സമ്പത്ത് കുമിഞ്ഞ്കൂടും, എന്ത് കാര്യത്തിലും വെച്ചടി കയറ്റം, ഈ രാശിക്കാര്‍ സൂര്യനെ പോലെ തിളങ്ങും
ജ്യോതിഷത്തില്‍ രാശിമാറ്റം പതിവായി നടക്കുന്ന ഒരു കാര്യമാണ്. ഇതിലൂടെ പലരും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറുന്നത് പതിവാണെന്ന് വിശ്വസിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ഗ്രഹങ്ങളുടെ സംക്രമണങ്ങള്‍ അതുപോലെ നടക്കാറുണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനുമായി ബന്ധപ്പെട്ടുള്ളതാണ് ഇതില്‍ പ്രധാനപ്പെട്ടത്.
നമ്മുടെ ആത്മാവ്, വിജയം, സമ്പത്ത് എന്നിവയുടെ എല്ലാ ഘടകമായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യന്‍ കഴിഞ്ഞ ദിവസം കുംഭ രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. അതിലൂടെ കൈനിറയെ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് ഉണ്ടാവും. ഇവരുടെ ജീവിതം തന്നെ മാറി മറിയും. ഇത്തരത്തില്‍ സൂര്യ സംക്രമണത്താല്‍ നേട്ടങ്ങളുണ്ടാക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ വന്‍ നേട്ടങ്ങള്‍ തന്നെ ജീവിതത്തിലുണ്ടാവും. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യന്‍ സംക്രമിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ മേടം രാശിക്കാര്‍ക്ക് ലഭിക്കും. ജീവിതം സമ്പന്നതയിലേക്ക് നീങ്ങും.
പങ്കാളിയുമായുള്ള ബന്ധം ഏറ്റവും ശക്തമായി മാറും. പ്രണയിക്കുന്നവരാണെങ്കില്‍ സൂര്യന്റെ മാറ്റം ശുഭകരമായി പ്രതിഫലിക്കും. ജീവിതത്തില്‍ എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് സന്തോഷമുണ്ടാവും. ധനനേട്ടങ്ങള്‍ പല കാര്യങ്ങളിലായി നിങ്ങള്‍ക്ക് ലഭിക്കും.
ഇടവം: ഈ രാശിക്കാര്‍ക്ക് സൂര്യസംക്രമണം ഏറെ ഗുണം ചെയ്യും. ജോലിയില്‍ വലിയ സ്ഥാനക്കയറ്റങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് ലഭിക്കും. എന്നാല്‍ ഈ രാശിക്കാരെ സംബന്ധിച്ച് സാമ്പത്തികമായ വശം അത്ര നല്ലതായിരിക്കില്ല.
അത് മോശമാകുന്ന കാലയളവ് കൂടിയായിരിക്കും ഇത്. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ ജീവിതം സന്തുഷ്ടി നിറഞ്ഞതായിരിക്കും. ദാമ്പത്യ ജീവിതം കൂടുതല്‍ മനോഹരമാകും. സ്‌നേഹപ്രകടനത്തില്‍ സത്യസന്ധതയുണ്ടാവും. ജീവിത പങ്കാളിയുടെ എല്ലാ പിന്തുണയും ലഭിക്കും.
കന്നി: ഈ രാശിക്കാര്‍ക്ക് വെച്ചടി കയറ്റമാണ് വരാന്‍ പോകുന്നത്. കന്നി രാശിയുടെ ആറാം ഭാവത്തിലാണ് സൂര്യന്റെ സംക്രമണം സംഭവിക്കുക. ഇത് ഇരട്ടി നേട്ടങ്ങള്‍ കന്നി രാശിക്കാര്‍ക്ക് സമ്മാനിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി നേട്ടങ്ങളുണ്ടാവും.
ഈ രാശിക്കാരില്‍ സമ്പത്ത് കുമിഞ്ഞ് കൂടും. ബന്ധത്തില്‍ ദൃഢത കൈവരിക്കാനാവും. അതിന് പ്രധാന കാരണം നിങ്ങളുടെ സത്യസന്ധതയായിരിക്കും. പ്രണയമുള്ളവരാണെങ്കില്‍ ഈ സംക്രമണം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും.
ധനു: ഈ രാശിക്കാരുടെ പ്രണയ ജീവിതമാണ് കൂടുതല്‍ കരുത്തേറിയതാവുക. സൂര്യ സംക്രമത്താല്‍ അത് ശുഭകരമായി മാറും. ജീവിത പങ്കാളിയുമായുള്ള ഏകോപനവും വര്‍ധിക്കും. ഇക്കാലയളവില്‍ ഭാഗ്യം നിങ്ങളെ വിട്ടുപോകില്ല. എന്ത് കാര്യത്തിലും ഭാഗ്യം നിങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കും. അതിലൂടെ വലിയ വിജയങ്ങള്‍ നേടിയെടുക്കാനുള്ള സാധ്യതകള്‍ പലതും ജീവിതത്തിലേക്ക് എത്തും.
മിഥുനം:സൂര്യന്റെ സംക്രമണം ഈ രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങല്‍ സമ്മാനിക്കും. പങ്കാളിയുമായുള്ള ബന്ധവും സ്‌നേഹവുമെല്ലാം വര്‍ധിക്കും. വരുമാനം കുത്തനെ ഉയരും. സമ്പത്തും ഇരട്ടിയാക്കും. എല്ലാ മേഖലയില്‍ നിന്നും നിങ്ങള്‍ക്ക് സമ്പാദ്യം കൈവരിക്കാനാവും. ഈ രാശിക്കാരുടെ ജീവിതത്തില്‍ മൊത്തത്തില്‍ സന്തോഷം നിറഞ്ഞതായിരിക്കും. ഏറ്റവും നല്ല കാര്യങ്ങള്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും.












Click it and Unblock the Notifications