സമ്പന്നതയുടെ സന്തോഷം ജീവിതത്തിലേക്ക്, ആഡംബരവും ആനന്ദവും; ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം
ജ്യോതിഷത്തില്‍ ഏറ്റവും പ്രധാന്യമുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് സൂര്യന്‍. സൂര്യന്റെ ഓരോ മാറ്റവും പല രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. സൂര്യന്‍ ഇപ്പോള്‍ ഇടവം രാശിയില്‍ സഞ്ചരിക്കുകയാണ്. ജൂണ്‍ 15 ആവുമ്പോഴേക്കും ചില മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അന്നത്തെ ദിവസം വൈകീട്ട് 6.07ന് സൂര്യന്‍ മിഥുന രാശിയില്‍ പ്രവേശിക്കുകയാണ്. സൂര്യന്റെ ഈ പ്രവേശനം ഏതൊക്കെ രാശിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നോക്കാം.
മിഥുനം രാശിക്കാരെ സംബന്ധിച്ച് ഈ ഒരു സമയം അടിപൊളിയാണ്. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങളുണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് എടുക്കുന്ന ഓരോ തീരുമാനങ്ങളും വളരെ ആലോചിച്ച് വേണം എടുക്കാന്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണം ചെയ്യും. പൂര്‍നിക സ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ രാഷ്ട്രീയ രംഗത്തുള്ളവരുമായുള്ള കൂട്ട് ശ്രദ്ധിക്കണം. ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.

അടുത്തത് കര്‍ക്കടകം രാശിയാണ്. ഈ സമയം കര്‍ക്കടകം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമാണ്. എല്ലാ ജോലിയും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സമൂഹത്തില്‍ ബഹുമാനം ഉണ്ടാക്കാന്‍ സാധിക്കും. ഈ സമയത്ത് കുടുംബത്ത് മംഗളകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രണയം നഷ്ടം ഉണ്ടാകാം. ഈ സമയത്ത് ജോലിയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കണം.
കന്നി രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും അടിപൊളിയാണ്. വിദേശത്തേക്ക് പോകാനുള്ള അവസരമുണ്ടാകും. വിദേശത്തേക്ക് പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ഏറ്റവും അടിപൊളിയാണ്. ഈ സമയത്ത് ജോലിയില്‍ അശ്രദ്ധ കാണിക്കരുത്. അത് വലിയ തിരിച്ചടികള്‍ക്ക് കാരണമായേക്കും. തൊഴിലിടങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുക. ബിസിനസില്‍ നല്ല ലാഭം നേടിയെടുക്കാന്‍ ഈ സമയത്ത് സാധിക്കും.
തുലാം രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും അടിപൊളിയാണ്. ഈ സമയത്ത് തുലാം രാശിക്കാര്‍ക്ക് ചില തിരിച്ചടികള്‍ നേരിട്ടേക്കാം. സാമ്പത്തികമായ ചില പ്രശ്‌നങ്ങള്‍ നിങ്ങളെ വലച്ചേക്കാം. ഈ സമയത്ത് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. കൂടാതെ ഈ സമയത്ത് നിക്ഷേപം നടത്തുന്നത് ശ്രദ്ധിച്ച് വേണം. ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മീനം രാശിക്കാരെ സംബന്ധിച്ച് ആരോഗ്യ സംബന്ധമായ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് ആനുകൂല്യങ്ങള്‍ ലഭിക്കും. പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ വളരെ ശ്രദ്ധിച്ച് വേണം നടത്താന്‍. ഈ ഘട്ടത്തില്‍ ചെലവ് നിയന്ത്രിക്കേണ്ടത്, അനിവാര്യമാണ്. സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.












Click it and Unblock the Notifications