ആഗ്രഹിച്ച ജോലിയില്‍ ഇരട്ടി ശമ്പളം, ആസ്തിയിലും വര്‍ധന; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ നല്ല സമയവും മോശം സമയവും നിര്‍ണയിക്കുന്നതിന് ഗ്രഹങ്ങളുടെ സ്ഥാനത്തിനും രാശി മാറ്റത്തിനും വലിയ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും.
ചില രാശിക്കാരില്‍ വലിയ ദോഷമായിരിക്കും ഗ്രഹങ്ങളുടെ രാശി മാറ്റം മൂലം സംഭവിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഭാഗ്യം കൊണ്ടുവരും. ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ രാശി മാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. സൂര്യന്‍ എല്ലാ മാസത്തിലും രാശി മാറുന്നുണ്ട്.

ജൂണ്‍ 15 മുതല്‍ സൂര്യന്‍ മിഥുനം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ബുധന്റെ രാശിയാണ് മിഥുനം രാശി. അതിനാല്‍ മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് സമ്മാനിക്കുക. മൂന്ന് രാശിക്കാര്‍ക്കാണ് സൂര്യന്റെ സംക്രമണം മൂലം ഭാഗ്യനേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് പരിശോധിക്കാം.
മിഥുനം
മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. മിഥുനം രാശിക്കാരുടെ ലഗ്നഭാവത്തിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. അതിനാല്‍ സൂര്യന്റെ രാശി മാറ്റം ഈ രാശിക്കാരുടെ സാമ്പത്തിക നില മാറ്റിമറിക്കും. ഈ കാലയളവില്‍ മിഥുനം രാശിക്കാരുടെ ആത്മവിശ്വാസം, ധൈര്യം എന്നിവ വര്‍ധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജില്‍ മെച്ചപ്പെട്ട ജോലി ലഭിക്കും. പഴയ ജോലിയില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.
ചിങ്ങം
മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്കും ശുഭകരമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ എന്ത് ചെയ്താലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള മംഗളകരമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യം നിലനില്‍ക്കും.
ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. പിതൃസ്വത്ത് താനെ കൈയില്‍ വന്ന് ചേരും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. വീട്ടില്‍ ഐശ്വര്യവും സമാധാനും നിലനില്‍ക്കും.
ധനു
മിഥുനം രാശിയിലെ സൂര്യന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ദീര്‍ഘകാലത്തെ പ്രണയം വിവാഹത്തിലേക്ക് വഴിമാറും. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പൂര്‍ണ പിന്തുണയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ വലിയ ഐക്യം രൂപപ്പെടും. ഏറെ നാളായി മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കാനും വേഗത്തില്‍ താമസം മാറാനും സാധിക്കും.
സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നുവര്‍ക്ക് വിജയം കരസ്ഥമാക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ നിന്ന് ആദരവും സ്‌നേഹവും ലഭിക്കും.












Click it and Unblock the Notifications