ദുര്‍ഗാദേവിയുടെ അനുഗ്രഹം അത്യപൂര്‍വ്വ നേട്ടം കൊണ്ടുവരും; സ്വര്‍ണം വാങ്ങിക്കൂട്ടം ഈ രാശിക്കാര്‍!
ദുർഗ്ഗാദേവിയുടെ അനുഗ്രഹം ഈ രാശിക്കാർക്ക് ഈ സമയത്ത് കൂടെയുണ്ടാവുന്നതാണ്.

ഹിന്ദു കലണ്ടർ അനുസരിച്ച്, ചൈത്ര മാസം തുടങ്ങി കഴിഞ്ഞു. ഈ വർഷം ചൈത്രമാസത്തിൽ അഞ്ച് രാജയോഗങ്ങൾ രൂപം കൊള്ളും. ഇത് എല്ലാ രാശിക്കാർക്കും അനുകൂലമായിരിക്കും. മാത്രമല്ല, ചൈത്രമാസത്തിന്റെ രണ്ടാം പകുതിയിൽ, പഞ്ചഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും.
സൂര്യൻ, ചന്ദ്രൻ, വ്യാഴം, ബുധൻ, നെപ്റ്റ്യൂൺ എന്നിവയുടെ സംയോജനം മീനരാശിയിൽ നടക്കും. ഈ അഞ്ച് ഗ്രഹങ്ങളുടെ സംയോജനം മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ സംഭവിക്കും. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നത് എന്ന് നോക്കാം.

നേട്ടങ്ങളുടെ കാലം...
മിഥുനം: മീനരാശിയിൽ ഉണ്ടാകുന്ന ഗ്രഹങ്ങളുടെ സംയോജനം മിഥുനം രാശിക്ക് വലിയ നേട്ടങ്ങളും പുരോഗതിയുമാണ് ഉണ്ടാവാൻ പോകുന്നത്. താെഴിൽപരമായി വലിയ നേട്ടം ഉണ്ടാകും. ദുർഗ്ഗാദേവിയുടെ അനുഗ്രഹം ഈ രാശിക്കാർക്ക് ഈ സമയത്ത് കൂടെയുണ്ടാവുന്നതാണ്. ബിസിനസിൽ ലാഭമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും.

വരുമാനം ഇരട്ടിക്കും സാമ്പത്തിക സ്ഥിതിയിൽ പ്രതീക്ഷിക്കാത്ത നേട്ടം..
കർക്കടകം: കർക്കടക രാശിക്കാർക്ക് ഇത് നേട്ടങ്ങൾ ഉണ്ടാകുന്ന സമയമാണ്. അനുകൂലമായ ഫലം ലഭിക്കും. തൊഴിൽ രംഗത്ത് അംഗീകാരം ഉണ്ടാവും. ജോലിയിൽ പ്രമോഷൻ ലഭിക്കും. വരുമാനം ഇരട്ടിയാകും. സഹോദരങ്ങളുടെ പൂർണ പിന്തുണ ലഭിക്കും. ദുർഗ്ഗാദേവിയെ ആരാധിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പ്രതീക്ഷിക്കാത്തത്രയും ഭാഗ്യമായിരിക്കും ഈ രാശിക്കാർക്ക് ഉണ്ടാവുക.

തൊഴിലിലും ബിസിനസിലും തിളങ്ങാം..
കന്നി: നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഭാഗ്യമായി തിരിച്ചുലഭിക്കുന്നതാണ്. ഈ നവരാത്രിയിൽ ഇവർക്ക് വസ്തുവോ വീടോ വാങ്ങാൻ അവസരം വന്നുചേരും . തൊഴിലിലും ബിസിനസിലും തിളങ്ങാൻ സാധിക്കും. നിങ്ങൾ പൂർത്തായാക്കാതെ പാതിവഴിയിൽ വെച്ചിരിക്കുന്ന കാര്യങ്ങൾ ഈ സമയത്ത് നിങ്ങൾക്ക് പൂർത്തായാക്കാൻ സാധിക്കും. സ്ത്രീകൾക്ക് സ്വർണം വാങ്ങാൻ അവസരം വന്നുചേരും. ചെയ്യുന്ന പ്രവൃത്തികൾക്ക് എല്ലാം നിങ്ങൾ ഗുണപരമായ ഫലം വന്നുചേരും. ഭാഗ്യം എന്നും നിങ്ങളുെടെ കൂടെ ഉണ്ടാകും. ഇനി സന്തോഷത്തിന്റെ നാളുകൾ.

ദേവിയുടെ ജീവിതം സന്തോഷകരമാക്കും..
മീനം: മീനരാശിക്ക് ദുർഗ്ഗാദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ജീവിതത്തിൽ സമാധാനം ഉണ്ടാകും. സന്തോഷത്തിന്റെ ദിനങ്ങൾ വന്നുചേരുന്നതാണ്. പണം നിക്ഷേപിക്കാൻ അനുകൂല സമയമാണിത്. സാമ്പത്തികമായി ഭാവിയിൽ വലിയനേട്ടമാണു ഉണ്ടാവുക. തൊഴിൽമേഖലയിൽ നിങ്ങൾ ഒരു തീരുമാനം എടുക്കും . അത് വളരെ നിർണായകമായിരിക്കും, അനുകൂലമായ സമയമാണ്.












Click it and Unblock the Notifications