പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?

ജ്യോതിഷത്തില്‍ ഗ്രഹനില, രാശി മാറ്റം എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ നക്ഷത്രക്കാരുടേയും രാശിക്കാരുടേയും നല്ല സമയവും മോശം സമയവും നിര്‍വചിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍ എന്നാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ആ സൂര്യന്റെ രാശി മാറ്റം ചില രാശിക്കാരില്‍ വിചാരിക്കാന്‍ പോലും സാധിക്കാത്ത സ്വാധീനമാണ് ചെലുത്താന്‍ പോകുന്നത്. ഈ വര്‍ഷത്തെ സൂര്യന്റെ അവസാനത്ത രാശിമാറ്റം ആരംഭിച്ചിരിക്കുകയാണ്.

ഇന്ന് മുതലാണ് സൂര്യന്റെ രാശി മാറ്റം ആരംഭിക്കുന്നത്. ഡിസംബര്‍ 16 മുതല്‍ സൂര്യന്‍ വൃശ്ചികരാശി വിട്ട് ധനുരാശിയില്‍ പ്രവേശിക്കുകയാണ്. ഇത് അഞ്ച് രാശിക്കാരില്‍ പ്രത്യേക സ്വാധീനം ചെലുത്തും. സൂര്യദേവന്‍ ശുഭകരമായിരിക്കുമ്പോള്‍, ഉറങ്ങുന്ന വിധിയും ഉണരുന്നു എന്നാണ് ജ്യോതിഷം വിവക്ഷിക്കുന്നത്. ഇന്ന് ധനുരാശിയില്‍ പ്രവേശിച്ച സൂര്യന്‍ അടുത്ത വര്‍ഷം അതായത് 2023 ജനുവരി 23 വരെ ധനുരാശിയില്‍ ആണ് വിരാജിക്കുന്നത്.

1

അതിന് ശേഷം സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കും. മകരം രാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം മകരസംക്രാന്തിയുടെ വലിയ ഉത്സവമായി ആണ് ആഘോഷിക്കാറുള്ളത്. ധനുരാശിയിലേക്ക് ഉള്ള സൂര്യന്‍ സംക്രമണം പ്രധാനമായും ചില രാശിക്കാരുടെ ജീവിതം സുഖകരമാക്കും. സൂര്യനെ പോലെ പ്രകാശിക്കുന്ന സുഖ സൗകര്യങ്ങളാണ് ഈ രാശിക്കാര്‍ക്ക് സൂര്യന്‍ രാശി മാറ്റം മൂലം സംജാതമാകുന്നത്.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് സൂര്യന്റെ രാശി മാറ്റം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. എല്ലാ കാര്യത്തിലും ശുഭഫലങ്ങളാണ് മേടം രാശിക്കാരെ കാത്തിരിക്കുന്നത്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്ന പല ജോലികളും തടസങ്ങള്‍ നീക്കി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മേടം രാശിക്കാരുടെ മനോധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കുകയും ഇക്കാലയളവില്‍ ഏറ്റെടുക്കുന്ന ജോലികള്‍ ലക്ഷ്യം കാണുകയും ചെയ്യും.

3

സാമ്പത്തിക സ്ഥിതിയില്‍ നേട്ടമുണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. സുഹൃത്തുക്കളുടെ സഹായം കാരണം ശത്രുക്കളെ തുരത്താനാകും. ദാനധര്‍മ്മങ്ങളില്‍ ശ്രദ്ധ കൂടും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ നീങ്ങും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാരില്‍ സൂര്യന്റെ രാശി മാറ്റം വഴി അനിതരസാധാരണമായ ഭാഗ്യം വരും. തൊട്ടതെല്ലാം പൊന്നാകും എന്ന് പറയുന്നത് പോലെ വിവരിക്കാന്‍ കഴിയാത്ത ഭാഗ്യങ്ങളാണ് ഈ രാശിക്കാരെ തേടിയെത്തുക. പങ്കാളിയുമായി നല്ല ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. സാമ്പത്തിക രംഗത്ത് അസുലഭ നേട്ടങ്ങളാണ് കൈവരിക്കുക. ദീര്‍ഘനാളായുള്ള സ്വത്ത് തര്‍ക്കത്തില്‍ അനുകൂല വിധി സമ്പാദിക്കാനാകും.

5

നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഒരു ദിവസം തന്നെ നിരവധി ഭാഗ്യങ്ങള്‍ തേടിയെത്തിയേക്കാം. വില പിടിപ്പുള്ള പല സാധനങ്ങളും സ്വന്തമാക്കും. പുതിയ വാഹനം വാങ്ങാന്‍ അനുകൂല സമയമാണ്. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും വിളയാടും.

കന്നി

കന്നി

കന്നി രാശിക്കാരിലും സൂര്യന്റെ രാശിമാറ്റം വലിയ സ്വാധീനമാണ് ചെലുത്തുക. ഇന്ന് മുതല്‍ കന്നി രാശിക്കാരുടെ ജീവിതത്തിലെ സുഖ സൗകര്യങ്ങള്‍ വര്‍ധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ഇന്ന് മുതല്‍ കന്നി രാശിക്കാര്‍ക്ക് പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാന്‍ ഏറ്റവും അനുകൂല സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേകിച്ച് പ്രായമായവരില്‍ പ്രത്യേക ശ്രദ്ധ വേണം.

7

വിദേശ യാത്രയ്ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥ യാത്രക്കും സാധ്യത കാണുന്നുണ്ട്. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ദാനകര്‍മ്മങ്ങള്‍ തുടരുക. കാര്‍ഷിക, വ്യാപാര രംഗത്തുള്ളവര്‍ കഠിനാധ്വാനം ചെയ്താല്‍ ഫലം കാണും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയം.

ചിങ്ങം

ചിങ്ങം

സൂര്യന്‍ രാശി മാറ്റം വഴി അനുഗ്രഹം തേടിയെത്തുന്ന മറ്റൊരു രാശി ചിങ്ങം രാശിയാണ്. ചിങ്ങം രാശിക്കാരുടെ അധിപനാണ് സൂര്യന്‍ എന്നതിനാല്‍ സൂര്യന്റെ രാശി മാറ്റം ഈ രാശിക്കാരില്‍ പ്രത്യേക സ്വാധീനം ചെലുത്തും. ഇന്ന് മുതല്‍ ഒരു മാസം ചിങ്ങം രാശിക്കാര്‍ക്ക് സമീപകാലത്തുണ്ടായ ഏറ്റവും മികച്ച സമയമാണ്. വില പിടിപ്പുള്ള സാധനങ്ങള്‍ കൈയില്‍ വന്ന് ചേരും. ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാകും.

9

വിവാഹം, ഗൃഹപ്രവേശം പോലുള്ള മംഗളകര്‍മങ്ങള്‍ വീട്ടില്‍ വെച്ച് നടക്കും. തീര്‍ത്ഥാടന യാത്രക്ക് സാധ്യത കാണുന്നുണ്ട്. പുതിയ വസ്തു, വാഹനം എന്നിവ വാങ്ങാന്‍ അനുകൂല സമയമാണ്. വ്യാപാര രംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിത ലാഭം കൊയ്യാനാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍ര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ജോലി നേടാന്‍ സാധിക്കും.

ധനു

ധനു

ധനു രാശിക്കാരിലും സൂര്യന്റെ രാശി മാറ്റം വഴി ഇന്ന് മുതല്‍ ഭാഗ്യദിനങ്ങളാണ്. സുഹൃത്തുക്കൡ നിന്ന് കലര്‍പ്പില്ലാത്ത പിന്തുണ എല്ലാ കാര്യത്തിലും പ്രതീക്ഷിക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച സമയമാണ്. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ആത്മവിശ്വാസത്തോടെയുള്ള പ്രയത്‌നം ജോലിയില്‍ വിജയം കൊണ്ടുവരും. സൂര്യന്‍ ധനുരാശിയിലാണ് വിരാജിക്കുന്നത് എന്നതിനാല്‍ മികച്ച ഭാഗ്യങ്ങള്‍ തേടിയെത്തും

11

ധനുരാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നുണ്ട്. ശമ്പള വര്‍ധനയും തൊട്ടടുത്താണ്.. ധനുരാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും അവരവരുടെ മേഖലയില്‍ വലിയ നേട്ടമുണ്ടാകും. ധനുരാശിക്കാര്‍ക്ക് നിക്ഷേപത്തിന് ഏറ്റവും നല്ല സമയമാണ് ഈ ഒരു മാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+