Get Updates
Get notified of breaking news, exclusive insights, and must-see stories!

വെച്ചടി വെച്ചടി കയറ്റം, മോഹിക്കുന്നതെന്തും ലഭിക്കും.. ലോട്ടറി ഭാഗ്യം ഉറപ്പ്..! ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും.

ഗ്രഹങ്ങളുടെ രാജാവ് എന്നാണ് ജ്യോതിഷത്തില്‍ സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്. സൂര്യന്റെ രാശിയില്‍ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. പല വലിയ ഗ്രഹങ്ങളും മാര്‍ച്ച് മാസത്തില്‍ രാശി ചക്രം മാറാന്‍ ഒരുങ്ങുകയാണ്. ഇതില്‍ പ്രധാനമാണ് സൂര്യന്റെ രാശി മാറ്റം. സൂര്യന്‍ മാര്‍ച്ച് 14 ന് മീന രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്.

astrology

ഈ സമയത്ത് ചില സംഗമങ്ങളും രൂപപ്പെടും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ശുഭകരമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് ഇത് അശുഭകരമായിരിക്കും. സൂര്യന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം

മീനം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം മിഥുന രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. അതുവഴി നിങ്ങള്‍ക്ക് കരിയറില്‍ നേട്ടമുണ്ടാകും. സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും. ഏറ്റെടുത്ത എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ വിജയിക്കും.

വൃശ്ചികം

മീനം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കും. ഏറെ ആഗ്രഹിച്ച വാഹനം സ്വന്തമാക്കാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ഇരട്ടി ലാഭം കൊയ്യാന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫലം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ നേട്ടത്തിന് സാധ്യത.

ധനു

മീനം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതിക്കുള്ള സാധ്യതയുണ്ടാകും. വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ അവസരം ലഭിക്കും. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+