Get Updates
Get notified of breaking news, exclusive insights, and must-see stories!

സെപ്റ്റംബര്‍ 17 മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, പലവഴിക്ക് പണം കൈയില്‍, ലോട്ടറിഭാഗ്യവും!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം എല്ലാ രാശിക്കാരിലും ഗ്രഹ സംക്രമണം സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് മോശം അനുഭവങ്ങളായിരിക്കും സമ്മാനിക്കും. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് ജ്യോതിഷികള്‍ സൂര്യനെ വിശേഷിപ്പിക്കുന്നത്. എല്ലാ മാസത്തിലും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍. നിലവില്‍ സ്വന്തം രാശിയായ ചിങ്ങത്തിലൂടെയാണ് സൂര്യന്‍ സഞ്ചരിക്കുന്നത്.

astrology

എന്നാല്‍ വെറും അഞ്ച് ദിവസങ്ങള്‍ക്കകം സെപ്റ്റംബര്‍ 17 ന് സൂര്യന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് മാറും. കേതു നേരത്തെ തന്നെ കന്നി രാശിയില്‍ ഉണ്ട്. ഒക്ടോബര്‍ 17 വരെ സൂര്യന്‍ കന്നി രാശിയില്‍ ഉണ്ടായിരിക്കും. സൂര്യനും കൂടി എത്തുന്നതോടെ കന്നി രാശിയില്‍ സൂര്യ-കേതു സംയോജനം രൂപപ്പെടും. ഇത് ചില രാശിക്കാര്‍ക്ക് അതുല്യമായ പല നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു.

മേടം

കന്നി രാശിയിലെ സൂര്യ-കേതു സംയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. കരിയറില്‍ വലിയ ഉയരങ്ങളിലെത്താനുള്ള അവസരമുണ്ടാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.

ഇടവം

കന്നി രാശിയിലെ സൂര്യ-കേതു സംയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പഴ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. കുടുംബത്തില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള സാധ്യത കാണുന്നു.

മിഥുനം

കന്നി രാശിയിലെ സൂര്യ-കേതു സംയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷം ആരോഗ്യകരമായിരിക്കും. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനം നേടും. മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം തീര്‍ത്ഥയാത്ര നടത്താനുള്ള അവസരം ലഭിക്കും. സന്തോഷകരമായ നിമിഷങ്ങള്‍ പങ്ക് വെക്കും.

ചിങ്ങം

കന്നി രാശിയിലെ സൂര്യ-കേതു സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വപ്‌നം കണ്ട ജീവിതം നയിക്കാനാകും മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ ഇടയാകും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കാനാകും.

വൃശ്ചികം

കന്നി രാശിയിലെ സൂര്യ-കേതു സംയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. ഏറെ നാളായി കാത്തിരിക്കുന്ന സന്താനഭാഗ്യം ഉണ്ടാകും.

ധനു

കന്നി രാശിയിലെ സൂര്യ-കേതു സംയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സന്തോഷകരമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വ്യക്തിപരമായും കുടുംബത്തേയാകേയും അലട്ടിയ ദുഖത്തില്‍ നിന്ന് മോചനം ലഭിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പുതിയ ജോലി തേടുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+