Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിപൊളി നേട്ടങ്ങള്‍ തേടിവരും, സുവര്‍ണനേട്ടത്താല്‍ ആറാടാം; ഈ രാശിക്കാരുടെ ഖജനാവില്‍ സമ്പത്ത് നിറയും

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. മെയ്-ജൂണ്‍ മാസത്തിലായി ഏറെ രാശിമാറ്റങ്ങള്‍ നടക്കാനുണ്ട്. അത് പല രരാശിക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. മെയ് പതിനാലിന് സൂര്യന്‍ മേട രാശിയില്‍ നിന്നും ഇടവത്തിലേക്ക് രാശിമാറിയിരിക്കുകയാണ്.

ശുക്രന്റെ രാശിയിലെ സൂര്യ സംക്രമണം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ തന്നെ സമ്മാനിക്കും. ജൂണ്‍ പതിനാല് വരെ സൂര്യന്‍ ഇടവ രാശിയില്‍ തുടരും. പലരുടെയും ജീവിതം അടിമുടി മാറ്റാന്‍ ഈ രാശി മാറ്റം വഴിയൊരുക്കും. സൗഭാഗ്യങ്ങളും സമ്പത്തുമെല്ലാം ഇവരെ തേടി വരും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ചിങ്ങം: സൂര്യന്റെ രാശിമാറ്റം ഇവര്‍ക്ക് വന്‍ നേട്ടങ്ങളാണ് സമ്മാനിക്കും. കൈനിറയെ സമ്പാദ്യങ്ങള്‍ ഇവരെ തേടിയെത്തും. ആഗ്രഹിച്ചതെന്തും നേട്ടാന്‍ ഇവര്‍ സാധിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം ഇവര്‍ക്ക് എന്തുകാര്യത്തിലും ഉണ്ടാവും. ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഒരേപോലെ ഇവരെ തേടിയെത്തും.

സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാവും. ഒരുപാട് നേട്ടങ്ങള്‍ ഇക്കാലയളവില്‍ ചിങ്ങം രാശിക്കാരെ തേടിയെത്തും. ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകള്‍ എല്ലാം മാറും. അതോടെ ജോലിയില്‍ വലിയ ഉയര്‍ച്ചയുണ്ടാവും. സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം തേടിയെത്തും. ബഹുമാനവും ആദരവും വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷവും ശാന്തിയും ഇക്കാലയളവില്‍ നിലനില്‍ക്കും. ഈ രാശിക്കാര്‍ക്ക് ഇത് ഏറ്റവും സന്തോഷം നല്‍കുന്ന കാലയളവായിരിക്കും.

മേടം: ഭാഗ്യം ഈ രാശിക്കാരെ വിട്ടുപോകില്ല. എന്തുകാര്യവും ശുഭകരമായി ലഭിക്കാന്‍ ഭാഗ്യത്തിന്റെ അകമ്പടി സഹായിക്കും. ഇടവ രാശിയിലെ സൂര്യ സംക്രമം ഈ രാശിക്കാര്‍ക്ക് ഐശ്വര്യപൂര്‍ണമായ ജീവിതം സമ്മാനിക്കും. ജീവിതം ഏറ്റവും സുന്ദരമായിരിക്കും. കുടുംബത്തില്‍ ഏറ്റവും സന്തോഷം നിലനില്‍ക്കും. എല്ലാവരുമായുള്ള ബന്ധം ശക്തമാകും.

നിങ്ങളുടെ ആത്മവിശ്വാസം ഇക്കാലയളവില്‍ വര്‍ധിക്കും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവും. അതിലൂടെ ജോലിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സ്ഥാനക്കയറ്റവും അഭിനന്ദനങ്ങളുമെല്ലാം പ്രതീക്ഷിക്കാം. നിയമപരമായ കാര്യങ്ങളോ കോടതി കാര്യങ്ങളിലോ വിജയം കൈവരിക്കാനാവും. പങ്കാളിയുമായി ഏറ്റവും നല്ല സമയം ചെലവിടാനാവും.

കുംഭം: ഈ രാശിക്കാര്‍ക്ക് സൂര്യ സംക്രമണം നേട്ടങ്ങളുടെ വലിയൊരു നിര തന്നെ സമ്മാനിക്കും. കുംഭം രാശിക്കാരുടെ ജീവിതത്തില്‍ അടിപൊളി നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ഇത് കുടുംബ ബന്ധങ്ങളില്‍ സന്തോഷം സമ്മാനിക്കും. ജീവിതത്തില്‍ ഏറ്റവും നല്ല നിമിഷങ്ങള്‍ ഈ സമയം നിങ്ങളെ തേടിയെത്തും. ബിസിനസുകാരാണെങ്കില്‍ ലാഭം രണ്ടിരട്ടിയായി ഉയരും.

തൊട്ടതെല്ലാം പൊന്നായി മാറുന്ന കാഴ്ച്ചയും നിങ്ങള്‍ക്ക് കാണാനാവും. പലവഴിക്ക് സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. വ്യാപാരത്തില്‍ വന്നിരിക്കുന്ന ബുദ്ധിമുട്ടുകളെല്ലാം മാറി കിട്ടും. ആരോഗ്യവും ഇക്കാലയളവില്‍ മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ നല്ല സമയമായിരിക്കും. പരീക്ഷകളിലും നേട്ടങ്ങളുണ്ടാവും. എന്തുകാര്യത്തിലും ഈ രാശിക്കാര്‍ക്ക് നേട്ടം മാത്രമാണ് ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+