മനസില്‍ വിചാരിച്ച കാര്യം നടക്കും, ധനലാഭം, പ്രണയ സഫലീകരണം; ഈ രാശിക്കാരുടെ കഷ്ടകാലം മാറി ഇനി രാജയോഗം
ജ്യോതിഷ പ്രകാരം ഓരോ ആള്‍ക്കാരുടേയും ഭാഗ്യനിര്‍ഭാഗ്യങ്ങളെ നിര്‍ണയിക്കുന്നത് രാശിനില, നക്ഷത്രം, ഗ്രഹനില എന്നിവ കണക്കാക്കിയാണ്. ഓരോ ഗ്രഹങ്ങളുടേയും രാശി മാറ്റം ചിലരില്‍ നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉണ്ടാകും. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. സൂര്യനും മറ്റ് ഗ്രഹങ്ങളെ പോലെ രാശി മാറി സഞ്ചരിക്കാറുണ്ട്. ഇതുവഴി വലിയ നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്.
നിലവില്‍ സൂര്യന്‍ മകരം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ നാല് രാശിക്കാരെ സംബന്ധിച്ച് സൂര്യന്റെ മകര രാശിയിലെ സംക്രമണം അനിതര സാധാരണമായ ഭാഗ്യം കൊണ്ടുവരും. രാജയോഗത്തിന് തുല്യമായ ഭാഗ്യങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഏതൊക്കെ രാശികള്‍ക്കാണ് സൂര്യ സംക്രമണം വഴി ഭാഗ്യം വരുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് സൂര്യന്റെ മകരം രാശിയിലുള്ള സംക്രമണം മികച്ച നേട്ടങ്ങള്‍ കൊണ്ടുവരും. മേടം രാശിക്കാര്‍ക്ക് ഇത് നല്ല സമയമായിരിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം, ലക്ഷ്യം കാണും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും ഉള്ള സമയമാണ്. അതിനാല്‍ മികച്ച പ്രകടനം തന്നെ നടത്താന്‍ ശ്രദ്ധിക്കണം. ചിട്ടി പോലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് വലിയ നേട്ടം കൈവരിക്കാനാകും.

സാമ്പത്തികമായി കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് മാറി നില്‍ക്കും. അപ്രതീക്ഷിതമായി ധനലാഭം വന്ന് ചേരും. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ തിളങ്ങാനാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം നേടാന്‍ സാധിക്കും. സ്വര്‍ണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ വാങ്ങിയേക്കും. കുടുംബത്തില്‍ മംഗള കര്‍മം നടക്കും.

മിഥുനം
സൂര്യന്റെ മകരം രാശിയിലുള്ള സംക്രമണം മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറെ ഗുണപരമായിരിക്കും. കഠിനാധ്വാനം വിജയത്തിലെത്തും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനാകും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത ഏറെയാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജോലി സംബന്ധിയായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തും.

കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയം കൈവരിക്കാനാകും. ഇതുവഴി സമൂഹത്തില്‍ മിഥുനം രാശിക്കാരുടെ പ്രശസ്തിയും ആദരവും വര്‍ധിക്കും. ഏറ്റവും മെച്ചപ്പെട്ട ജീവിതം നയിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കാലമായതിനാല്‍ പഠനത്തിന് ഏറെ സമയം മാറ്റി വെക്കണം. വിദ്യാപരമായുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. വീട്ടില്‍ ഐശ്വര്യം കുടികൊള്ളും.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ മകരം രാശിയിലുള്ള സംക്രമണം കൊണ്ട് മികച്ച സമയമായിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് ഈ കാലയളവില്‍ എല്ലാ കാര്യങ്ങളിലും വിജയിക്കാന്‍ സാധിക്കും. മാത്രമല്ല ഏറെ നാളത്തെ കഠിനാധ്വാനങ്ങള്‍ക്കെല്ലാം മികച്ച ഫലം ലഭിക്കുന്ന സമയം കൂടിയാണ് സമാഗതമായിരിക്കുന്നത്. സാമ്പത്തികമായുള്ള ബുദ്ധിമുട്ടിനെ മറികടക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട നിലയിലാക്കാനും സാധിക്കും.

പ്രണയബന്ധങ്ങളില്‍ പരസ്പര സ്‌നേഹവും വിശ്വാസവും കാത്തുസൂക്ഷിച്ച് തന്നെ മുന്നോട്ടുപോയാല്‍ ജീവിതം സുഖകരമായിരിക്കും. മുന്‍കാലങ്ങളിലെ മോശം സമയം മാറി നല്ല കാലം വന്നിരിക്കുകയാണ്. അതിന്റെ പ്രതിഫലനം കുടുംബത്തിലും കാണാനാകും. കുടുംബത്തില്‍ സന്തോഷവും ഐക്യവും വന്ന് ചേരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അനുകൂല സമയം.

മീനം
സൂര്യന്റെ മകരം രാശിയിലുള്ള സംക്രമണം മീനരാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ദീര്‍ഘകാലമായി പൂര്‍ത്തീകരിക്കാന്‍ സാഝിക്കാതെ മുടങ്ങിക്കിടന്ന പദ്ധതികള്‍ വിജയിക്കും. പുതിയ ജോലിയും ബിസിനസും തുടങ്ങാന്‍ ഏറ്റവും അനുകൂല സമയം. ബിസിനസില്‍ മെച്ചപ്പെട്ട ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. പുത്തന്‍ പരീക്ഷണങ്ങളെ ധൈര്യപൂര്‍വം ഏറ്റെടുക്കുക. വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി വരും.

പുതിയ വീട്ടിലേക്ക് താമസം മാറും. വീട്ടില്‍ ഐശ്വര്യവും സമാധാനവും വിളയാടും. പഴയ ചെറിയ വാഹനം മാറ്റി കുറച്ച് കൂടി മെച്ചപ്പെട്ട വാഹനം വാങ്ങിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്ല സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കൈവശമുള്ളവര്‍ക്ക് അപ്രതീക്ഷിതമായി ധനലാഭത്തിന് സാധ്യത കാണുന്നുണ്ട്. വ്യാപാരികള്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications