Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട... ഈ രാശിക്കാരുടെ നല്ല സമയം തുടങ്ങി

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

astrology

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ അതിന്റെ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന സൂര്യന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ഒരു മാസത്തെ സമയം വേണം. നേരത്തെ കന്നി രാശിയില്‍ ആയിരുന്ന സൂര്യന്‍ ഒക്ടോബര്‍ 17 ന് തുലാം രാശിയിലേക്ക് മാറി. ഇനി നവംബര്‍ 16 വരെ തുലാം രാശിയില്‍ ആയിരിക്കും സൂര്യന്റെ സഞ്ചാരം.

സൂര്യന്റെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റം പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളേയും സ്വാധീനിക്കും. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതരസാധാരണമായ നേട്ടങ്ങളാണ് സൂര്യന്റെ രാശി മാറ്റം കൊണ്ട് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശികള്‍ എന്നും എങ്ങനെയാണ് അവ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുക എന്നും നമുക്ക് പരിശോധിക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാം. സുഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന ചെറിയ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെടും.

തുലാം

സൂര്യന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വപ്‌നം കണ്ട ജീവിതം ജീവിക്കാനാകും. കുടുംബത്തില്‍ എല്ലാവരും തമ്മില്‍ ഐക്യം നിലനില്‍ക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പഴയ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനം സ്വന്തമാക്കും.

ധനു

സൂര്യന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ വളരെ ജാഗ്രത വേണം.

മകരം

സൂര്യന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ജോലിക്ക് വേണ്ടിയോ ഉപരിപഠനത്തിന് വേണ്ടിയോ വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സരപരീക്ഷയില്‍ വലിയ വിജയം നേടാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+