ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു... ഇനി പോക്കറ്റില്‍ പണം നിറയും; നിങ്ങളുമുണ്ടോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകള്‍ നിറഞ്ഞ ഗ്രഹങ്ങളിലൊന്നാണ് സൂര്യന്. ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന സൂര്യന് ആത്മാവ്, പിതാവ്, ഇച്ഛാശക്തി, ആരോഗ്യം എന്നിവയുടെ കാരകനാണ്. രാശികളില് വൃശ്ചികത്തില് സഞ്ചരിക്കുന്ന സൂര്യന് നിലവില്‍ അനിഴം നക്ഷത്രത്തിലാണ് വിരാജിക്കുന്നത്. നവംബര്‍ 19 ന് രാത്രി 9:03 ന് ആണ് സൂര്യന് അനിഴം നക്ഷത്രത്തില്‍ പ്രവേശിച്ചത്.
ഇനി ഡിസംബര്‍ 3 വരെ അവിടെ തുടരും. തുടര്‍ന്ന് തൃക്കേട്ട നക്ഷത്രത്തിലേക്ക് സംക്രമിക്കും. സൂര്യന്റെ അനിഴം നക്ഷത്രത്തിലേക്കുള്ള പ്രവേശനം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടമാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...
വൃശ്ചികം
അനിഴം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സൂര്യന് ലഗ്ന ഭാവത്തിലും ശനി അഞ്ചാം ഭാവത്തിലും ആണ് ഈ രാശിക്കാരില്‍ സ്ഥിതിചെയ്യുന്നു. അതിനാല്‍ എന്ത് കാര്യം ചെയ്യുമ്പോഴും ഇവര്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം ലഭിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തടങ്ങള്‍ മറികടന്ന് ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
മിഥുനം
അനിഴം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സൂര്യന് ഈ രാശിയുടെ ആറാം ഭാവത്തില്‍ വസിക്കുന്നു. എട്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന ശനി ഒരു കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിക്കും. അതുവഴി സാമ്പത്തികമായി വലിയ നിലയിലെത്താനാകും. മറഞ്ഞിരിക്കുന്ന സമ്പത്തും കുടുങ്ങിയ പണവും വീണ്ടെടുക്കുന്നതിലേക്ക് സൂര്യന്റെ ഈ സംക്രമണം നയിച്ചേക്കാം.
കര്‍ക്കിടകം
അനിഴം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സൂര്യന് ലഗ്ന ഭാവത്തിലും ശനി അഞ്ചാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. തല്‍ഫലമായി ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി ആസ്തിയില്‍ വലിയ വര്‍ധനവ് ഉണ്ടാകും.
ഉന്നത വിദ്യാഭ്യാസം നേടാനുള്ള സ്വപ്നം സാക്ഷാത്കരിക്കും. വിദേശത്ത് ഉപരിപഠനം നടത്താനുള്ള ആഗ്രഹം സഫലമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്ടിലേക്ക് താമസം മാറും.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക









Click it and Unblock the Notifications