Get Updates
Get notified of breaking news, exclusive insights, and must-see stories!

30 ദിവസത്തിനുള്ളില്‍ കടവും കഷ്ടപ്പാടും തീരും; ഈ രാശിക്കാര്‍ക്ക് രാജയോഗ സമാനമായ നാളുകള്‍

സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്, ജ്യോതിഷത്തിൽ ഇത് വ്യക്തമാണ്. ആത്മവിശ്വാസം, വിജയം, പിതാവ്, ഉപദേഷ്ടാവ്, ഊർജ്ജം എന്നിവയുടെ കരകനാണ് സൂര്യ ദേവൻ. സൂര്യന്റെ ഈ സംക്രമണം 12 രാശിക്കാരെയും പ്രകടനമായി തന്നെ ബാധിക്കും. ഒക്ടോബർ 17 ന് സൂര്യൻ തുലാം രാശിയിൽ സംക്രമിക്കുകയാണ്. ഒരു മാസത്തോളം തുലാം രാശിയിൽ സൂര്യൻ തുടരും.

തുലാം രാശിയുടെ അധിപൻ ശുക്രൻ ആണ്. ആഡംബരത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഗ്രഹം ആണ് ശുക്രൻ. ശുക്രന്റെ രാശിയിൽ സൂര്യന്റെ പ്രവേശനം 5 രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ജീവിതത്തിൽ സമാധാനാവും സമ്പത്തും സന്തോഷവും വരാൻ പോകുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

1

ഇടവം (Taurus): ഇടവ രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം വലിയ നേട്ടങ്ങളാണ് കൊണ്ടുവരുന്നത്. സൂര്യൻ ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കുകയാണ്. ഇടവം രാശിയുടെ അധിപൻ ശുക്രൻ ആണ്. ആ ഒരു കാരണം കൊണ്ട് തന്നെ സൂര്യന്റെ സംക്രമം ഇടവം രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് കൊണ്ടുവരിക. ഈ രാശിക്കാരുടെ കൂടെ ഇനി ഭാ​ഗ്യം ഉണ്ടാവും. എല്ലാ മേഖലയിലും വിജയം നേടാൻ സാധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കും. നിലവിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാവും. ബിസിനസ് മേഖലയിൽ ഉള്ളവർക്ക് ലാഭം വന്നുചേരും.

2

ചിങ്ങം (Leo): സൂര്യന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്കും വലിയ നേട്ടങ്ങളാണ് കൊണ്ടുവരിക. ഈ രാശിക്കാരുടെ കരിയറിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും തുടങ്ങും. ആരോഗ്യം നന്നായിരിക്കും. ജോലി സമ്മർദവും ആരോഗ്യഗും നിങ്ങളെ അലട്ടും. എന്നാൽ ജോലിയിൽ വിജയം നേടുന്നതിൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

3

ധനു (Sagittarius): സൂര്യന്റെ സംക്രമണം ധനു രാശിക്കാർക്ക് ഗുണകരമായ ഫലങ്ങൾ നൽകും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തമോ നിങ്ങൾക്ക് ലഭിക്കും. ശമ്പളം വർധിക്കും. പെട്ടെന്നുള്ള ധനലാഭവും ഉണ്ടാകാം. ബിസിനസ്സിലും ലാഭം ഉണ്ടാകും.

4

മകരം (Capricorn): സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്നത് മകരം രാശിക്കാർക്ക് ഗുണം ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ജോലി സ്ഥലത്ത് നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കപ്പെടാനുള്ള സാധ്യത ഉണ്ട്. നിങ്ങൾക്ക് ഏതെങ്കിലും അമ്പല ദർശനത്തിനായി യാത്ര പോകാം. ധന ലാഭമുണ്ടാകും. ബഹുമാനവും ആദരവും വർദ്ധിക്കും.

5

മീനം (Pisces): സൂര്യന്റെ രാശിമാറ്റം മീന രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ കൊണ്ടുവരും. ഈ രാശിക്കാർക്ക് ഭാഗ്യം ഉണ്ടാവും എല്ലാ ജോലികളും പൂർത്തീകരിക്കുകയും ചെയ്യും. ധന ലാഭമുണ്ടാകുമെങ്കിലും ധന നഷ്ടവും ഉണ്ടാകാം..അതുകൊണ്ട് ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+