Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഡബിള്‍ രാജയോഗം ഖജനാവ് നിറയ്ക്കും, സമൃദ്ധിയില്‍ മുങ്ങിക്കുളിക്കും, ഭാഗ്യം കൈവിടില്ല

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഓരോ ഗ്രഹവും നിശ്ചിത കാലയളവിലെത്തുമ്പോള്‍ രാശിമാറാറുണ്ട്. ഓഗസ്റ്റില്‍ അത്തരം ചില രാശിമാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. ഓഗസ്റ്റ് പതിനാറിന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ചിങ്ങ രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ രൂപപ്പെട്ടിരിക്കുന്നത് ശുക്രാദിത്യ ബുധാദിത്യ രാജയോഗങ്ങളാണ്.

ബുധനും ശുക്രനും നേരത്തെ തന്നെ ചിങ്ങരാശിയിലുണ്ട്. ഇത് ശുഭനേട്ടങ്ങള്‍ ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കും. ജാതകത്തില്‍ സൂര്യനും ശുക്രനും ഒരേ രാശിയില്‍ നില്‍ക്കുമ്പോഴാണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതിലൂടെ ചില രാശിക്കാര്‍ക്ക് അത്യപൂര്‍വ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ചിങ്ങം: ഈ രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് ലഭിക്കുന്നത്. ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ വലിയ അനുഗ്രഹമുണ്ടാകും. അതിനാല്‍ എന്തുകാര്യവും നമുക്ക് സ്വന്തമാക്കാനാവും. സൂര്യ-ബുധ സംയോഗത്തിലൂടെ ഉണ്ടായ രാജയോഗത്തിലൂടെ ഇവര്‍ക്ക് ശുഭകാര്യങ്ങല്‍ മാത്രമാണ് ലഭിക്കുക. അമ്പരപ്പിക്കുന്ന വളര്‍ച്ച സ്വന്തമാക്കാന്‍ സാധിക്കും.

സുവര്‍ണനാളുകള്‍ ഇവര്‍ക്ക് പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങളാണ് സമ്മാനിക്കുക. സമൂഹത്തിലുള്ള ബഹുമാനവും സ്ഥാനമാനവുമെല്ലാം വര്‍ധിക്കും. ജോലിയുള്ളവരാണെങ്കില്‍ ശുഭവാര്‍ത്തകള്‍ ലഭിക്കും. ആഗ്രഹിച്ചത് പോലുള്ള സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും. തൊഴിലില്ലാത്തവര്‍ക്ക് പുതിയ ജോലി ലഭിക്കും. എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ സമയമായിരിക്കും.

തുലാം: ബുധാദിത്യ രാജയോഗത്താല്‍ തുലാം രാശിക്കാര്‍ക്ക് രാജാവിനെ പോലെ ജീവിക്കാനാവും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കും. അതില്‍ നിന്ന് വളരെ വലിയ വരുമാനം സ്വന്തമാക്കാനാവും. ബിസിനസുകാരാണെങ്കില്‍ അതില്‍ വലിയ പുരോഗതിയുണ്ടാവും. അതില്‍ നിന്ന് വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും.

നിക്ഷേപങ്ങളുണ്ടെങ്കില്‍ അതും കൈനിറയെ വരുമാനം സമ്മാനിക്കും. ലാഭം കൊണ്ട് ഖജനാവ് നിറയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും. ഓഹരി വിപണിയില്‍ നിന്ന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. അതുപോലെ ബിസിനസില്‍ പുരോഗതിയും വന്നുചേരും. മൊത്തത്തില്‍ ഇത് തുലാം രാശിക്കാര്‍ക്ക് സമൃദ്ധിയുടെ കാലമായിരിക്കും.

മേടം: ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. എല്ലാ മേഖലയിലും ഇവര്‍ക്ക് വിജയം കൈവരിക്കാനാവും. തൊഴില്‍ മേഖലയില്‍ ഇവര്‍ക്ക് പുരോഗതിയുണ്ടാവും. ജോലിയില്ലാത്തവരാണെങ്കില്‍ പുതിയ ജോലി ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവുമെല്ലാം ലഭിക്കും.

ബിസിനസില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് വലിയ ലാഭം സമ്മാനിക്കും. ജീവിതത്തില്‍ സമ്പത്ത് പല മേഖലയില്‍ നിന്ന് ലഭിക്കും. തൊഴിലിലും ബിസിനസിലും ഒരുപോലെ പുരോഗതിയുണ്ടാവും. ഒരുപാട് നല്ല അവസരങ്ങളും ലഭിക്കും. സമൂഹത്തില്‍ ലഭിക്കുന്ന ബഹുമാനത്തില്‍ വര്‍ധനവുണ്ടാവും. ആഗ്രഹിച്ചതെല്ലാം ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും. സര്‍വ ഐശ്വര്യങ്ങളും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+