സൂര്യഗ്രഹണത്തിന് രാജയോഗം, അതും ഒന്നല്ല... മൂന്നെണ്ണം; സൗഭാഗ്യം തലയ്ക്ക് മുകളില്‍
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ച് സൂര്യഗ്രഹണം ഏകദേശം ഉച്ചകഴിഞ്ഞ് 3:26 ന് ആരംഭിച്ച് ഏകദേശം വൈകുന്നേരം 7:57 വരെ നീണ്ടുനില്‍ക്കും. ഇന്ത്യയില്‍ ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല എങ്കിലും ജ്യോതിഷപരമായി ഏറെ സവിശേഷതകളുള്ളതിനാല്‍ എല്ലാവരും സൂര്യഗ്രഹണത്തിന് വലിയ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്.
കാരണം ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷപരമായ സംഭവങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. സൂര്യഗ്രഹണം ജ്യോതിഷവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ തന്നെ ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് സവിശേഷതകള്‍ നിറഞ്ഞ ഒന്നാണ്. ഇന്നത്തെ സൂര്യഗ്രഹണം ശനി ഭരിക്കുന്ന രാശിയായ കുംഭത്തില്‍ ആണ് പതിക്കുന്നത്. കാരണം ഗ്രഹണസമയത്ത് സൂര്യന്‍ കുംഭത്തിലാണ് നിലകൊള്ളുന്നത്.

ഗ്രഹണങ്ങള്‍ പൊതുവെ വിപരീത ഫലം നല്‍കുന്നവയാണ് എന്നാണ് ജ്യോതിഷപരമായ വിശാസം. എന്നാല്‍ ഇത്തവണത്തെ സൂര്യഗ്രഹണം അല്‍പം വ്യത്യസ്തമാണ്. അതിന് കാരണം ഇന്നേ ദിവസം മൂന്ന് രാജയോഗങ്ങള്‍ രൂപീകരിക്കുന്നതില്‍ കൂടി സൂര്യനും കുംഭം രാശിയും ഭാഗമാണ് എന്നതാണ്. കുംഭം രാശിയില്‍ നേരത്തെ തന്നെ സൂര്യനെ കൂടാതെ ശുക്രനും ബുധനും ഉണ്ട്. ഇതോടെ കുംഭം രാശിയില്‍ ത്രിഗ്രഹി യോഗം രൂപപ്പെട്ടു.
കൂടാതെ ബുധനും സൂര്യനും ചേര്‍ന്ന് ബുധാദിത്യ യോഗവും ശുക്രനും സൂര്യനും ചേര്‍ന്ന് ശുക്രാദിത്യ യോഗവും രൂപപ്പെട്ടിട്ടുണ്ട് ഈ രാജയോഗങ്ങളെല്ലാം പ്രപഞ്ചത്തിലാകെ സ്വാധീനം ചെലുത്തും. എന്നാല്‍ സൂര്യഗ്രഹണ സമയത്തെ മൂന്ന് രാജയോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ്് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് സൂര്യഗ്രഹണവും ട്രിപ്പിള്‍ രാജയോഗവും ഏറെ ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭത്തിനുള്ള വഴി തുറക്കും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തിപ്പെടും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് ഇന്നേ ദിവസം നല്ല സമയമാണ് എന്ന് കാണുന്നു.
മിഥുനം
സൂര്യഗ്രഹണവും ട്രിപ്പിള്‍ രാജയോഗവും മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉയര്‍ന്നുവന്നേക്കാം. അതിനാല്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നേട്ടം കൊയ്യാം. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വര്‍ധിക്കും. ഇത് മനസമാധാനം പ്രദാനം ചെയ്യും.
ചിങ്ങം
സൂര്യഗ്രഹണവും ട്രിപ്പിള്‍ രാജയോഗവും ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാനുള്ള വഴി തെളിയും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേക്കാം.


Click it and Unblock the Notifications