Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ പഠനം, ആഗ്രഹിച്ച യാത്ര സഫലമാകും, നേട്ടങ്ങളുടെ നാളുകള്‍: ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ വലിയ പ്രധാന്യമാണ് സൂര്യന് നല്‍കാറുള്ളത്. ഗ്രഹങ്ങളുടെ രാജാവെന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. സൂര്യന്റെ രാശിമാറ്റം ജ്യോതിഷത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. സംക്രാന്തി എന്നാണ് സൂര്യന്റെ രാശിമാറ്റത്തെ വിളിക്കുന്നത്. സൂര്യന്‍ ഇപ്പോള്‍ കര്‍ക്കിടകത്തിലാണുള്ളത്. 2023 ആഗസ്റ്റ് 16ന് സൂര്യന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കും.

2023 ആഗസ്റ്റ് 16ന് സൂര്യന്‍ ചിങ്ങം രാശിയില്‍ സംക്രമിക്കുന്നതാണ്. സൂര്യന്‍ ചിങ്ങത്തിന്റെ അധിപനായത് കൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. വിജയം, ആരോഗ്യം, ആത്മാഭിമാനം എന്നിവയുടെ ദാതാവാണ് സൂര്യന്‍. സൂര്യന്‍ രാശിമാറി ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നതോടെ മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുവരും.

astrology today

ഇവരില്‍ വാശി രാജയോഗം രൂപപ്പെടും. ഈ രാജയോഗം രൂപപ്പെടുന്നതോടെ അവരുടെ കരിയറില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ രാശിക്കാര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. ധന- സാമ്പത്തിക ലാഭം എന്നിവ നിങ്ങളെ തേടിയെത്തും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയത്ത് ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ കാരണമാകും. വ്യക്തിത്വത്തില്‍ പുരോഗതി കൈവരിക്കാന്‍ ഈ സമയത്ത് സാധിക്കും. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. കുടുംബ ജീവിതം മികച്ച രീതിയില്‍ മുന്നോട്ടു പോകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. ബിസിനസില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് നേട്ടങ്ങളുടെ കാലമാണ്. ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ തേടിയെത്തും. നല്ല ദിവസങ്ങളുടെ തുടക്കമാകും. തൊഴില്‍ - വ്യാപാര മേഖലയില്‍ പ്രതീക്ഷിക്കാത്ത പുരോഗതിയുണ്ടാകും. പൂര്‍വിക സ്വത്തില്‍ നിന്നു നേട്ടമുണ്ടാകും. ജീവിത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസുകള്‍ നിങ്ങളെ തേടിയെത്തും.

ധനു
സൂര്യന്റെ രാശിമാറ്റത്താല്‍ രൂപപ്പെടുന്ന ഈ രാജയോഗം ധനു രാശിക്കാര്‍ക്ക് നല്ല ദിവസങ്ങളുടെ തുടക്കമാണ്. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളുടെ കൂടെയുണ്ടാകും. എല്ലാ ജോലികളും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിജയം പിന്നാലെ എത്തുന്നതോടെ കൂടുതല്‍ സന്തോഷങ്ങള്‍ തേടി വരും. ബിസിനസില്‍ വലിയ നേട്ടങ്ങള്‍ തേടിയെത്തും. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും മികച്ച സമയം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+