ആഗ്രഹിച്ച വിദേശ യാത്ര, പ്രമോഷനും ശമ്പള വര്‍ദ്ധനവും; ഈ രാശിക്കാര്‍ക്ക് രാജാവിനെ പോലെ ജീവിക്കാം
സൂര്യന്‍ എന്ന ഗ്രഹത്തെ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. സൂര്യന്റെ രാശിമാറ്റം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ഈ രാശിമാറ്റം പലരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇപ്പോഴിതാ സൂര്യന്‍ ധനു രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഈ സമയത്ത് രൂപപ്പെടുന്ന പ്രധാന യോഗമാണ് ത്രിഗ്രഹ യോഗം. ഇത് കാരണം ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇവര്‍ക്ക് ശരിക്കും പറഞ്ഞാല്‍ അടിപൊളി സമയം തന്നെയാണ്. ബുധനും ശുക്രനും നേരത്തെ തന്നെ ധനു രാശിയില്‍ പ്രവേശിച്ചിട്ടുണ്ട്. ജനുവരി 14 വരെയാണ് സൂര്യന്‍ ധനു രാശിയില്‍ തുടരുക.

അതിന് ശേഷം മകര രാശിയിലേക്ക് പ്രവേശിക്കും. എന്നാല്‍ ബുധനും ശുക്രനും ഡിസംബര്‍ അവസാനം വരെ ധനു രാശിയില്‍ തുടരും. സൂര്യന്റെ ഇപ്പോഴത്തെ ഈ രാശിമാറ്റത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല സമയമെന്ന് പരിശോധിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് അടിപൊളിയായിരിക്കും. ഭാഗ്യത്തിന്റെ നാളുകളായിരിക്കും. വലിയ നേട്ടങ്ങളാണ് ഇവരെ തേടിയെത്തുക. ഏറെ നാളായി മനസില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. വിദേശത്ത് പോയി പഠിക്കാനുള്ള അവസരങ്ങളുണ്ടാകും. തൊഴില്‍പരമായി ദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകേണ്ടിവരും. പിതാവില്‍ നിന്നും ആവശ്യമായ എല്ലാ സഹായവും നിങ്ങള്‍ക്ക് ലഭിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും വലിയ നേട്ടമുണ്ടാക്കുന്ന സമയമാണിത്. തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകും. ജോലിയുടെ കഠിനാധ്വാനം പ്രമോഷന്‍ ലഭിക്കാന്‍ കാരണമാകും. ശമ്പള വര്‍ദ്ധനവ് തുടങ്ങിയ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. ചുരുക്കി പറഞ്ഞാല്‍ ഇടവം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്.

തുലാം
സൂര്യന്റെ രാശിമാറ്റം തുലാം രാശിക്കാരെ സംബന്ധിച്ച് വലിയ മാറ്റങ്ങളുടെ സമയമാണ്. ഈ സമയത്ത് ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ സമയത്ത് സാധിക്കും. ഭാവിയില്‍ പ്രയോജനം ചെയ്യുന്ന പുതിയ ആളുകളെ പരിചയപ്പെടും. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും വിലമതിക്കപ്പെടും. പിതാവില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ഒരുപാട് പ്രയോജനം ലഭിക്കുന്ന സമയമാണിത്. നിങ്ങള്‍ ആഗ്രഹിച്ച സ്ഥാനം ലഭിക്കും. പണവും സ്ഥാനമാനങ്ങളും ലഭിക്കും. സര്‍ക്കാരില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി ലഭിക്കും. വ്യവസായികള്‍ക്ക് ഏറ്റവും നല്ല സമയമാണ്. നിങ്ങള്‍ പുറത്തെടുക്കുന്ന ഓരോ തന്ത്രവും ലഭിക്കും.

മീനം
ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഒരു രാശിയാണ് മീനം. എല്ലാവിധ തടസങ്ങളും മാറി ലക്ഷ്യത്തിലേക്ക് എത്തും. അതുകൊണ്ട് തന്നെ തൊഴില്‍ രംഗത്ത് വലിയ പുരോഗതിയാണ് ഇവരെ തേടിയെത്തുക. സര്‍ക്കാരില്‍ നിന്ന് നിങ്ങള്‍ക്ക് അനുകൂലമായ നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ നേതൃത്വ രീതി അഭിനന്ദിക്കപ്പെടും. തൊഴില്‍ ഇല്ലാത്തവര്‍ക്ക് ആഗ്രഹിച്ച തൊഴില്‍ ലഭിക്കാനുള്ള അവസരമുണ്ടാകും.












Click it and Unblock the Notifications