ഈ രാശിക്കാരാണോ? സുവര്‍ണദിനങ്ങള്‍ 60 നാള്‍ക്കുള്ളില്‍ എത്തും; കുബേരനെ പോലെ സമ്പത്ത് ലഭിക്കും
ജ്യോതിഷത്തിലെ രാശിമാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പല രാശിക്കാരുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ രാശിമാറ്റങ്ങളെ തുടര്‍ന്ന് മാറാം. നിര്‍ണായകമായ ഒരു രാശിമാറ്റം ഡിസംബര്‍ മാസത്തില്‍ സംഭവിക്കാന്‍ പോവുകയാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ഒരു വര്‍ഷത്തിന് ശേഷം ഡിസംബറില്‍ ധനു രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്.
ധനു രാശിയില്‍ വ്യാഴത്തിന്റെ ആധിപത്യവുമുണ്ട്. വ്യാഴവും സൂര്യനും സൗഹൃദ ഗ്രഹങ്ങളായത് കൊണ്ട് ചില രാശിക്കാരുടെ ജീവിതത്തിലേക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ കടന്നുവരും. ഇതോടെ സുവര്‍ണകാലം ഈ രാശിക്കാരുടെ ജീവിതത്തില്‍ നടക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ധനു: സൂര്യന്റെ സംക്രമണം ധനു രാശിക്കാരുടെ ജീവിതം രാജകീയമാക്കും. ഒരുപാട് നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. സൂര്യന്‍ ഈ രാശിയുടെ ലഗ്ന ഭവനത്തിലേക്കാണ് സംക്രമിക്കുന്നത്. ഇതിലൂടെ സുവര്‍ണകാലം ധനു രാശിക്കാരുടെ ജീവിതത്തില്‍ ആരംഭിക്കും. ആഗ്രഹിച്ചതെന്തും ഇവര്‍ക്ക് നേടാനാവും. ആത്മവിശ്വാസം വര്‍ധിക്കും. എന്തുകാര്യം ചെയ്യാനും ഇതിലൂടെ സാധിക്കും.
മുടങ്ങി കിടക്കുന്ന ഏത് ജോലിയും പൂര്‍ത്തിയാക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. തൊഴിലിടങ്ങളില്‍ അഭിനന്ദനങ്ങള്‍ ലഭിക്കും. കിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. ആഗ്രഹിച്ചത് പോലെ പ്രമോഷനും ശമ്പള വര്‍ധനവും ലഭിക്കും. എല്ലാ ജോലിയിലും വിജയം കൈവരിക്കാനാവും. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് വിജയം ഉറപ്പായും ലഭിക്കും. വിവാഹിതരാണെങ്കില്‍ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലയളവായിരിക്കും ലഭിക്കുക.
ചിങ്ങം: സൂര്യന്റെ രാശിമാറ്റം ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും ശുഭകരമായ കാലയളവായിരിക്കും. ഈ സമയം ചിങ്ങം രാശിക്കാരുടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറിക്കിട്ടും. സമ്പാദ്യം വര്‍ധിക്കും. അനാവശ്യ ചെലവുകളും കുറയ്ക്കാന്‍ സാധിക്കും. കാരണം സൂര്യന്‍ ഈ രാശിയുടെ അഞ്ചാം ഭാവത്തിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്.
സന്തോഷം സമ്മാനിക്കുന്ന ധാരാളം കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അതില്‍ വളര്‍ച്ച കൈവരിക്കാനാവും. ലാഭം പല മടങ്ങായി തിരികെ ലഭിക്കും. വ്യക്തിജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. ദാമ്പത്യ ജീവിതം സ്വര്‍ഗതുല്യമാകും. പ്രണയബന്ധമുണ്ടെങ്കില്‍ അതില്‍ വിജയിക്കും. നിക്ഷേപങ്ങളില്‍ നിന്നും ധനനേട്ടങ്ങളുണ്ടാവും.
കന്നി: സൂര്യന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ധനനേട്ടങ്ങള്‍ ഒരുപാട് സമ്മാനിക്കും. ഏറ്റവും പ്രയോജനപ്രദമായിരിക്കും ഇവര്‍ക്ക് ഈ സംക്രമണം. കുബേര ജീവിതം തന്നെ സ്വന്തമാക്കാനാവും. കാരണം സൂര്യന്‍ കന്നി രാശിയുടെ നാലാം ഭാവത്തിലൂടെയാണ് സഞ്ചരിക്കാന്‍ പോകുന്നത്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിക്കും. പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള യോഗമുണ്ടാവും.
സമ്പത്ത് വന്‍ തോതില്‍ വര്‍ധിക്കും. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ സൂര്യന്റെ സംക്രമണം ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും. സ്ഥാനക്കയറ്റം തേടിയെത്തും. ശമ്പളവര്‍ധനവും ലഭിക്കും. കുടുംബബന്ധം ഈ സമയം ഏറെ ശക്തമാക്കും. ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത അത്ര സന്തോഷം തേടിയെത്തും. ബിസിനസുകാരാണെങ്കില്‍ കൈനിറയെ ലാഭം സ്വന്തമാക്കാം. നിക്ഷേപങ്ങളും നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും.












Click it and Unblock the Notifications