂര്‍ണമാകും. കാരണം ഈ രാജയോഗം ചിങ്ങം രാശിയുടെ സമ്പത്ത്, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് വരുന്നത്. ഇത് ഒരുപാട് നേട്ടങ്ങള്‍ ചിങ്ങം രാശിക്കാര്‍ക്ക് സമ്മാനിക്കും. ഏറ്റവും ഭാഗ്യം നിറഞ്ഞ സമയമാണ് ഇവരുടെ ജീവിതത്തിലുണ്ടാവുക.

എന്തുകാര്യം ചെയ്താലും അത് ശുഭകരമായി മാറാന്‍ ഭാഗ്യം സഹായിക്കും. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. വലിയ ആത്മവിശ്വാസം ഈ സമയം ലഭിക്കും. അതിലൂടെ റിസ്‌കെടുക്കാനും ഭാഗ്യ നേട്ടങ്ങള്‍ സ്വന്തമാക്കാനുമാവും. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും. ബിസിനസില്‍ നിന്ന് വലിയ ലാഭവും ഇക്കാലയളവില്‍ ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കും.

വൃശ്ചികം: ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് സുവര്‍ണകാലം വന്നെത്തും. ബുധാദിത്യ രാജയോഗത്താല്‍ ഇവര്‍ക്ക് സമ്പത്ത് വലിയ അളവില്‍ സമ്പാദിക്കാന്‍ സാധിക്കും. കാരണം വൃശ്ചികം രാശിക്കാരുടെ വരുമാനം, ലാഭം എന്നീ ഭവനത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇതോടെ ഇവര്‍ക്ക് എല്ലാ മേഖലയിലും നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.

ബിസിനസ് നടത്തുന്നവരാണെങ്കില്‍ അതില്‍ ഒരുപാട് ലാഭം സ്വന്തമാക്കാനാവും. ജോലിയില്‍ അപ്രതീക്ഷിതമായി സ്ഥാനക്കയറ്റം ലഭിക്കും. വരുമാനത്തില്‍ അസാധാരണമായ വളര്‍ച്ചയുണ്ടാവും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും മാറിക്കിട്ടും. നിക്ഷേപങ്ങളില്‍ നിന്നും ഒരുപാട് വരുമാനം സ്വന്തമാക്കാന്‍ സാധിക്കും. ഇക്കാലയളവില്‍ ഇവര്‍ക്ക് ഭാഗ്യം എല്ലാ കാര്യത്തിലും ഒപ്പമുണ്ടാവും.

മകരം: ബുധാദിത്യ രാജയോഗത്താല്‍ മകരം രാശിക്കാര്‍ക്ക് വെച്ചടി കയറ്റമുണ്ടാവും. കാരണം മകരം രാശിക്കാരുടെ ഭാഗ്യവുമായി ബന്ധപ്പെട്ട ഭവനത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവര്‍ക്ക് ഭാഗ്യ നേട്ടങ്ങള്‍ ലഭിക്കും. വിദേശത്ത് യാത്രകള്‍ പോകാനുള്ള അവസരമുണ്ടാവും.

ഭാഗ്യം നിങ്ങള്‍ക്ക് ഒപ്പമുള്ളതിനാല്‍ എന്തുകാര്യം ചെയ്യുമ്പോഴും അതില്‍ നിന്ന് നേട്ടങ്ങളുണ്ടാവും. ജോലിയുള്ളവര്‍ക്ക് കരിയറില്‍ പുരോഗതിയുണ്ടാവും. ശമ്പളവര്‍ധനവും സ്ഥാനക്കയറ്റവുമെല്ലാം ലഭിക്കും. സ്ഥാനമാനങ്ങളും ലഭിക്കും. ജോലി സംബന്ധമായ യാത്രകളും സാധ്യമാകും. ബിസിനസില്‍ നിന്ന് അപ്രതീക്ഷിതമായ ലാഭം സ്വന്തമാക്കാനാവും. ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചകള്‍ കൈവരിക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+