കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക്... വെറുതെയിരുന്നാലും പണം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവ ചേര്‍ന്നാണ് ഒരു വ്യക്തിയുടെ ജീവിതം നിര്‍ണയിക്കുന്നത് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്ന് പറയപ്പെടുന്നു.
ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം ഓരോ വ്യക്തിയുടേയും ജീവിതത്തെ സ്വാധീനിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും കാത്തുവെച്ചിരിക്കുന്നത്.

ജ്യോതിഷത്തില്‍ ഏറെ പ്രധാന്യമുള്ള ഗ്രഹമാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ അറിവിന്റേയും തേജസിന്റേയും ദാതാവായാണ് അറിയപ്പെടുന്നത്. ഇന്നലെ വൈകീട്ട് 5.32 ന് സൂര്യന്‍ കര്‍ക്കിടകം രാശിയിലേക്ക് മാറിയിരുന്നു. മലയാള മാസം കര്‍ക്കിടകം ഒന്നാണ് ഇന്ന്. കര്‍ക്കിടകത്തെ പഞ്ഞമാസം എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ നാളില്‍ സൂര്യന്‍ കര്‍ക്കിടകം രാശിയില്‍ ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.
സൂര്യന്റെ രാശി മാറ്റം പന്ത്രണ്ട് രാശിക്കാരുടേയും 27 നക്ഷത്രക്കാരുടേയും ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.
കര്‍ക്കിടകം
സൂര്യന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷം കൂടെയുണ്ടായിരിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂല സമയമാണ് എന്ന് കാണുന്നു.
ചിങ്ങം
സൂര്യന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് കരിയറില്‍ മികച്ച അവസരങ്ങള്‍ സമ്മാനിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിളങ്ങാനാകും. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം മാറി അനുകൂലമായ വിവിധ മാറ്റങ്ങളുണ്ടാകും.
തുലാം
സൂര്യന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയം. വിദേശത്തേക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി യാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
വൃശ്ചികം
സൂര്യന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പല വഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഉയരത്തിലെത്താനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. സന്താന ഭാഗ്യം കൈവരും
മകരം
സൂര്യന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഗുണകരമായ പല അനുകൂല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാകും. ഇത് നിങ്ങളുടെ ആസ്തി ഇരട്ടിക്കാന്‍ കാരണമാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം വേഗത്തില്‍ പരിഹാരം കാണാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. സമൂഹത്തില്‍ നിന്ന് ആദരവും പിന്തുണയും ലഭിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തോടൊപ്പം ദീര്‍ഘ സമയം ചെലവഴിക്കാനാകും.












Click it and Unblock the Notifications