12 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ഭാഗ്യം; 3 രാശിക്കാർക്ക് രാജയോഗത്തിന് സമാനമായ ദിനങ്ങൾ!!
12 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ സംയോഗം നടക്കുന്നത്.സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ചില രാശിക്കാർക്ക് വലിയ നേട്ടമാണ് കൊണ്ടുവരുന്നത്.
ജ്യോതിഷത്തിൽ ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് ഓരോ രാശിക്കാരേയും വലിയ രീതിയിൽ തന്നെ ബാധിക്കാറുണ്ട്. ഗ്രഹങ്ങളുടെ രാജാവെന്ന് വിളിക്കപ്പെടുന്ന സൂര്യൻ എല്ലാ മസാവും രാശി മാറാറുണ്ട്.
ദേവഗുരു വ്യാഴം വർഷത്തിൽ ഒരിക്കൽ മാത്രമാണ് രാശി മാറുന്നത്. 2023 ഏപ്രിൽ 2 ന് വ്യാഴം രാശി മാറി മേട രാശിയിൽ പ്രവേശിക്കും. നിലവിൽ മീനരാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ മാസത്തിൽ സൂര്യനും മീനരാശിയിൽ പ്രവേശിക്കും. മേടത്തിൽ സൂര്യനും വ്യാഴവും സംഗമിക്കും.

12 വർഷങ്ങൾക്ക് ശേഷമുള്ള അപൂർവ സംയോഗം
12 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ സംയോഗം മേടരാശിയിൽ നടക്കുന്നത്. സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ചില രാശിക്കാർക്ക് വലിയ നേട്ടമാണ് കൊണ്ടുവരുന്നത്. ഈ സമയത്ത് ഇവർക്ക് സമ്പാദിക്കാൻ കഴിയുന്ന സമയമാണ്. എല്ലാ മേഖലയിലും വലിയ നേട്ടങ്ങൾ ഉണ്ടാവും

വൻകുതിപ്പ് നടത്താം...
മേടം: മേടരാശിയിൽ സൂര്യനും വ്യാഴവും സംഗമിക്കുന്നുമ്പോൾ അതിന്റെ ഏറ്റവും ഗുണകരമായ ഫലം ലഭിക്കുന്നത് മേടം രാശിയിൽ ഉള്ളവർക്കാണ്. പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ഈ സമയത്ത് ഈ രാശിക്കാർക്ക് വരാൻ പോകുന്നത്. തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ ഈ സമയത്ത് ഉണ്ടാവും . ധനലാഭം ഉണ്ടാവുന്ന സമയമാണ്. തീരുമാനങ്ങൾ വളരെ ആലോചിച്ച് മാത്രം എടുക്കുക.

വിലപിടിപ്പുള്ള എന്തെങ്കിലും സാധനങ്ങൾ വാങ്ങിയേക്കാം....
മകരം : എല്ലാ മേഖലയിലും ശോഭിക്കാൻ സാധിക്കും. സൂര്യൻ ഗുരു സംഗമം മകര രാശിക്കാർക്ക് വളരെയധികം നേട്ടങ്ങളാണ് കൊണ്ടുവരുന്നത്. കടം മൂലം ഉണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ഈ സമയത്ത് പരിഹാരം ഉണ്ടാവും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാൻ നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ അത് ഈ സമയത്ത് സാധിക്കുന്നതായിരിക്കും. വിലപിടിപ്പുള്ള എന്തെങ്കിലും സാധനങ്ങൾ വാങ്ങിയേക്കാം. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും...

വലിയ സ്ഥാപനത്തിൽ നിന്ന് ജോലി വാഗ്ദാനം .
ധനു : നിങ്ങളുടെ ജീവിതത്തിലെ വലിയൊരു ആഗ്രഹം ഈ സമയത്ത് സാധ്യമായേക്കാം. പ്രണയ ജീവിതം വളരെ നന്നായി തന്നെ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ധനു രാശിക്കാർക്ക് സൗഭാഗ്യത്തിന്റെ ദിനങ്ങളാണ്.
പ്രണയവിവാഹം ആഗ്രഹിക്കുന്നവർക്ക് അത് ഈ സമയത്ത് നടന്നേക്കാം. കുട്ടികൾ ഉണ്ടാവാൻ കാത്തിരിക്കുന്നവർക്ക് ഈ സമയം അതിനുള്ള സൗഭാഗ്യം ഉണ്ടായേക്കാം. വലിയ സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് ജോലി വാഗ്ദാനം വരാൻ സാധ്യത.












Click it and Unblock the Notifications