ഇതാണോ നിങ്ങളുടെ രാശി..? വിഷുദിനം മുതല്‍ നല്ലകാലം... തൊടുന്നതെല്ലാം പൊന്നാകും!
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. പക്ഷെ വ്യത്യസ്ത തരത്തിലായിരിക്കും ഇത് ഓരോ രാശിക്കാരിലും പ്രതിഫലിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളും സമ്മാനിക്കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. വിഷു ദിനമായ ഏപ്രില്‍ 14 ന് സൂര്യന്‍ രാശി മാറ്റം നടത്താനൊരുങ്ങുകയാണ്. നിലവില്‍ ഇടവം രാശിയില്‍ ആണ് സൂര്യന്‍ സഞ്ചരിക്കുന്നത്.

വിഷുവിന് സൂര്യന്‍ മേടം രാശിയിലേക്ക് മാറും. ഇത് എല്ലാ രാശിക്കാരിലും അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ചൊരിയുക. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം സൂര്യന്റെ രാശി മാറ്റം ഏറെ ഗുണപരമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മീനം
ഇടവം രാശിയില്‍ നിന്നും മേടം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ എല്ലാം സഫലീകരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഈ രാശിക്കാരുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കും.
ഇടവം
ഇടവം രാശിയില്‍ നിന്നും മേടം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും.
തുലാം
ഇടവം രാശിയില്‍ നിന്നും മേടം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്താനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.












Click it and Unblock the Notifications