Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്തൊരു ജോലി ഉറപ്പ്, വരുമാനം ഇരട്ടിയാകും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ 18 വരെ കന്നി രാശിയിലായിരുന്നു സൂര്യന്‍ സംക്രമണം നടത്തിയിരുന്നത്. ഒക്ടോബര്‍ 18 ന് തുലാം രാശിയിലേക്ക് പ്രവേശിച്ചു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

astrology

ധനു

സൂര്യന്റെ കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്കുള്ള മാറ്റം ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാം. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വ്യാപാര രംഗത്തുള്ളവര്‍ക്കും ലാഭം കൊയ്യാവുന്ന സമയമാണിത്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

മകരം

കന്നി രാശിയില്‍ നിന്ന് സൂര്യന്‍ തുലാം രാശിയില്‍ സംക്രമിക്കുമ്പോള്‍ മകരം രാശിക്കാര്‍ക്ക് ഭാഗ്യം കൈവരും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അപ്രതീക്ഷിതമായി നിങ്ങളുടെ കൈയിലെത്തും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം പൂര്‍ത്തീകരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് നല്ല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കുംഭം

കന്നി രാശിയില്‍ നിന്ന് സൂര്യന്‍ തുലാം രാശിയില്‍ സംക്രമിക്കുമ്പോള്‍ കുംഭം രാശിക്കാര്‍ക്കും ശുഭകരമായ നേട്ടങ്ങള്‍ കൊയ്യാം. വരുമാനത്തില്‍ നിന്ന് വലിയ വര്‍ധനവ് ലഭിക്കും. വിവാഹം കഴിയുന്നതോടെ ഈ രാശിക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ മാറി കിട്ടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പങ്കാളിക്കൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിക്കും.

കന്നി

കന്നി രാശിയില്‍ നിന്ന് സൂര്യന്‍ തുലാം രാശിയിലേക്ക് കടക്കുമ്പോള്‍ കന്നി രാശിക്കാര്‍ക്കും നേട്ടം കൊയ്യാം. ഏറെ നാളായി തിരികെ ലഭിക്കാതിരുന്ന പണം കൈയിലെത്തും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പുതിയ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കപ്പെടും. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. വിദേശത്ത് ജോലി അവസരം തുറന്ന് കിട്ടും. പിതൃസ്വത്ത് കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+