പുതിയ വീടും കാറും.. ആസ്തി ഇരട്ടിക്കും; ഒരു മാസത്തിനുള്ളില്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും
ഒമ്പത് ഗ്രഹങ്ങള്‍ക്കും നിഴല്‍ ഗ്രഹങ്ങള്‍ക്കും വലിയ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി, നക്ഷത്രം എന്നിവ മാറാറുണ്ട്. ഇതിനെ സംക്രമണം, പരിവര്‍ത്തനം എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും 27 രാശിക്കാരേയും വ്യത്യസ്ത തരത്തിലാണ് സ്വാധീനിക്കുക.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഒരു രാജയോഗത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളുടെ അധിപന്‍ ആയ വ്യാഴവും ഒരു രാശിയില്‍ സംയോജിക്കാനൊരുങ്ങുകയാണ്.

വേദ ജ്യോതിഷത്തില്‍ സൂര്യനെ ബഹുമാനം, അന്തസ്സ്, ആത്മവിശ്വാസം എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്. വ്യാഴത്തെ അറിവ്, സമൃദ്ധി, പണം, സന്തോഷം എന്നിവയുടെ ഘടകമായും കണക്കാക്കുന്നു. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. മിഥുനം രാശിയില്‍ ആണ് സൂര്യനും വ്യാഴവും സംഗമിക്കാന്‍ പോകുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു കൂടിച്ചേരല്‍ നടക്കുന്നത്.
ജൂണില്‍ ആയിരിക്കും മിഥുനം രാശിയില്‍ വ്യാഴവും സൂര്യനും സംയോജിക്കുക. ഇത് പന്ത്രണ്ട് രാശിക്കാരേയും 27 രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരുടെ ഭാഗ്യം തെളിയാനും ജീവിതം മെച്ചപ്പെടാനും ഈ സംയോഗം വഴി സാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് മിഥുനം രാശിയിലെ സൂര്യ - ഗുരു സംയോഗം ഗുണപരമാകുക എന്ന് നമുക്ക് നോക്കാം...
ഇടവം
മിഥുനം രാശിയിലെ സൂര്യ - ഗുരു സംയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥാനത്താണ് സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.
വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുകൂല സമയം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും.
കന്നി
മിഥുനം രാശിയിലെ സൂര്യ - ഗുരു സംയോഗം കന്നി രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് ഈ സംഗമം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ കരിയറില്‍ മികച്ച വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. ഇത് നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ അവസരം നല്‍കും.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇരട്ടി ലാഭം ലഭിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
മീനം
മിഥുനം രാശിയിലെ സൂര്യ - ഗുരു സംയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സംഗമം ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് സംഭവിക്കാന്‍ പോകുന്നത്. ഈ സമയത്ത് ഭൗതിക സുഖങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളത്തെ ആഗ്രഹമായ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വാഹനം, പ്രോപ്പര്‍ട്ടി എന്നിവ സ്വന്തമാക്കും.












Click it and Unblock the Notifications