ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം നടക്കും..
പുതുവർഷത്തിലേക്ക് വളരെ പ്രതീക്ഷയോടെ ആയിരിക്കും ഓരോ ആളുകളും കടന്നുവന്നിട്ടുണ്ടാകുക. ഐശ്വര്യവും ധനവും സമ്പത്തുമൊക്കെ ഉണ്ടാവണം എന്ന പ്രാർത്ഥന ആയിരിക്കും എല്ലാവർക്കും. ഓരോ രാശിക്കാർക്കും വ്യത്യസ്തസമയം ആയിരിക്കും, അതനുസരിച്ചായിരിക്കും ജീവിതത്തിൽ മാറ്റം വരുന്നതും.
ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതാണ് രാശിമാറ്റം. ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരുടേയും ജീവിതത്തിൽ പ്രതിഫലിക്കും. ഈ വർഷത്തിലെ ആദ്യ മാസം പല പ്രധാനപ്പെട്ട ഗ്രഹങ്ങളും രാശി മാറുകയാണ്. ആ രാശി മാറ്റം ഓരോ രാശിക്കാരുടേയും ജീവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും.

ജനുവരി 14-ന് സൂര്യൻ രാശി മാറി ശനിയുടെ രാശിയായ മക്കാർത്തിൽ പ്രവേശിക്കും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ പറയാറ്. അതുകൊണ്ട് തന്നെ ഈ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഇതിനോടകം തന്നെ ശനി മകര രാശിയിൽ പ്രവേശിച്ചു കഴിയും.

സൂര്യനും ശനിയും തമ്മിലുണ്ടാകുന്ന സംയോഗം നാല് രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റം കൊണ്ടുവരിക. മഹാഭാഗ്യമാണ് ഈ രാശിക്കാർക്ക് ഉണ്ടാവുക. ജനുവരി 14 ന് രാത്രി സൂര്യ സംക്രമണം നടക്കുമെങ്കിലും ഉദയതിഥി പ്രകാരം മകര സംക്രാന്തി 2023 ജനുവരി 15 നും ആഘോഷിക്കും. ഈ സൂര്യ സംക്രമത്തിൽ ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരിക എന്നു നോക്കാം...

ഇടവം: സൂര്യന്റെ ഈ സംക്രമം ഇടവം രാശിക്കാരുടെ ജീവിത്തതിൽ സ്വപ്നം പോലും കാണാൻ പറ്റാത്തത്രയും മാറ്റങ്ങളാണ് കൊണ്ടെത്തിക്കുക. ജോലി ചെയ്യുന്ന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. തൊഴിൽ ചെയ്യുന്ന മേഖലയിൽ നിന്നും എല്ലാവരുടെയും അഭിനന്ദനം ലഭിക്കും. എങ്ങോട്ട് തിരിഞ്ഞാലും ഭാഗ്യം ഉണ്ടാവും...

മിഥുനം: സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാരുടെ ജീവിത്തതിൽ സാമ്പത്തികമായ നേട്ടം കൊണ്ടുവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പണത്തിന്റെ ബുദ്ധിമുട്ട് തീരും. നിങ്ങൾ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹങ്ങൾ പോലും നടക്കും.

കർക്കടകം: സൂര്യന്റെ സംക്രമം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരും. വ്യക്തിപരമായും തൊഴിൽ മേഖലയിലും ഉയർച്ചവന്നുചേരും. എല്ലാവർക്കും ഈ രാശിക്കാരോട് നല്ല ബഹുമാനം തോന്നും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. ദമ്പത്യ ജീവിതം വളരെ സുഖകരമാകും.

മകരം: സൂര്യൻ രാശി മാറി മകരം രാശിയിൽ പ്രവേശിക്കുന്ന സമയത്ത് ഈ രാശിയിൽപ്പെട്ട ആളുകൾക്കെ വെച്ചടിവെച്ചടി കയറ്റമായിരിക്കും. സൂര്യൻ മകരരാശിയിലെ ശനിയുമായി കൂടിച്ചേരുന്ന സമയത്ത് ഈ രാശിയിൽപ്പെട്ട ആളുകൾക്ക് തൊഴിൽമേഖലയിൽ മികച്ച സമയമായിരിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ടാകും.. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇതുവരെ അനുഭവിച്ച ശാരീരികവും മാനസികവുമായ അവശതയിൽ നിന്ന് ആശ്വാസം ലഭിക്കും.












Click it and Unblock the Notifications