Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, മാലയോഗം, സുഭിക്ഷ ജീവിതം... ഇതൊക്കെയാണ് യോഗം; ഈ രാശിക്കാരാണോ?

ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം 12 രാശിക്കാരുടേയും 27 നക്ഷത്രക്കാരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും.

ചിലരുടെ ജീവിതത്തില്‍ ഗ്രഹ സംക്രമണം അനുകൂലമായ ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചിലരുടെ ജീവിതത്തില്‍ ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാര ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റവും വ്യക്തികളില്‍ പ്രതിഫലിക്കും.

astrology

ജൂലൈ 20 മുതല്‍ പൂയം നക്ഷത്രത്തിലാണ് സൂര്യന്റെ സഞ്ചാരം. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനിയുടെ നക്ഷത്രമാണ് പൂയം. അതിനാല്‍ തന്നെ സൂര്യന്റെ സംക്രമണത്തോടൊപ്പം ശനിയുടെ അദൃശ്യ സംയോഗത്തിലും സൂര്യന്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ അനുകൂലമായിരിക്കും. ആ ഭാഗ്യ രാശികളെ അറിയാം...

കന്നി

പൂയം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം കന്നി രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി വിപുലമായി ഗൃഹപ്രവേശന ചടങ്ങ് നടത്താന്‍ സാധിക്കും.

പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ആശുപത്രി വാസങ്ങളില്‍ നിന്ന് മോചനം.

തുലാം

പൂയം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കൃഷി, വ്യാപാരം തുടങ്ങി എല്ലാ മേഖലയില്‍ പുരോഗതി കൈവരും. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാനാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. ഈ കാലയളവില്‍ സാമ്പത്തിക നേട്ടത്തിനുള്ള പുതിയ അവസരങ്ങള്‍ ലഭ്യമാകും.

പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. തര്‍ക്കങ്ങളേതുമില്ലാതെ കുടുംബസ്വത്ത് നിങ്ങളുടെ കൈയിലെത്തും. കുടുംബത്തില്‍ വിവാഹം, ജനനം പോലുള്ള ശുഭകരമായ സംഭവങ്ങള്‍ നടക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം ഉയരും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ മേഖലയില്‍ തിളങ്ങാനാകും.

കര്‍ക്കടകം

പൂയം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍ കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാം.

വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് സന്താന ഭാഗ്യം കൈവരും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. വിദേശത്ത് നല്ല അവസരങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+