Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണടച്ച് തുറക്കും മുന്‍പ് കോടീശ്വരന്‍മാരാകും.. കൈ നിറയെ പണം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം വിപരീതഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് വന്‍ ഭാഗ്യമാണ് ഗ്രഹ സംക്രമണം നല്‍കുക.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരേ രാശിയില്‍ രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരാറുണ്ട്. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും പ്രതിഫലിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഗ്രഹങ്ങളുടെ അധിപനായ സൂര്യനും ചൊവ്വയും ചിങ്ങം രാശിയില്‍ സംയോജിക്കാന്‍ പോകുകയാണ്. സൂര്യന്റെ സ്വന്തം രാശിയാണ് ചിങ്ങം. അതിനാല്‍ തന്നെ ചിങ്ങം രാശിയിലെ ഗ്രഹസംക്രമണവും ഗ്രഹസംയോജനവും അപൂര്‍വമായ ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത്.

ASTROLOGY

മേടം

ചിങ്ങം രാശിയിലെ സൂര്യന്റെയും ചൊവ്വയുടെയും സംയോജനം മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഇക്കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റം ഉണ്ടാകും. വിവിധ മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ കൈകളില്‍ പണമെത്തും. സന്താനങ്ങള്‍ വഴി നല്ല വാര്‍ത്ത കേള്‍ക്കാന്‍ ഇടവരും.

കുടുംബാംഗങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ഏറെ നാളായി കുഞ്ഞുങ്ങളെ കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വീട്ടില്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് മികച്ച ലാഭം കൊയ്യാനുതകുന്ന സമയമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.

ചിങ്ങം

ചിങ്ങം രാശിയിലെ സൂര്യന്റെയും ചൊവ്വയുടെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സൂര്യന്‍-ചൊവ്വ സംയോജനം ചിങ്ങം രാശിക്കാരുടെ ലഗ്‌നഭാവത്തില്‍ ആണ് സംഭവിക്കുന്നത്. അതിനാല്‍ തന്നെ എന്ത് കാര്യം ചെയ്താലും വലിയ ഭാഗ്യം നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനിതര സാധാരണമായ ഭാഗ്യമാണ് ലഭിക്കാന്‍ പോകുന്നത്.

ബിസിനസില്‍ വലിയ വളര്‍ച്ച പ്രകടമാകും. കൂടുതല്‍ സ്ഥലത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടും. നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികളിലെ പഠനസംബന്ധമായ തടസങ്ങള്‍ പരിഹരിക്കപ്പെടും.

കര്‍ക്കടകം

ചിങ്ങം രാശിയിലെ സൂര്യന്റെയും ചൊവ്വയുടെയും സംയോജനം കര്‍ക്കടകം രാശിക്കാര്‍ക്ക് ഏറെ ഗുണപരമാണ്. ഇക്കാലയളവില്‍ ഇവര്‍ പെട്ടെന്ന് പണക്കാരായേക്കാം. ഭാഗ്യത്തിന്റെ അകമ്പടി എല്ലാ കാര്യത്തിലും ഇവര്‍ക്കൊപ്പമുണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. ഏറെ കാലം മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരിച്ച് കൈയിലെത്തും.

ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. സ്‌കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കാനുള്ള അവസരം വന്നെത്തും. ഏറെ നാളായുള്ള പ്രണയം വിവാഹത്തിലേക്ക് വഴി മാറും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+