വിദേശത്തൊരു ജോലി ഉറപ്പ്, ആസ്തി ഇരട്ടിയാകും... വരാന്‍ പോകുന്നത് ഇരട്ട രാജയോഗം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായ ഫലങ്ങള്‍ ആണ് നല്‍കുക.
ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ മാസവും സൂര്യന്‍ രാശി മാറ്റം നടത്തുന്നുണ്ട്. ജൂണ്‍ 15 ന് സൂര്യന്‍ മിഥുനം രാശിയില്‍ പ്രവേശിക്കാനിരിക്കുകയാണ്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. മാത്രമല്ല ബുധന്‍ നേരത്തെ തന്നെ ഈ രാശിയില്‍ ഉണ്ട്. അതിനാല്‍ ബുധനുമായി ചേര്‍ന്ന് ബുധാദിത്യ രാജയോഗം മിഥുനം രാശിയില്‍ രൂപപ്പെടും.

ശനിയുമായും സൂര്യന്‍ മിഥുനം രാശിയില്‍ സംക്രമിക്കുന്നുണ്ട്. ഇത് നവപഞ്ചമ രാജയോത്തിനും കാരണമാകും. ജ്യോതിഷത്തില്‍ ഈ രണ്ട് രാജയോഗങ്ങളും ഏറെ സവിശേഷമാണ്. അതിനാല്‍ ഈ ഈ രണ്ട് രാജയോഗങ്ങളിലൂടെ ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് വരാനിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യന്റെ രാശി മാറ്റം കൊണ്ട് ഗുണം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
കര്‍ക്കടകം
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന രാജയോഗങ്ങള്‍ കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. ഈ സമയത്ത് വിദേശയാത്രയ്ക്കുള്ള സാധ്യത കാണുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും.
ചിങ്ങം
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന രാജയോഗങ്ങള്‍ ചിങ്ങം രാശിക്കാര്‍ക്കും അനുകൂലമാണ്. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. അതിനാല്‍ സൂര്യന്റെ സംക്രമണം ഏറ്റവും അനുകൂലമാകുന്നത് ചിങ്ങം രാശിക്കാര്‍ക്കാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും.
തൊഴിലിടത്തിലെ അന്തരീക്ഷം മെച്ചപ്പെടും. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും.
കന്നി
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന രാജയോഗങ്ങള്‍ കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ മികച്ച വിജയം നേടാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പിതൃസ്വത്ത് കൈയിലെത്തും.
മകരം
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന രാജയോഗങ്ങള്‍ മകരം രാശിക്കാര്‍ക്ക് ശുഭകരമാണ്. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകള്‍ മാറി കിട്ടും. വരുമാനത്തിനായി പുതിയ സ്രോതസുകള്‍ തുറക്കപ്പെടും. വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ വിജയം കൈവരിക്കും. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും പിന്തുണ ആവോളം ലഭിക്കും. ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു.
കുംഭം
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം വഴി രൂപപ്പെടുന്ന രാജയോഗങ്ങള്‍ കുംഭം രാശിക്കാര്‍ക്കും ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. വിദേശത്ത് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് അനുകൂല സമയമാണ്. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയമാണ്. കൃഷി, വ്യാപാര രംഗത്തുള്ളവര്‍ക്ക് ലാഭം കൊയ്യാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.












Click it and Unblock the Notifications