ആസ്തി ഇരട്ടിക്കാന്‍ പോകുന്നു.. ആഡംബര ജീവിതം തൊട്ടുമുന്നിലേക്ക്; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗംണിച്ച് കണ്ടെത്താനാകും എന്നാണ് വിശ്വാസം. വ്യക്തികളുടെ ജനന സമയം, ജനന സമയത്തെ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ സഹായത്താലാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമുണ്ട്.
ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും പറയുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ആത്മവിശ്വാസം, നേതൃപാടവം, ബഹുമാനം, പദവി എന്നിവയുടെ കാരകനായും കണക്കാക്കുന്നു. ഒക്ടോബര്‍ 11-ന് സൂര്യന്‍ ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചിത്തിര നക്ഷത്രത്തിന്റെ അധിപന്‍ ചൊവ്വയാണ്. അതിനാല്‍ സൂര്യന്റെയും ചൊവ്വയുടെയും പരോക്ഷ സമാഗമം സംഭവിച്ചിരിക്കുകയാണ്.
ഈ നക്ഷത്രമാറ്റം വിവിധ രാശിക്കാര്‍ക്ക് വ്യത്യസ്തമായ ഫലങ്ങള്‍ നല്‍കിയേക്കാം. ജ്യോതിഷ വിശ്വാസമനുസരിച്ച്, ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
ഇടവം
സൂര്യന്റെ ചിത്തിര നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും, വലിയ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് കൃത്യമായ ആലോചന ആവശ്യമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ ചിത്തിര നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എഴുത്ത്, കല, ഡിസൈന്‍, മാധ്യമം, ഗവേഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാകാം.
ചിങ്ങം
സൂര്യന്റെ ചിത്തിര നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. കാരണം ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനായതിനാല്‍, ഈ രാശിക്കാര്‍ക്ക് ഈ സംക്രമണം പ്രധാനമായി കണക്കാക്കപ്പെടുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ കഴിവിനും അനുഭവസമ്പത്തിനും അനുയോജ്യമായ അവസരങ്ങള്‍ വന്ന് ചേരും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴിമാറും.


Click it and Unblock the Notifications
