പുതിയ വാഹനം, വീട്... ഇനിയങ്ങോട്ട് ആഡംബര ജീവിതം; 10 ദിവസം കൂടി കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങള്‍ രാശി മാറുന്നത് ദോഷഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ റിയപ്പെടുന്നത്. നിലവില്‍ സൂര്യന്‍ ഇടവ രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ജൂണ്‍ 15 ന് സൂര്യന്‍ ഇടവം രാശി വിട്ട് മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ രാശിയാണ് മിഥുനം. ജൂലൈ 16 വരെ സൂര്യന്‍ മിഥുന്‍ രാശിയില്‍ ആയിരിക്കും സംക്രമണം നടത്തുക.

ഇത് ചില രാശിക്കാര്‍ക്ക് ഏറെ അനുകൂലമായ ഫലങ്ങള്‍ ആണ് സമ്മാനിക്കുക. ബുധന്‍ ജ്ഞാനം നല്‍കുന്ന ഗ്രഹമാണ് എന്നാണ് ജ്യോതിഷികള്‍ വിശ്വസിത്തുന്നത്. അതിനാല്‍ തന്നെ ബുധന്റെ രാശിയില്‍ സൂര്യന്റെ സംക്രമത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം ഭാഗ്യം സമ്മാനിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂല ഫലം സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. തൊഴിലിടത്തിലെ അന്തരീക്ഷം അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇക്കാലയളവില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത ഏറെയാണ്.
മിഥുനം
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ സമ്മാനിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും ആദരവും ലഭിക്കുന്നതിന് കാരണമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സന്താന ഭാഗ്യം കൈവരും.
ചിങ്ങം
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്കും അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി കാത്തിരുന്ന സ്വപ്‌നം പൂവണിയും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാനാകും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മകരം
സൂര്യന്റെ മിഥുനം രാശിയിലെ സംക്രമണം മകരം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യതയേറെയാണ്. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും. പുതിയ വീട്ടില്‍ ഐശ്വര്യദേവത കുടിയിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.












Click it and Unblock the Notifications