സൂര്യനെ പോലെ തിളങ്ങും, പൊന്നും പണവും കൊണ്ട് ഖജനാവ് നിറയും; സൗഭാഗ്യങ്ങള്‍ ഈ രാശിക്കാര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറാന്‍ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ കാരണമാകാറുണ്ട്. ഇപ്പോള്‍ സൂര്യന്റെ നക്ഷത്രമാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. സെപ്റ്റംബര്‍ പതിമൂന്നിന് സൂര്യന്‍ ഉത്രം നക്ഷത്രത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 27ന് അത്തം നക്ഷത്രത്തില്‍ പ്രവേശിക്കും.
സൂര്യന്‍ നിലവില്‍ പൂരം നക്ഷത്രത്തിലാണ്. സെപ്റ്റംബര്‍ 13 വരെ ഇവിടെ തുടരും. അതിന് ശേഷം ഉത്ര നക്ഷത്രത്തിലേക്ക് പ്രവേശിക്കും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ഭാഗ്യ നിര്‍ഭാഗ്യങ്ങളെല്ലാം മാറി മറിയുന്ന സമയം കൂടിയാണിത്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതിലൂടെ കൂടുതല്‍ നേട്ടങ്ങളുണ്ടാവും. അതൊന്ന് പരിശോധിക്കാം.

ചിങ്ങം: സൂര്യന്റെ രാശിമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഒന്നൊന്നര നേട്ടങ്ങളാണ് സമ്മാാനിക്കുക. വിജയത്തിലേക്ക് വാതിലുകള്‍ ഇതിലൂടെ തുറക്കും. ആഗ്രഹിച്ചത് പോലെ സര്‍വൈശ്വര്യങ്ങളോടെയും കൂടിയ ജീവിതം സാധ്യമാകും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാടുണ്ടാവും. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ ഉറപ്പായും അതിന്റെ ഫലം ലഭിക്കുക.
ജോലി തേടുന്നവരാണെങ്കില്‍ ഉറപ്പായും പുതിയ ജോലി ലഭിക്കും. തൊഴില്‍ മേഖലയില്‍ നിന്ന് പ്രമോഷന്‍ ലഭിക്കും. അതുപോലെ ശമ്പളവര്‍ധനവുമുണ്ടാവും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാവും. ജീവിത പങ്കാളിയില്‍ നിന്ന് പൂര്‍ണമായ പിന്തുണ ലഭിക്കും.
ഇടവം: സൂര്യന്റെ രാശിമാറ്റം ഇടവം രാശിക്കാരെ സമ്പന്നതയിലേക്ക് നയിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവും. അപ്രതീക്ഷിത കാര്യങ്ങളില്‍ നിന്ന് ധനനേട്ടങ്ങളുണ്ടാവും. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. ധനനേട്ടങ്ങള്‍ എല്ലാം തടസ്സങ്ങളില്ലാതെ ജീവിതത്തിലേക്ക് എത്തും. ഭാഗ്യത്തിന്റെ അകമ്പടി ഇവര്‍ക്കൊപ്പമുണ്ടാവും.
എന്തുകാര്യത്തിലും ഭാഗ്യം ഇവരെ അനുഗ്രഹിക്കും. അതുകൊണ്ട് തടസ്സങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകും. വിദേശത്ത് പോകാനുള്ള അവസരമുണ്ടാവും. പുതിയ ജോലി നേടാനുള്ള അവസരം തേടിയെത്തും. മികച്ച ജോലി തന്നെ നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികളാണെങ്കിലും നേട്ടങ്ങളുണ്ടാവും. പരീക്ഷയില്‍ വിജയം നേടാനാവും. ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ലാഭം ഉറപ്പ്. കുടുംബത്തില്‍ അടക്കം സന്തോഷം നിറഞ്ഞിരിക്കും.
തുലാം: ഈ രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം വലിയൊരു അനുഗ്രഹമാണ്. അത് തുലാം രാശിക്കാരുടെ നല്ല സമയം ആരംഭിക്കുന്നതിന് കാരണമാകും. വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാകും. സാമ്പത്തിക പ്രതിസന്ധികളെല്ലാം നിങ്ങള്‍ മറികടക്കും. അതോടൊപ്പം സാമ്പത്തികമായി നിങ്ങള്‍ കരുത്ത് നേടും.
പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തവും സ്‌നേഹം നിറഞ്ഞതുമായി മാറും. ദാമ്പത്യ ജീവിതത്തില്‍ അതുകൊണ്ട് സന്തോഷം നിറഞ്ഞിരിക്കും. മത്സരപരീക്ഷകളില്‍ വിജയം നേടാനാവും. കരിയര്‍ സംബന്ധമായ കാര്യങ്ങളിലും അപാര വിജയമുണ്ടാവും. ആത്മവിശ്വാസവും ഊര്‍ജവുമെല്ലാം ഇരട്ടിയായി മാറും. ഏറ്റെടുക്കുന്ന എല്ലാ ജോലിയും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഭാഗ്യവും ഈ സമയം ഒപ്പമുണ്ടായിരിക്കും.












Click it and Unblock the Notifications