Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസത്തിനകം നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് സൗഭാ​ഗ്യം!

ജ്യോതിഷത്തിൽ സൂര്യൻ ഏറെ പ്രധാനപ്പെട്ട ​ഗ്രഹമാണ്. സൂര്യൻ മേടം രാശിയിൽ പ്രവേശിക്കാൻ പോവുകയാണ്. വ്യാഴം ഇതിനകം ഇവിടെ ഉണ്ട്. ഇതിലൂടെ മേടത്തിൽ വ്യാഴ - സൂര്യ സംയോ​ഗം സൃഷ്ടിക്കപ്പെടും. ഏകദേശം 12 വർഷത്തിന് ശേഷം ആണ് ഈ സംയോഗം രൂപപ്പെടാൻ പോകുന്നതെന്നത് ശ്രദ്ധേയമാണ്. ഈ സംയോഗം കാരണം ചില രാശിക്കാരുടെ ഭാ​ഗ്യം തെളിയും. ഇവർക്ക് ജീവിതത്തിൽ വലിയ പുരോ​ഗതി ഉണ്ടാകും. ഏതൊക്കെ രാശിക്കാരുടെ ഭാ​ഗ്യം ആണ് ഈ സമയത്ത് തെളിയുക എന്ന് നോക്കാം..

മിഥുനം: സൂര്യ - വ്യാഴ സംയോ​ഗം മിഥുനം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഈ രാശിക്കാരുടെ വരുമാനവും ലാഭവും ഈ സമയത്ത് വർദ്ധിക്കും. നിങ്ങളുടെ പഴയ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ നീണ്ട കാലത്തെ ആ​ഗ്രഹം സഫലമാകും.

ASTROLOGY

മേടം: ഈ രാശിക്കാരുടെ മികച്ച സമയമാണ് ഇത്. സൂര്യ - വ്യാഴ സംയോ​ഗം മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ ജാതകത്തിൽ ലഗ്‌നഭാവത്തിലാണ് നടക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. എല്ലാ ആ​ഗ്രഹങ്ങളും ഈ സമയത്ത് നിങ്ങൾക്ക് സഫലമാക്കാൻ കഴിയും. തൊഴിൽ ചെയ്യുന്നവർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. വിവാഹം നോക്കുന്നവർക്കും നല്ല സമയമാണ്.

ചിങ്ങം: സൂര്യ - വ്യാഴ സംയോ​ഗം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ പുരോ​ഗതി കൊണ്ടെത്തിക്കും. ജാതകത്തിലെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോ​ഗം രൂപപ്പെടുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ പല പ്രയാസമുള്ള ജോലികളും ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. അദ്ധ്വാനത്തിന് അം​ഗീകാരം ലഭിക്കും. ബിസിനസ്സ് രം​ഗത്ത് ഉള്ളവർക്ക് ഒരു യാത്ര പോകേണ്ടിവരും.

കർക്കിടകം: കർക്കിടകം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാവുന്ന സമയമാണ്. കാരണം നിങ്ങളുടെ രാശിയിലെ കർമ്മ ഭവനത്തിലാണ് ഈ സംയോ​ഗം ഉണ്ടാവുന്നത്. അത് കൊണ്ട് ഈ കാലയളവിൽ കരിയറിലും ബിസിനസ്സിലും വൻ നേട്ടമുണ്ടാകും. ജോലി ഇല്ലാത്തവർക്ക് ഈ സമയത്ത് ജോലി ലഭിക്കും. ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ച പണം തിരിച്ച് കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+