Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം മിന്നിത്തിളങ്ങും; ധനലാഭം, ദാമ്പത്യ ജീവിതത്തില്‍ സന്തോഷം, ഈ രാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ രാശിമാറ്റങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് നല്‍കാറുള്ളത്. കാരണം, ഇങ്ങനെയുള്ള രാശിമാറ്റം ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമാകും. ഈ മാസത്തെ ഏറ്റവും വലിയ രാശിമാറ്റം മേയ് 25ന് സംഭവിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യന്‍, രോഹിണി നക്ഷത്രത്തില്‍ സംക്രമിച്ചിരിക്കുകയാണ്. ഈ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് നല്‍കുന്നത്. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം...

മേടം രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും അടിപൊളിയാണ്. ഈ സമയത്ത് സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടും. പണം പ്രതീക്ഷിക്കാതെ നിങ്ങളിലേക്ക് വന്നുചേരും. നിങ്ങളുടെ ബന്ധങ്ങള്‍ സന്തോഷത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കും. എല്ലാ കുടുംബങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ബിസിനസില്‍ വലിയ ലാഭം പ്രതീക്ഷിക്കാം.

astrology

സൂര്യന്റെ ഈ മാറ്റം ഇടവം രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാക്കും. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ പൂര്‍ണഫലം നിങ്ങളിലേക്ക് എത്തും. ആളുകള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹവും വിശ്വാസവും വര്‍ദ്ധിക്കും. നിങ്ങളിലേക്ക് ഒരുപാട് കാരണങ്ങള്‍കൊണ്ട് മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനവും ആദരവും വര്‍ദ്ധിക്കാനുള്ള അവസരങ്ങളുണ്ടാകും.

ഈ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ക്ക് വലിയ ധനലാഭം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ നിങ്ങളുടെ മുന്നിലേക്ക് എത്തും. നിങ്ങളുടെ വ്യക്തിത്വം ഈ സമയത്ത് വളരെ ശക്തമായി കാണുപ്പെടും. ഓഹരി നിക്ഷേപത്തില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഈ സമയം നല്ലതാണ്.

ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. മികച്ച ഒരു കരിയര്‍ തിരഞ്ഞെടുക്കാനുള്ള എല്ലാ അവസരങ്ങളും നിങ്ങളിലേക്ക് എത്തും. ഇതോടൊപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും കാണുന്നുണ്ട്.

ധനു രാശിക്കാരെ സംബന്ധിച്ച് ഈ സമയം അടിപൊളിയാണ്. ഒരുപാട് നേട്ടങ്ങളുടെ സമയമാണിത്. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വനത്തിന്റെ ഫലം നിങ്ങളിലേക്ക് എത്തും. ആദരവും നിശ്ചയദാര്‍ഢ്യവും നേടുന്നതില്‍ നിങ്ങള്‍ വിജയിക്കും. സാമ്പത്തികമായി നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. പുതിയ സന്തോഷങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+