സമ്പത്ത് നാലിരട്ടി വര്‍ധിക്കും, രണ്ട് തവണ ലോട്ടറിയടിക്കും..; മറ്റാര്‍ക്കും ലഭിക്കാത്ത ഭാഗ്യം ഈ രാശിക്കാര്‍ക്ക്

ഇതുവരെ ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് ഈ രാശിക്കാര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കാന്‍ പോകുന്നത്‌

astro

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഒരു ഗ്രഹം ഒരു രാശി വിട്ട് മറ്റൊരു രാശിയില്‍ പ്രവേശിക്കുമ്പോള്‍ അതിന്റെ സ്വാധീനം വിശ്വം മുഴുവന്‍ കാണപ്പെടും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിക്കുന്നത്. പുതുവര്‍ഷം തുടങ്ങി കേവലം ഒരു മാസം പോലും പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇതിനോടകം പല ഗ്രഹങ്ങളും അവയുടെ രാശി മാറ്റിയിട്ടുണ്ട്.

എന്നാല്‍ ഈ വര്‍ഷത്തെ എന്നല്ല കഴിഞ്ഞ 12 വര്‍ഷത്തെ തന്നെ ഏറ്റവും അപൂര്‍വമായ രാശി മാറ്റത്തിനും ഗ്രഹങ്ങളുടെ സംക്രമണത്തിനും ആണ് പ്രപഞ്ചം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇതുവഴി അതുല്യമായ ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും വ്യാഴവും ഒരേ രാശിയില്‍ സംക്രമണം നടത്താന്‍ പോവുകയാണ്. ഇതിന് മുന്‍പ് 2011 ല്‍ ആയിരുന്നു സൂര്യനും വ്യാഴവും ഈ രാശിയില്‍ സംക്രമണം നടത്തിയിരുന്നത്.

ഈ രാശിക്കാര്‍ക്ക് അത്ഭുതങ്ങളുടെ ഘോഷയാത്ര

ഈ രാശിക്കാര്‍ക്ക് അത്ഭുതങ്ങളുടെ ഘോഷയാത്ര

മേടം രാശിയില്‍ ആണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും വ്യാഴവും സംക്രമണം നടത്താന്‍ പോവുന്നത്. ഇത് പ്രകാരം ചില രാശിക്കാരെ കാത്തിരിക്കുന്നത് അഭൂതപൂര്‍വമായ ഭാഗ്യങ്ങളുടെ ഘോഷയാത്രയാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏപ്രില്‍ മാസത്തില്‍ ആണ് ജ്യോതിഷത്തിലെ തന്നെ അപൂര്‍വമായ സൂര്യ ഗുരു സംക്രമണം മേടം രാശിയില്‍ സംഭവിക്കാന്‍ പോകുന്നത്. ഇത് വഴി മൂന്ന് രാശിക്കാര്‍ക്ക് ആണ് പ്രധാന നേട്ടം ഉണ്ടാകാന്‍ പോകുന്നത്.

സമ്പത്ത് നാലിരട്ടിയായി വര്‍ധിക്കും

സമ്പത്ത് നാലിരട്ടിയായി വര്‍ധിക്കും

ഏപ്രില്‍ 22 ന് ആണ് ജ്യോതിഷത്തിലെ തന്നെ അപൂര്‍വമായ സൂര്യ ഗുരു സംക്രമണം മേടം രാശിയില്‍ സംഭവിക്കുക. ജ്യോതിഷ വിധി പ്രകാരം ഗ്രഹങ്ങളുടെ അധിപനാണ് സൂര്യന്‍. വ്യാഴത്തെയാകട്ടെ ദേവന്മാരുടെ ഗുരു എന്നാണ് വിവക്ഷിച്ചിരിക്കുന്ന്. അതിനാല്‍ തന്നെ സാമ്പത്തികമായ നേട്ടങ്ങളാണ് മൂന്ന് രാശിക്കാരെ കാത്തിരിക്കുന്നത്. അതായത് വെറും രണ്ട് മാസം കഴിഞ്ഞാല്‍ വന്‍ നേട്ടമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത് എന്ന് സാരം.

അപൂര്‍വ ഗ്രഹ സംക്രമണം

അപൂര്‍വ ഗ്രഹ സംക്രമണം

സൂര്യനേയും വ്യാഴത്തേയും സമ്പത്തിന്റേയും സന്തോഷത്തിന്റേയും വിജയത്തിന്റേയും സമൃദ്ധിയുടേയും ഘടകങ്ങളായിട്ടാണ് കണ്ട് വരുന്നത്. അതിനാല്‍ തന്നെ മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംക്രമണം ഈ രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കുന്ന കാലമായിരിക്കും. സൂര്യ-ഗുരു സംക്രമണത്തില്‍ ഭാഗ്യം കടാക്ഷിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മീനം

മീനം

മേടം രാശിയിലെ വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗം മീനം രാശിക്കാര്‍ക്ക് നിരന്തരം ഭാഗ്യം സമ്മാനിക്കും. ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന തരത്തില്‍ വന്‍ സന്തോഷമാണ് മീനം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ ലഭിക്കാന്‍ പോകുന്നത്. സാമ്പത്തികമായി പ്രദേശത്തെ തന്നെ ഏറ്റവും ഉന്നത സ്ഥാനത്ത് എത്താന്‍ മീനം രാശിക്കാരെ വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗം സഹായിക്കും.

എല്ലാ മേഖലയിലും ഇരട്ടി ലാഭം

എല്ലാ മേഖലയിലും ഇരട്ടി ലാഭം

ബിസിനസില്‍ വലിയ വളര്‍ച്ച നേടാനാകും. വ്യാപാരികള്‍ക്ക് കച്ചവടത്തില്‍ നാലിരട്ടി വരെ ലാഭം കൊയ്യാനാകും. കര്‍ഷകര്‍ക്ക് വിളകള്‍ക്ക് മികച്ച വില ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ സാധ്യത കാണുന്നുണ്ട്. കലാ കായിത മത്സരങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്കും മേടം രാശിയിലെ വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗം വലിയ വിജയങ്ങള്‍ സമ്മാനിക്കും. പുതിയ വീട്ടിലേക്ക് താമസം മാറി അധികം വൈകാതെ പുതിയ വാഹനവും ഈ രാശിക്കാരെ തേടിയെത്തും. കടം കൊടുത്ത പണം തിരികെ ലഭിക്കും. കൂടാതെ നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയില്‍ വന്ന് ചേരും.

ആകര്‍ഷക ശമ്പളത്തില്‍ പുതിയ ജോലി

ആകര്‍ഷക ശമ്പളത്തില്‍ പുതിയ ജോലി

പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജില്‍ വലിയ ഉത്തരവാദിത്തവും പ്രശസ്തിയുമുള്ള ജോലി ലഭിക്കും. ഏറെ നാളായുള്ള സ്വത്ത് തര്‍ക്കം രമ്യതയിലൂടെ പരിഹരിക്കപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പങ്കാളിയില്‍ നിന്ന് സന്തോഷ വാര്‍ത്ത തേടിയെത്തും.

മേടം

മേടം

മേടം രാശിയിലെ വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗം മേടം രാശിക്കാര്‍ക്കും സമ്മാനിക്കുക അതുല്യമായ നേട്ടങ്ങളായിരിക്കും. സാമ്പത്തികമായി നിരന്തരം ഭാഗ്യം കൈവരും. രണ്ട് തവണ ലോട്ടറി പോലും ഈ രാശിക്കാര്‍ക്ക് അടിച്ചേക്കാം. ഭാഗ്യരേഖ അത്രയേറെ തെളിഞ്ഞ് കാണുന്നുണ്ട്. ഒന്നും ചെയ്യാതെ തന്നെ കൈയില്‍ പണം വന്ന് ചേരും. സ്വര്‍ണം, വെള്ളി, വജ്രം പോലുള്ള ആഭരണങ്ങള്‍ കൈയിലെത്താന്‍ സാധ്യത കാണുന്നു.

സമൂഹത്തില്‍ ആദരവും പ്രശസ്തിയും

സമൂഹത്തില്‍ ആദരവും പ്രശസ്തിയും

വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച പങ്കാളിയെ തന്നെ ലഭിക്കും. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും ലഭിക്കും. പ്രണയിതാക്കള്‍ക്ക് മികച്ച സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനരംഗത്ത് ശോഭിക്കാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+