Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തിന്റെ പെരുമഴയുണ്ടാവും, സര്‍വൈശ്വര്യങ്ങളും ലഭിക്കും; ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം

ജ്യോതിഷപ്രകാരം വിവിധ രാശിമാറ്റങ്ങള്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുകയാണ്. ഏത് രാശിക്കാരുടെ ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നറിയിപ്പെടുന്ന ബുധനും ഗ്രഹങ്ങളും രാജാവായ സൂര്യനും കന്നി രാശിയില്‍ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാന്‍ പോവുകയാണ്.

സൂര്യന്‍ സെപ്റ്റംബര്‍ 16നും ബുധന്‍ സെപ്റ്റംബര്‍ 23നും കന്നി രാശിയില്‍ പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്. സൂര്യനും ബുധനും ജ്യോതിഷത്തില്‍ വളരെ സവിശേഷമാണ് സ്ഥാനമുണ്ട്. ഇവ ഒരുമിച്ചെത്തുന്നതോടെ വലിയ നേട്ടങ്ങള്‍ ചില രാശിക്കാരെ തേടിയെത്തും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ചിങ്ങം: സൂര്യ-ബുധ സംയോഗത്തിലൂടെയുള്ള ഈ രാജയോഗത്തിന്റെ രൂപീകരണം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. അത്ഭുതകരമായ നേട്ടങ്ങള്‍ ഇവര്‍ ജീവിതത്തില്‍ ലഭിക്കും. അത് പുരോഗതിയിലേക്കുള്ള ചവിട്ടുപടിയാവും. ആത്മവിശ്വാസവും വര്‍ധിക്കും. ധനനേട്ടങ്ങള്‍ ധാരാളമായി ജീവിതത്തില്‍ വന്നെത്തും. ഇതോടെ സാമ്പത്തികമായ പ്രതിസന്ധികളുടെ കാലം അവസാനിക്കും.

ജീവിതത്തില്‍ സാമ്പത്തിക പുരോഗതി അനുഭവിക്കാനും സാധിക്കും. ബിസിനസുകാരാണെങ്കില്‍ അവര്‍ക്ക് വളര്‍ച്ചയുണ്ടാവും. വലിയ ലാഭ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കും. നിക്ഷേപങ്ങളില്‍ നിന്ന് വന്‍ ലാഭം തന്നെ സ്വന്തമാക്കാനാവും. ഭാഗ്യത്തിന്റെ എല്ലാ അനുഗ്രഹവും ചിങ്ങം രാശിക്കാര്‍ക്കുണ്ടാവും.

വൃശ്ചികം: ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം വൃശ്ചികം രാശിക്കാരെ പുരോഗതിയിലേക്ക് നയിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യം വൃശ്ചികം രാശിക്കാര്‍ക്കൊപ്പമുണ്ടാവും. അതുകൊണ്ട് എന്തുകാര്യം ചെയ്താലും അത് നേട്ടമായി മാറും. ചെയ്യുന്ന കാര്യങ്ങളെല്ലാം സാമ്പത്തിക നേട്ടങ്ങള്‍ സമ്മാനിക്കും.

വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് പുതിയ അവസരങ്ങള്‍ വന്നുചേരും. ബിസിനസ് ഉള്ളവരാണെങ്കില്‍ ഇത് ധനനേട്ടങ്ങള്‍ ലഭിക്കുന്ന സമയമായിരിക്കും. പ്രതീക്ഷിക്കുന്നതിലും അധികം ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാവും. എല്ലാ ആഗ്രഹങ്ങളും ഇക്കാലയളവില്‍ സഫലമാകും. ജോലിയുള്ളവരാണെങ്കില്‍ അതില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കും.

മകരം: ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണത്തോടെ മകരം രാശിക്കാര്‍ക്ക് വെച്ചടി കയറ്റമായിരിക്കും. സര്‍വൈശ്വര്യങ്ങളും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യത്തിന്റെ അനുഗ്രഹം ഒപ്പമുണ്ടാവും. അതുകൊണ്ട് തൊട്ടതെല്ലാം പൊന്നായി മാറും. ഒരുപാട് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.

വിദേശയാത്ര നടത്താനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പുരോഗതിയുണ്ടാവും. ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റം ലഭിക്കും. അതുപോലെ ശമ്പളവര്‍ധനവും ലഭിക്കും. ഈ സമയത്ത് ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ബിസിനസ് നടത്തുന്നവരാണെങ്കില്‍ അതില്‍ നിന്ന് ധനനേട്ടങ്ങള്‍ ലഭിക്കും. കിട്ടില്ലെന്ന് കരുതിയ പണമെല്ലാം തിരികെ ലഭിക്കും. ആഡംബരപൂര്‍ണമായ ജീവിതം നയിക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+