വില കൂടിയാലും സ്വര്‍ണം വാങ്ങിക്കൂട്ടും, കൈ നിറയെ പണം..; മൂന്ന് ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് നല്ല കാലം
ഈ രാശിക്കാര്‍ സാമ്പത്തികമായി ഏറ്റവും നല്ല നിലയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അമൂല്യമായ ഭാഗ്യങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഇത് അനുസരിച്ചാണ് ഓരോ നാളുകാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍വചിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചിലര്‍ക്ക് അഭൂതപൂര്‍വമായ ഭാഗ്യങ്ങളാണ് സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്.
സൂര്യന്‍ എല്ലാ മാസവും ഒരു രാശിചിഹ്നത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാറുണ്ട്. ഇത്തരത്തില്‍ ഈ മാസവും സൂര്യന്‍ രാശി മാറി സഞ്ചരിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 13 തിങ്കളാഴ്ചയാണ് സൂര്യന്‍ മകരം രാശി വിട്ട് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത്. കുംഭം രാശിയുടെ അധിപനായി കണക്കാക്കുന്നത് ശനിയെ ആണ്. കുംഭം രാശിയെ സൂര്യസംക്രമണം ഏത് രാശിക്കാര്‍ക്കാണ് ഗുണം സമ്മാനിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
സൂര്യന്‍ മകരം രാശി വിട്ട് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി മേടം രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ കാത്തിരിക്കുന്നു. മേടം രാശിയുടെ പതിനൊന്നാം ഭാവത്തില്‍ ആണ് സൂര്യന്‍ സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ മേടം രാശിക്കാരുടെ ഏറെ നാളത്തെ ആഗ്രഹം പൂവണിയും. തൊഴിലിടത്ത് മികച്ച അനുഭവങ്ങളുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

ബിസിനസില്‍ നാലിരട്ടി ലാഭം
ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് വരാന്‍ പോകുന്നത്. ബിസിനസിലെ പുതിയ പരീക്ഷണങ്ങള്‍ വിജയത്തിലെത്തും. ഇതുവഴി നാലിരട്ടി വരെ ലാഭം കൊയ്യാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ധാരാളം പണം കൈയിലെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉചിതമായ സമയമാണ് എന്ന് കാണുന്നു.

ഇടവം രാശി
സൂര്യന്‍ മകരം രാശി വിട്ട് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി ഇടവം രാശിക്കാര്‍ക്ക് വലിയ ഭാഗ്യം കൈവരും. ഇടവം രാശിക്കാരുടെ പത്താം ഭാവത്തിലായിരിക്കും സൂര്യന്‍ സഞ്ചരിക്കുന്നത്. ഇത് ഇടവം രാശിക്കാര്‍ക്ക് വലിയ ഉയര്‍ച്ചയാണ് സമ്മാനിക്കുക. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റാനും സാധിക്കും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും.

കൈ നിറയെ പണം
ഏറെ നാളായി കിട്ടാതിരുന്ന കടം തിരികെ ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. ഇത്തരത്തില്‍ വലിയ ഒരു തുക തന്നെ കൈയിലെത്തും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണ്. ഏറെ നാളായി തടസപ്പെട്ട ഗൃഹനിര്‍മാണം അല്ലലില്ലാതെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

മിഥുനം രാശി
സൂര്യന്‍ മകരം രാശി വിട്ട് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി മിഥുനം രാശിക്കാര്‍ക്കും പ്രയോജനം ലഭിക്കും. മിഥുനം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് സൂര്യന്‍ വിരാജിക്കുക. ഇത് ഈ രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. സാമൂഹികമായി ഏറെ ഉന്നത നിലയിലായിരിക്കും ഈ രാശിക്കാര്‍. ഇക്കാലയളവില്‍ ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറെ സ്ഥിരത കൈവരിക്കാനാകും.

സ്വര്‍ണം വാങ്ങിക്കൂട്ടും
സ്വര്‍ണം വലിയ നിക്ഷേപമായി കരുതുന്നവര്‍ വില വര്‍ധനയ്ക്കിടയിലും സ്വര്‍ണം വാങ്ങിക്കൂട്ടും. അതിനുള്ള സാമ്പത്തിക പ്രാപ്തി ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ കൈവരിക്കാനാകും. ജോലി സ്ഥലത്ത് നല്ല അനുഭവങ്ങള്‍ ഉണ്ടാകും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് വൈകാതെ സന്തോഷ വാര്‍ത്ത കേള്‍ക്കാനാകും. കുടുംബത്തില്‍ ആനന്ദപ്രദായകമായ അന്തരീക്ഷം ഉണ്ടാകും.

കന്നി രാശി
സൂര്യന്‍ മകരം രാശി വിട്ട് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി കന്നി രാശിക്കാര്‍ക്കും വലിയ പ്രയോജനം ലഭിക്കും. കന്നി രാശിക്കാരുടെ ആറാം ഭാവത്തിലാണ് സൂര്യന്‍ സഞ്ചരിക്കുക. അതിനാല്‍ ശത്രുക്കളില്‍ നിന്ന് വിജയം നേടാന്‍ കന്നി രാശിക്കാര്‍ക്ക് സാധിക്കും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നുണ്ട്.

പുതിയ വീട്ടിലേക്ക് താമസം
ഏറെ നാളായി അമാന്തം നേരിട്ട ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗൃഹപ്രവേശം നടത്തും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ മംഗളകര്‍മം നടക്കാന്‍ സാധ്യത കാണുന്നു. വിദേശ യാത്ര നടത്തിയേക്കും.

തുലാം രാശി
സൂര്യന്‍ മകരം രാശി വിട്ട് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി തുലാം രാശിക്കാരെ കാത്തിരിക്കുന്നത് അമൂല്യമായ ഭാഗ്യങ്ങളാണ്. തുലാം രാശിക്കാരുടെ അഞ്ചാം ഭാവത്തില്‍ ആണ് സൂര്യന്‍ സഞ്ചരിക്കുന്നത്. ഇത് വഴി സാമ്പത്തികമായി ഏറെ ഉയരത്തിലെത്താന്‍ തുലാം രാശിക്കാര്‍ക്ക് സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്തുകൊണ്ടും നല്ല സമയമാണ്.

മകരം രാശി
സൂര്യന്‍ മകരം രാശി വിട്ട് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത് വഴി മകരം രാശിക്കാര്‍ക്കും ഉചിതമായ സമയമാണ്. മകരം രാശിക്കാരുടെ രണ്ടാം ഭാവത്തിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. ഇക്കാലയളവില്‍ മകരം രാശിക്കാര്‍ക്ക് സാമ്പത്തിക ഉയര്‍ച്ച ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നുണ്ട്. വ്യാപാരികള്‍ക്ക് കച്ചവടത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ജോലിയില്‍ പുരോഗതി കൈവരിക്കാനും മികച്ച ശമ്പളം ലഭിക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications