Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തും വരുമാനവും ഇരട്ടിയാകും... വിദേശത്തൊരു ജോലി; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതുപോലെ ഗ്രഹങ്ങള്‍ അവയുടെ നക്ഷത്രങ്ങളും മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായിരിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ജനുവരി 24 ന് രാവിലെ സൂര്യന്‍ തിരുവോണം നക്ഷത്രത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഫെബ്രുവരി 7 വരെ സൂര്യന്‍ ഇവിടെ തുടരും. ചന്ദ്രനാണ് തിരുവോണ നക്ഷത്രത്തിന്റെ അധിപന്‍. സൂര്യന്‍ തിരുവോണത്തിലായതിനാല്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ക്ക് എന്ന് നോക്കാം.

astrology

മേടം

സൂര്യന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം വിജയം കൈവരിക്കാനാകും. വിദേശ യാത്രയ്ക്കുള്ള സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കും.

ചിങ്ങം

സൂര്യന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

ധനു

സൂര്യന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ധനു രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്‍ക്കും. വിദേശ ജോലി ലഭിക്കണമെന്ന ആഗ്രഹം സഫലമാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ആഗ്രഹിച്ചതെന്തും നടക്കും.

കര്‍ക്കടകം

സൂര്യന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. സര്‍ക്കാര്‍ ജോലി തേടുന്നവര്‍ക്ക് അനുകൂലമായ സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ വീട്ടില്‍ നടക്കാന്‍ സാധ്യത കാണുന്നു. ആസ്തിയില്‍ വലിയ വര്‍ധനവ് ഉണ്ടായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത.

കന്നി

സൂര്യന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. പലവഴിക്ക് പണം കൈയിലെത്താനുള്ള സാധ്യത കാണുന്നു. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും.

തുലാം

സൂര്യന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വാഹനം വാങ്ങാന്‍ അവസരം ലഭിക്കും. പുതിയ വീടിന്റെ ജോലികള്‍ ആരംഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

മകരം

സൂര്യന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി, പഠനം എന്നിവയ്ക്കായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സമ്പത്തും വരുമാനവും കൂടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും മെച്ചപ്പെട്ട സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+