പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, സൂര്യന്, ചന്ദ്രന് തുടങ്ങിയ ആകാശഗോളങ്ങളുടെ നിലയും ചലനവും മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെടുത്തി പഠിക്കുന്ന ഒരു പാരമ്പര്യ ശാസ്ത്രശാഖയാണ് ജ്യോതിഷം. ഇത് സാധാരണയായി ഭാവി പ്രവചനത്തിനും വ്യക്തിയുടെ സ്വഭാവം, ജീവിത സംഭവങ്ങള്‍, നല്ല-മോശം സമയങ്ങള്‍ എന്നിവ വിലയിരുത്താനും ഉപയോഗിക്കുന്നു.
ഒരാള്‍ ജനിക്കുന്ന സമയത്ത് ഗ്രഹങ്ങളുടെ സ്ഥാനം അവന്റെ ജീവിതത്തെ സ്വാധീനിക്കും എന്നാണ് വിശ്വാസം. ആ ജനനസമയത്തെ അടിസ്ഥാനമാക്കി ജാതകം തയ്യാറാക്കുന്നു. ജാതകത്തില്‍ 12 രാശികള്‍ 27 നക്ഷത്രങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ജനന സമയത്ത് ചന്ദ്രന് ഏത് രാശിയിലാണെന്ന് നോക്കിയാണ് വ്യക്തികളുടെ രാശിക്കൂറ് നിര്‍ണയിക്കുന്നത്. ജനന സമയത്തെ നക്ഷത്ര സ്ഥാനം ജന്മനക്ഷത്രത്തെ നിര്‍ണയിക്കും.

സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വാസം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെയാണ് 27 നക്ഷത്രങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും പ്രപഞ്ചത്തെ ആകേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത് എന്ന് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നു.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ സൂര്യന് 30 ദിവസത്തെ സമയം ആവശ്യമാണ്. നിലവില്‍ കുംഭം രാശിയിലുള്ള സൂര്യന് മാര്‍ച്ച് 15 ന് മീനം രാശിയിലേക്ക് മാറും. ഏപ്രില്‍ 14 വരെ ഈ രാശിയില്‍ തന്നെയായിരിക്കും സൂര്യന്റെ സഞ്ചാരം.
സൂര്യന്റെ ഈ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്നും എങ്ങനെയാണ് അവര്‍ക്ക് ഇത് ഗുണപരമായി ഭവിക്കുക എന്നും നമുക്കൊന്ന് നോക്കാം...
ഇടവം
സൂര്യന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കഠിനാധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം ഗുണകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ഇതെല്ലാ നിങ്ങള്‍ക്ക് സാമ്പത്തികമായി സ്ഥിരത കൈവരിക്കാന്‍ സാധിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ജോലികളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കാനാകും.
തുലാം
സൂര്യന്റെ മീനം രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പുതിയ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്ഘയാത്രകള് നടത്തേണ്ടി വരും. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.
-
ഗൃഹോപകരണങ്ങള്‍, വാഹനം, പുതിയ വസ്ത്രാഭരണങ്ങള്‍ ഇവ കയ്യിലെത്തും, സ്തീകള്‍ക്ക് അഭീഷ്ടസിദ്ധി, വാരഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു












Click it and Unblock the Notifications